സ്‌കൂള്‍ തീവണ്ടിയായി, ക്ലാസ്മുറികള്‍ ബോഗികളും; സജീഷിന്റെ വര കൂകിപ്പായുന്നു

ടോട്ടോച്ചാനിലെ കൊബായാഷി മാഷിന്റെ സ്കൂളുപോലൊരു സ്കൂളി താ കാസർഗോഡ്‌. തീവണ്ടി പോലൊരു സ്കൂൾ. ബോഗികളാണ് ക്ലാസ് മുറികൾ...

സ്‌കൂള്‍ തീവണ്ടിയായി, ക്ലാസ്മുറികള്‍ ബോഗികളും; സജീഷിന്റെ വര കൂകിപ്പായുന്നു

ഈ സ്‌കൂള്‍ കെട്ടിടം ഇന്നൊരു തീവണ്ടിയാണ്. ക്ലാസ് മുറികള്‍ ബോഗികളും. ബോഗികള്‍ക്കുള്ളില്‍ നിന്നും കുട്ടികളുടെ കലപില ശബ്ദങ്ങള്‍ മുഴങ്ങിക്കേള്‍ക്കുന്നു. സ്‌കൂളിലെത്തുന്ന ഏതൊരാളും ആദ്യം ഒന്നമ്പരക്കും. മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ട്രെയിനാണോ എന്നു ഒന്നു സംശയിക്കും. ഒരു ചിത്രകാരന്റെ ഭാവനാണതെന്നു മനസ്സിലാക്കുമ്പോള്‍ സംശയം അത്ഭുതത്തിലേക്കു വഴിമാറും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞോടുകയാണ് ഈ ട്രയിനും അതിന്റെ സൃഷ്ടാവും - ഇത് സതീഷ് വെങ്ങരയുടെ സൃഷ്ടി!


പിലിക്കോട് ഗവ. യുപി സ്കൂളിൽ സജീഷ് വരച്ച തീവണ്ടി


കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട് ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളാണ് ഈ വര്‍ഷം ഒരു തീവണ്ടിയായി മാറിയത്. പിന്നില്‍ ചിത്രകാരന്‍ സതീഷ് വെങ്ങരയും. പിലിക്കോട് ജിയുപി സ്‌കൂളില്‍ പ്രീ പ്രൈമറി ക്ലാസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് പിടിഎയുടെ നേതൃത്വത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുവാന്‍ തീരുമാനിച്ചത്. ചിത്രങ്ങളിലൂടെ കുട്ടികളെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്യുവാനെത്തിയ വെങ്ങര സ്വദേശി സജീഷിനെയാണ് സ്‌കൂള്‍ അധികൃതര്‍ ഈ ദൗത്യം ഏല്‍പ്പിച്ചത്.

സജീഷും കൂട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ മൃഗങ്ങളുടെ ചിത്രങ്ങളിലൂടെ ചുവരുകള്‍ വര്‍ണ്ണാഭമാക്കുവാന്‍ തുടങ്ങിയപ്പോഴാണ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍ മാസ്റ്റര്‍ പുതിയൊരു ആശയവുമായി എത്തിയത്. കാസര്‍ഗോട് ഉദുമയിലെ ഒരു സ്‌കൂളില്‍ മുമ്പു കണ്ട ട്രെയിനിന്റെ ചിത്രം സ്‌കൂള്‍ ചുവരില്‍ വരച്ചാല്‍ നന്നായിരിക്കുമെന്നു രവീന്ദ്രന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഉദുമയിലെ പ്രസ്തുത സ്‌കൂളിലെത്തി ആ ചിത്രത്തിന്റെ ഫോട്ടോയെടുത്ത് സജീഷിനെ കാണിച്ചു. സജീഷിനും അത് ഒരു നല്ല ആശയമായി തോന്നി. ആ ആശയത്തില്‍ നിന്നുമാണ് പിലിക്കോട് സ്‌കൂളിലെ ഈ ട്രെയിന്‍ ചിത്രത്തിന്റെ പിറവിയെന്നു പീലിക്കോട് ഗവ. യുപി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകനും ഇക്കഴിഞ്ഞ മെയ് 31 വിരമിക്കുകയും ചെയ്ത രവീന്ദ്രന്‍ മാസ്റ്റര്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

