തൃശ്ശൂരിൽ 'ഒച്ച' 30 ന്

ഫാസിസ്റ്റ് ശക്തികൾ ഭീമാകാരം പൂണ്ട് നമ്മുടെ ജീവിതത്തെ ആക്രമിക്കുമ്പോൾ ഒച്ചയുണ്ടാക്കിയേ പറ്റൂ

തൃശ്ശൂരിൽ ഒച്ച 30 ന്

മെയ് 30 വൈകീട്ട് 6 മണിക്ക് തൃശ്ശൂർ റിജിയണൽ തീയേറ്ററിൽ 'ഒച്ച'യെന്ന നാടകം അരങ്ങേറുമ്പോൾ അത് ഒരു കൂട്ടം ചെറുപ്പക്കാരുടെ കാലത്തോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കപ്പെടുന്നത്. കൃത്യമായ വേർത്തിരിവിൽ സമൂഹം വിഭജിക്കപ്പെടുന്നത് എന്തിന്റെയൊക്കെ പേരിലാണെന്ന് 'ഒച്ച' അടിവരയിടുന്നു. അത് നിറത്തിന്റെയും ജാതിയുടെയും സമ്പത്തിന്റെയും പേരിലാണ്.

ഒരു കാലത്ത് ഇന്ത്യക്കു പുറത്തുള്ള ശക്തികളായിരുന്നു രാജ്യത്തെ ക്രൂരമായി ഉപയോഗിച്ചിരുന്നുവെങ്കിൽ ഇന്നത് രാജ്യത്തിനകത്തുള്ള ശക്തികളാണ്. ഇരയെ ചൂണ്ടയിട്ടു പിടിക്കും പോലെ അവർ രാജ്യത്തെ കീറി മുറിക്കുന്നു .തിരുമലയും അവൻ താമസിക്കുന്ന മുടിക്കുന്നു കോളനിക്കാരും കമ്പക്കെട്ട് നിർത്തിയത് സഖാവ് കരുണന്റെ വാക്കുകളിലാണ്. പക്ഷേ കാലമേറെ കഴിഞ്ഞും സഖാവ് വാഗ്ദാനം ചെയ്ത ജീവിതം യാഥാർത്ഥ്യമായില്ലെന്ന് അവരെ തെറ്റിദ്ധരിപ്പിക്കാൻ ഫാസിസ്റ്റ് ശക്തികൾക്കാവുന്നു. അവർ നീട്ടിക്കൊടുത്ത സുഖ സൗകര്യങ്ങളിൽ തിരുമലയുടെ മനസ്സ് മാറുന്നു. വലിയൊരു ആപത്തിലേക്കാണവർ നയിക്കപ്പെടുന്നതെന്ന് ഭാര്യയും കൂട്ടുകാരും പറഞ്ഞിട്ടും അയാൾ കമ്പക്കെട്ട് ഏറ്റെടുക്കുന്നു. ചതിയും അതിൻ്റെ തിരിച്ചരിവുമാണ് നാടകം മുന്നോട്ട് വെയ്ക്കുന്നത്.


ഫാസിസ്റ്റ് ശക്തികൾ ഭീമാകാരം പൂണ്ട് നമ്മുടെ ജീവിതത്തെ ആക്രമിക്കുമ്പോൾ ഒച്ചയുണ്ടാക്കിയേ പറ്റൂ എന്ന് ഈ നാടകം ഉറക്കെ പറയുന്നു. സജീവൻ മുരിയാട് എഴുതി ജിനേഷ് അമ്പല്ലൂർ സംവിധാനം ചെയ്യുന്ന ഒച്ച യെന്ന നാടകം തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പെക്ട്ര എന്ന നാടക ട്രൂപ്പാണ് വേദിയിലെത്തിക്കുന്നത്. ജയൻ തകഴിക്കാരൻ, വിജീഷ് ലാൽ , സന്താൾ അത്താണിക്കൽ, രാഹുൽ, രഞ്ജിത്ത്, യദു , അനു ലാൽ ,പാർവ്വതി, കാർത്തിക ,അതുല്യ ,അനാമിക എന്നിവർ കഥാപാത്രങ്ങളായി വേദിയിലെത്തുന്നു. നാടകം കാണാൻ താത്പര്യമുള്ളവർ പാസ്സിന് വിളിക്കേണ്ട നമ്പർ: 9446459462


Story by
Read More >>