ക്യാമറ കണ്ണുകൾക്കപ്പുറം ഈ 'പ്രിയങ്കറുപ്പ്'

സൗന്ദര്യമെന്നാൽ വെളുത്ത് മെലിഞ്ഞ രൂപമാണെന്ന ധാരണക്ക് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. അതിനാൽ ഇപ്പോഴും വളരെ ചുരുക്കം പരസ്യങ്ങളിൽ മാത്രമാണ് കറുത്തവർ മോഡലായി വരുന്നത്. ഇവിടെ ഇതാ ലിപികാ അയ്യപ്പത്ത് വിഷ്ണു പരമേശ്വർ ദമ്പതികൾ ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നു. ' കറുത്ത പ്രിയങ്കയെ മോഡലാക്കികൊണ്ട്

ക്യാമറ കണ്ണുകൾക്കപ്പുറം ഈ പ്രിയങ്കറുപ്പ്

കറുപ്പിന് ഏഴഴകാണ്

ബാക്കി 93 നും വെളുപ്പിനല്ലേ?

ഇത്തരത്തിൽ കറുപ്പിന്റെ പ്രതിരോധ ശബ്ദം പോലും പുച്ഛിച്ച് തള്ളിയാണ് മലയാളിക്ക് ശീലം. അതുകൊണ്ട് തന്നെയാണ് കറുത്ത നിറത്തോടുള്ള മലയാളികളുടെ അവജ്ഞ ഇപ്പോഴും നിലനിൽക്കുന്നത്. സൗന്ദര്യമെന്നാൽ വെളുത്ത് മെലിഞ്ഞ രൂപമാണെന്ന ധാരണക്ക് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. അതിനാൽ ഇപ്പോഴും വളരെ ചുരുക്കം പരസ്യങ്ങളിൽ മാത്രമാണ് കറുത്തവർ മോഡലായി വരുന്നത്. ഇവിടെ ഇതാ ലിപികാ അയ്യപ്പത്ത് വിഷ്ണു പരമേശ്വർ ദമ്പതികൾ ഒരു ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നു. ' കറുത്ത പ്രിയങ്കയെ മോഡലാക്കികൊണ്ട്. റോയൽ ബ്ലാക്ക് എന്നാണ് ഈ ഫോട്ടോ സീരിസിന് പേരിട്ടിരിക്കുന്നത്