ചിത്രം പൂര്‍ത്തിയായ ശേഷം അതു കാണാനെത്തിയവര്‍ക്കു അത്ഭുതം സമ്മാനിക്കുന്ന ഒന്നായിരുന്നു ചിത്രത്തിന്റെ രചന. ട്രെയിനിന്റെ മുന്‍ വശത്തിനു ഒര്‍ജിനാലിറ്റി തോന്നാന്‍ പഴയ എഞ്ചിനാണ് വരച്ചത്. അതുകൊണ്ടുതന്നെ മുന്‍ഭാഗത്തു നിന്നും ചിത്രം കാണുന്നവര്‍ക്കു ഒര്‍ജിനല്‍ ട്രെയിന്‍ തന്നെയാണെന്നുള്ള അനുഭവം ചിത്രം സമ്മാനിച്ചു. അതിനു തെളിവായിരുന്നു പിലിക്കോട് സ്‌കൂൾ കഴിഞ്ഞദിവസം നടന്ന പ്രവേശനോത്സവം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കൊക്കെ സ്‌കൂളിന്റെ പുതിയ മുഖം അതിശയം സമ്മാനിച്ചു. ഹൃദയം തുറന്നു ചിത്രകാരനെ അഭിനന്ദിക്കുവാനും അവര്‍ മറന്നില്ല.


സജീഷ് വരച്ച ചില ചിത്രങ്ങൾകുട്ടികള്‍ക്കും ഇതൊരു പുതിയ അനുഭവമാണെന്നു സ്‌കൂളിലെ അപ്പര്‍ പ്രൈമറി അധ്യാപകനായ ഗോവിന്ദന്‍ മാസ്റ്റര്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ട്രെയിനിനുള്ളില്‍ ഇരിക്കുന്ന അനുഭവത്തിലാണ് പലരും. പ്രീപ്രൈമറി കുട്ടികളെ ഏറ്റവും കൂടതല്‍ ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് ചിത്രങ്ങള്‍. പലരും ടിവിയിലും സിനിമയിലുമൊക്കെ ട ട്രെയിന്‍ കണ്ടിട്ടുള്ളവര്‍ മാത്രമാണ്. അവരെ സംബനധിച്ചു ഈ ചിത്രങ്ങളൊക്കെ പുതിയ കാഴ്ചകളാണ്- ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ട്രെയിന്‍ കൂടാതെ സ്‌കൂള്‍ കെട്ടിടത്തിന്റെ പിറകു വശത്ത് വലിയൊരു വിമാനത്തിന്റെ ചിത്രവും പുതുതായി വരച്ചു ചേര്‍ത്തിട്ടുണ്ട്. കൂടാതെ കടുവ, സിംഹം, മുയല്‍, മാന്‍ തുടങ്ങിയ മൃഗങ്ങളുടെ ചിത്രങ്ങളും സ്‌കൂളില്‍ അങ്ങിങ്ങായി ഉണ്ട്.

കുറച്ചു സമയം കൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രോജെക്ട് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. ട്രെയിനിന്റെ ചിത്രത്തിനാണ് മുന്‍തൂക്കം നല്‍കി വരച്ചതും. വര നന്നാകുകയാണെങ്കില്‍ എല്ലാവരും ശ്രദ്ധിക്കമെന്നു അന്നേ തോന്നിയിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ചിത്രം വരച്ചു കഴിഞ്ഞതിനുശേഷം അമ്പതിലധികം ഫോണ്‍ കോളുകള്‍ എനിക്കു വന്നു. എല്ലാം അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ളവയായിരുന്നു. ആദ്യമായാണ് പുറത്തു ഇത്തരത്തില്‍ ഒരു ചിത്രം വരയ്ക്കുന്നത്. അതുതന്നെ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്.
-സജീഷ്- ആര്‍ട്ടിസ്റ്റ്

സജീഷ് വരച്ച മറ്റു ചിത്രങ്ങളും പ്രശസ്തമാണ്. ട്രയിന്‍ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിനു പിറകേ സജീഷ് വരച്ച മറ്റു ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ആവശ്യമാനുസരിച്ച് പോര്‍ട്രേറ്റുകള്‍ വരച്ചു നല്‍കാറുണ്ടെന്നും സജീഷ് പറയുന്നു. അവിചാരിതമായി വന്നു ചേര്‍ന്ന പ്രശസ്തിയില്‍ സന്തോഷവാനാണ് അദ്ദേഹം. ഇനിയും ഇത്തരം ചിത്രങ്ങള്‍ വരയ്ക്കണമെന്നും സ്‌കൂള്‍ മനോഹരമാക്കാന്‍ മറ്റാരെങ്കിലും ക്ഷണിക്കുകയാണെങ്കില്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും സജീഷ് നാരദാ ന്യൂസിനോടു പറഞ്ഞു.


