ഇനി സ്വവർഗ്ഗാനുരാഗവും ആഘോഷമാക്കാം; മഴവിൽ കാർഡുകൾ വിപണിയിൽ

പെണ്ണിന് പെണ്ണിനോടും ആണിന് ആണിനോടും ഉണ്ടാകുന്ന പ്രണയവും സാധാരണം മാത്രമാണ്. അവർക്കും പ്രണയ ദിനത്തിൽ സ്നേഹ സമ്മാനങ്ങൾ കൈമാറണ്ടേ? എന്നാൽ അവർക്കായി ഇതാ സ്വവർഗാനുരാഗ കാർഡുകളുമായി ക്വിയറിഥം മഴവിൽ സീരീസ് വിപണിയിൽ എത്തിയിരിക്കുന്നു.

ഇനി സ്വവർഗ്ഗാനുരാഗവും ആഘോഷമാക്കാം; മഴവിൽ കാർഡുകൾ വിപണിയിൽ

'വാലന്റേഴ്സ് ഡേ ഒക്കെ ആയില്ലേ കാമുകന് എന്താ സമ്മാനം കൊടുക്കുക?'

'പ്രണയാർദ്ദമായ ഒരു കാർഡ് വാങ്ങിക്കൊടുത്താലോ?'

'ഉം പക്ഷേ ഈ കാർഡിലെ ചിത്രങ്ങൾ നോക്കൂ, ആണും പെണ്ണും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ മാത്രമാണല്ലോ ഉള്ളത്? എന്താ ഇവർക്ക് മാത്രമാണോ പരസ്പരം പ്രണയിക്കാൻ പറ്റുക? ഞങ്ങളുടെ പ്രണയമെന്താ പ്രണയമല്ലേ'നമ്മളൊക്കെ പ്രണയത്തെക്കുറിച്ചും അതിന്റെ അനുഭൂതിയെ കുറിച്ചും ഘോര ഘോരം പറയാറുണ്ടല്ലോ. എന്നാൽ പ്രണയം എന്ന് പറയുമ്പോൾ ആണും പെണ്ണും തമ്മിലുണ്ടാകുന്ന വികാരമായിട്ട് മാത്രമേ ഇപ്പോഴും ഒട്ടുമിക്കപേരും അംഗീകരിക്കുന്നുള്ളൂ. അതിനപ്പുറത്തേക്കും പ്രണയത്തിന് വ്യാപ്തിയുണ്ട്. പെണ്ണിന് പെണ്ണിനോടും ആണിന് ആണിനോടും ഉണ്ടാകുന്ന പ്രണയവും സാധാരണം മാത്രമാണ്. അവർക്കും പ്രണയ ദിനത്തിൽ സ്നേഹ സമ്മാനങ്ങൾ കൈമാറണ്ടേ? എന്നാൽ അവർക്കായി ഇതാ സ്വവർഗാനുരാഗ കാർഡുകളുമായി ക്വിയറിഥം മഴവിൽ സീരീസ് വിപണിയിൽ എത്തിയിരിക്കുന്നു.സ്വവർഗ്ഗാനുരാഗം ഏറ്റവും സാധാരണമായ ഒരു വികാരമാണെന്ന് ബോധ്യം ജനങ്ങളിൽ എത്തിക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം. ഞങ്ങൾക്കും പ്രണയമുണ്ട്, ഞങ്ങൾക്കും വാലൻഡേസ് ദിനമുണ്ടെന്ന് ഓർമപ്പെടുത്തുകയാണ് ഓരോ കാർഡും." ഈ കാർഡുകൾക്ക് ഒരു വലിയ രാഷ്ട്രീയമുണ്ട്. പ്രണയത്തിന്റെ രാഷ്ട്രീയം. പലരുടേയും നിർബന്ധങ്ങൾക്ക് വഴങ്ങി നഷ്ടപ്പെട്ടു പോയ പ്രണയങ്ങളുടെ ഓർമകളുണ്ടിതിൽ. സമൂഹത്തിലെ പല തെറ്റി ധാരണങ്ങൾ കൊണ്ടും പ്രകടമാക്കാനും പരസ്യപ്പെടുത്താനും കഴിയാത്ത പ്രണയങ്ങളെ, അവയുടെ വിവിധ നിമിഷങ്ങളെ കോർത്തിണക്കി കൊണ്ടാണ് ക്വീയറിതം മഴവിൽ സീരീസിൽ പ്രണയദിന കാർഡുകൾ ഇറക്കുന്നത്''- ക്വിയറിഥം സെക്രട്ടറി പ്രജിത്ത് പറഞ്ഞു. കേരളത്തിലാദ്യമായാണ് എൽജിബിറ്റി വിഭാഗത്തിനായി മഴവിൽ സീരീസിൽ ആശംസാകാർഡുകൾ വിപണിയിൽ എത്തിയിരിക്കുന്നത്


ക്വിയറിഥം ഇതിനു മുൻപ് മഴവിൽ സീരീസിൽ ബാഗുകൾ ഇറക്കിയിരുന്നെങ്കിലും ഇത്തരത്തിലൊരു മുന്നേറ്റം ആദ്യമായാണ്. ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥിയും ക്വീയറിഥം വൊളണ്ടിയറുമായ ചിന്തുവാണ് ആശംസാകാർഡുകൾ നിർമിച്ചിരിക്കുന്നത്. ഓയിൽ പേസ്റ്റലുകളും ഫാബ്രിക് പെയിന്റും ഉപയോഗിച്ചാണ് കാർഡുകൾ തയ്യാറാക്കിയിരിക്കുന്നത്. മിതമായ നിരക്കിലായിരിക്കും കാർഡ് വിൽപ്പനക്ക് വെക്കുക. ഇനി സ്വവർഗ്ഗാനുരാഗവും ആഘോഷമാക്കാം. കാർഡുകൾ ആവശ്യമുള്ളവർക്ക് 9747811406 എന്ന നംബറിൽ ബന്ധപ്പെടാവുന്നതാണ്.
Read More >>