"കറുപ്പിന്റെ ഭംഗിയെ കൂടുതൽ പ്രൊമോട്ട് ചെയ്യുക എന്നതു തന്നെയാണ് ലക്ഷ്യം. നിറം വെളുപ്പിക്കാനുള്ള പരസ്യങ്ങൾ നാടു നീളെ കാണുമ്പോൾ, അതൊക്കെ വാങ്ങി തേച്ച് നാം വെളുക്കാൻ ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ അത്യാവശ്യമാണെന്ന തോന്നലിൽ നിന്നാണ് ഇങ്ങനൊരു ഫോട്ടോ ഷൂട്ട് ഉണ്ടാകുന്നത്"- വിഷ്ണു പറയുന്നു.ലിപികയുടെ അനിയത്തി ലിദികയുടെ കൂട്ടുകാരിയാണ് പ്രിയങ്ക. ഇടക്ക് വീട്ടിൽ വരുമ്പോഴൊക്കെ തന്റെ കറുത്ത നിറത്തെക്കുറിച്ച് സങ്കടം പറയുന്ന പ്രിയങ്കയെ കണ്ടപ്പോഴാണ് എന്തുകൊണ്ട് ഒരു ഫോട്ടോ ഷൂട്ട് നടത്തിക്കൂട എന്ന് ലിപികക്ക് തോന്നിയത്. പ്രിയങ്കയുടെ സങ്കടാവസ്ഥയിലൂടെ പണ്ട് കടന്ന് പോയത് കൊണ്ട് ലിപികക്ക് അത് പെട്ടെന്ന് മനസിലാകുമായിരുന്നു. വീട്ടിലും അടുത്തുള്ള കുന്നിലും വെച്ചായിരുന്നു ഷൂട്ടിംഗ്. ഒരു പഴയ ടെലിഫോൺ മാത്രമാണ് പുറത്ത് നിന്ന് ഉപയോഗിച്ചത്. മറ്റുള്ളവയെല്ലാം വീട്ടിലുള്ളവ തന്നെയായിരുന്നു. മൂന്ന് നിറത്തിലുള്ള സാരി. അതിനനുസരിച്ചുള്ള ആഭരണങ്ങൾ. വലിയ പൊട്ട്. മറ്റ് മേക്കപ്പ് ഒന്നുമില്ല. പ്രിയങ്കയുടെ ഒറിജിനൽ നിറം തന്നെ ഫോട്ടോയിൽ കിട്ടണം എന്നത് മാത്രമായിരുന്നു ഏക വാശി.''കറുത്തതിന്റെ പേരിൽ കൂട്ടുകാരുടേയും കുടുംബക്കാരുടേയും ഇടയിൽ നിന്നൊക്കെ കളിയാക്കലുകൾ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പം മുതൽ വലിയ കോമ്പ്ലക്സ് ആയിരുന്നു. വീട്ടുകാർക്ക് വലിയ പ്രശ്നമൊന്നുമില്ല. പക്ഷേ കുടുംബക്കാർ അങ്ങനെയല്ല. കറുത്തു പോയ ഇവളെ കല്യാണം കഴിക്കാൻ ആരെങ്കിലും വരുമോ എന്നതാണ് അവരുടെ വലിയ പ്രശ്നം"- പ്രിയങ്ക പറയുന്നു. "ഇപ്പോൾ ആളുകളൊക്കെ ഫോട്ടോസ് കണ്ട് പ്രോത്സാഹിപ്പിക്കുന്നുണ്ട്. തൊലിയുടെ നിറം ഒരു പ്രശ്നമൊന്നുമല്ല എന്ന് ചെറുതായി തോന്നി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഒരു കോൺഫിഡൻസ് ഒക്കെ ആയി"- സന്തോഷത്തോടെ പ്രിയങ്ക ചിരിച്ചു


"കറുപ്പിന്റെ പേരിൽ കോമ്പ്ലക്സ് കൊണ്ട് നടക്കുന്ന ഒരാൾ പ്രിയങ്ക മാത്രമല്ല. ഞാനും ഇതേ അനുഭവങ്ങലിലൂടെ കടന്ന് വന്നതാണ്, ഞങ്ങളെ പോലെ കുറേ പേർ. അതുകൊണ്ട് തന്നെ തൊലി വെളുപ്പിക്കണം എന്ന് നിരന്തരം നമ്മളെ ഓർമപ്പെടുത്തുന്ന പരസ്യങ്ങൾക്കെതിരെയുള്ള ചെറിയൊരു പോരാട്ടം കൂടിയാണിത്"- ലിപിക പറയുന്നു


കൂര്‍ക്കഞ്ചേരി സ്വദേശിയായ പ്രിയങ്ക തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ എം എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. പാട്ടിലും ഡാൻസിലും മോഡലിങ്ങിലും ഇഷ്ടം സൂക്ഷിക്കുന്ന പ്രിയങ്ക വിജയകുമാർ ഇന്ദിര ദേവി ദമ്പതികളുടെ മകളാണ്. അനിയത്തി പ്രതിഭ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ലിപിക വിഷ്ണു ദമ്പതികളുടെ മൂന്നാമത്തെ സംരംഭമാണിത്. ട്രാൻസ്ജെൻഡർ മോഡലായ മായയെ കഥാപാത്രമാകി ഒരു ഫോട്ടോ സ്റ്റോറിയും ലിറ്റിൽ ഊരാളി തൊതുമോന്റെ ഒരു ഫോട്ടോ ഷൂട്ടും ചെയ്തിട്ടുണ്ട്.

Read More >>