സജീഷ് വരച്ച ചില ചിത്രങ്ങൾ


സ്‌കൂള്‍ മോടി പിടിപ്പിക്കുന്ന ജോലികളില്‍ ചിത്രം വരയും മറ്റും പൂര്‍ത്തിയായെങ്കിലും ഗേറ്റ് നിര്‍മ്മാണം പാതി വഴിയിലാണെന്നു ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഒരു റോക്കറ്റ് ഗേറ്റില്‍ നിന്നും കുതിച്ചുയരുന്ന രീതിയിലാണ് നിര്‍മ്മിക്കുന്നത്. വകയിരുത്തിയ ഫണ്ട് 1.40 ലക്ഷമാണ്. എന്നാല്‍ ആ തുകയില്‍ പണിതീര്‍ന്നില്ല- ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗേറ്റിന്റെ നിര്‍മ്മാണം ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം എഴുത്തിയഞ്ചോളം കുട്ടികളാണ് ഇപ്പോള്‍ പ്രീപ്രൈമറി ക്ലാസുകളില്‍ എത്തിയിരിക്കുന്നത്. ഒന്നു മുതല്‍ ഏഴ് ക്ലാസുവരെ നാനൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ഇപ്പോള്‍ മികവിന്റെ ഉയരങ്ങളിലാണ്. അതു കണ്ടറിഞ്ഞു തന്നെ തൃക്കരിപ്പൂര്‍ എംഎല്‍എയായ കെ രാജഗോപാല്‍ സ്‌കൂളിന് ഒരു സ്മാര്‍ട്ട് ക്ലാസ്‌റൂമും വാഗ്ദാനവും നല്‍കിയിട്ടുണ്ട്. സജീഷ് വരച്ച മറ്റു ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ആവശ്യമാനുസരിച്ച് പോര്‍ട്രേറ്റുകള്‍ വരച്ചു നല്‍കാറുണ്ടെന്നും സജീഷ് പറയുന്നു. അവിചാരിതമായി വന്നു ചേര്‍ന്ന പ്രശസ്തിയില്‍ സന്തോഷവാനാണ് അദ്ദേഹം. ഇനിയും ഇത്തരം ചിത്രങ്ങള്‍ വരയ്ക്കണമെന്നും സ്‌കൂള്‍ മനോഹരമാക്കാന്‍ മറ്റാരെങ്കിലും ക്ഷണിക്കുകയാണെങ്കില്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും സജീഷ് നാരദാ ന്യൂസിനോടു പറഞ്ഞു.


പിലിക്കോട് സ്കൂളിൽ വരച്ച വിമാനത്തിൻ്റെ ചിത്രം
സ്‌കൂള്‍ മോടി പിടിപ്പിക്കുന്ന ജോലികളില്‍ ചിത്രം വരയും മറ്റും പൂര്‍ത്തിയായെങ്കിലും ഗേറ്റ് നിര്‍മ്മാണം പാതി വഴിിലാണെന്നു ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഒരു റോക്കറ്റ് ഗേറ്റില്‍ നിന്നും കുതിച്ചുയരുന്ന രീതിയിലാണ് നിര്‍മ്മിക്കുന്നത്. വകയിരുത്തിയ ഫണ്ട് 1.40 ലക്ഷമാണ്. എന്നാല്‍ ആ തുകയില്‍ പണിതീര്‍ന്നില്ല- ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗേറ്റിന്റെ നിര്‍മ്മാണം ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം എഴുത്തിയഞ്ചോളം കുട്ടികളാണ് ഇപ്പോള്‍ പ്രീപ്രൈമറി ക്ലാസുകളില്‍ എത്തിയിരിക്കുന്നത്. ഒന്നു മുതല്‍ ഏഴ് ക്ലാസുവരെ നാനൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ഇപ്പോള്‍ മികവിന്റെ ഉയരങ്ങളിലാണ്. അതു കണ്ടറിഞ്ഞു തന്നെ തൃക്കരിപ്പൂര്‍ എംഎല്‍എയായ കെ രാജഗോപാല്‍ സ്‌കൂളിന് ഒരു സ്മാര്‍ട്ട് ക്ലാസ്‌റൂമും വാഗ്ദാനവും നല്‍കിയിട്ടുണ്ട്.