അതെ കലഹിക്കുകയാണ് ഞാൻ;സ്ട്രീറ്റ് ഡോഗിന്റെ ചിത്രപ്രദർശനം ജനുവരി 15 വരെ

ശിവനേയും നാറാണത്ത് ഭ്രാന്തനേയും പുതിയൊരു വീക്ഷണത്തിൽ അവതരിപ്പിച്ചിരിക്കുന്ന കലാകാരൻ സ്ത്രീ ശരീരത്തെയും ലൈംഗികതയേയും ചിത്രീകരിച്ചിരിക്കുന്നതിലും വൈവിധ്യമുണ്ട്.

അതെ കലഹിക്കുകയാണ് ഞാൻ;സ്ട്രീറ്റ് ഡോഗിന്റെ ചിത്രപ്രദർശനം ജനുവരി 15 വരെ''അതെ ഞാൻ തെരുവ് പട്ടിയാണ്. അതു കൊണ്ട് തന്നെ എന്റെ ചിത്രങ്ങൾ സ്നേഹത്തോടെ മറ്റുള്ളവരെ നോക്കുന്നു. ഒപ്പം തന്നെ അതിനാവുന്ന ഉച്ചത്തിൽ കുരക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്യും''- അ ആ ഇ ഈ ഉ ഊ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം പാലാരിവട്ടം കഫെ പപ്പായയിൽ നടന്ന് കൊണ്ടിരിക്കുകയാണ്.'ഫീച്ചറിങ്ങ് വർക്ക് ഓഫ് ആർട്ടിസ്റ്റ് സ്ട്രീറ്റ് ഡോഗ്' എന്ന മേൽ വിലാസത്തിലാണ് പ്രദർശനം നടക്കുന്നത്. ജലച്ചായത്തിൽ തീർത്ത 80 ചിത്രങ്ങളാണ് പ്രദർശനത്തിന് ഉള്ളത്റ്. റിയലിസവും സറിയലിസവും ഇപ്രഷനിസവുമൊക്കെ ഈ ചിത്രങ്ങളിൽ ഉണ്ടെങ്കിലും ഫെമിനിസ്റ്റിക് ചിത്രങ്ങളാണ് ഏറെയും.

''ശിവനേയും നാറാണത്ത് ഭ്രാന്തനേയും പുതിയൊരു വീക്ഷണത്തിൽ അവതരിപ്പിച്ചിരിക്കുന്ന കലാകാരൻ സ്ത്രീ ശരീരത്തെയും ലൈംഗികതയേയും ചിത്രീകരിച്ചിരിക്കുന്നതിലും വൈവിധ്യമുണ്ട്. ''ദിവസവും കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ, അവയിൽ നിന്നുണ്ടാകുന്ന ചിന്തകൾ, ഇവയൊക്കെയാണ് എന്റെ വരകൾ. കലാകാരന്മാരെല്ലാം കലഹിക്കുന്നവരാണല്ലോ. അത്തരം കലഹങ്ങൾ അവർ പ്രകടിപ്പിക്കുന്നത് അവരുടെ രചനകളിലൂടെയാണ്. അങ്ങനെ നോക്കുമ്പോൾ ഈ ചിത്രങ്ങൾ എന്റെ കലഹങ്ങളാണ്''- ചിത്രകാരൻ പറയുന്നു.

ഇനി ആരാണീ ചിത്രകാരൻ എന്നല്ലേ? കൊച്ചി, പള്ളുരുത്തി സ്വദേശിയായ ശ്രീനി ശശീന്ദ്രൻ. കവി, കഥാ- തിരക്കഥാകൃത്ത്, അസിസ്റ്റന്റ് ഡയറക്ടർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ സ്വന്തമായി ഒരു സിനിമയുടെ പ്ളാനിലാണ് ശ്രീനി. 'ആർട്ട് ഓഫ് സ്ട്രീറ്റ് ഡോഗ്' എന്ന പേരിലാണ് ശ്രീനി തന്റെ സൃഷ്ടികളെല്ലാം അവതരിപ്പിക്കുന്നത്. ഡിസംബർ 20 നാണ് പ്രദർശനം ആരംഭിച്ചത്. ജനുവരി 1 വരെ എന്നായിരുന്നു ആദ്യം കരുതിയതെങ്കിലും പ്രദർശനം ജനുവരി 15 വരെ നീട്ടിയിട്ടുണ്ട്. ശ്രീനിയുടെ അമ്മ ഷൈലജയാണ് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത്. 2016 നവംബർ മുതൽ 2017 നവംബർ വരെ വരച്ച ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തൃപ്പൂണിത്തറ ആർഎൽവി കോളേജിൽ നിന്നാണ് ശ്രീനി ഫൈനാർട്സ് പൂർത്തിയാക്കിയത്. ഇത് ശ്രീനിയുടെ ആദ്യത്തെ ചിത്രപ്രദർശനമാണ്.

ശ്രീനിയുടെ ചിത്രങ്ങളിൽ ചിലത്
Read More >>