ഈ 'കൊല' വൈറൽ; കുഞ്ഞൻ രൂപങ്ങളിൽ അത്ഭുതം തീർത്ത് സന്തോഷ് പേരൂർ

മിനിയേച്ചർ വർക്കുകൾ ചെയ്യുക മാത്രമല്ല അവ ചെയ്ത രീതി വീഡിയോ എടുത്ത് ഫേസ്ബുക്കിൽ ഇടുക കൂടി ചെയ്യാറുണ്ട് സന്തോഷ്. വാഹനങ്ങളാണ് എങ്കിൽ അവ ഓടിച്ചു കൂടി കാണിക്കും. വീഡിയോയും ഫോട്ടോയും എടുക്കുന്ന ആങ്കിളാണ് വർക്കുകളെ വലുതായി കാണിക്കുന്നത്. അപ്പോൾ ഒന്നര ഇഞ്ച് മെറ്റൽ വലിയ പാറകെട്ടുകളായും ചന്തനത്തിരിയുടെ പുക വൻ കോടയായുമെല്ലാം മാറും

ഈ കൊല വൈറൽ; കുഞ്ഞൻ രൂപങ്ങളിൽ അത്ഭുതം തീർത്ത് സന്തോഷ് പേരൂർ

ഒരാൾ രണ്ട് മാസം കൊണ്ട് ഘട്ടം ഘട്ടമായി ഒരു കൊലചെയ്തു, എല്ലാം വീഡിയോയിൽ പകർത്തുകയും പിന്നീടത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വളരെ പെട്ടന്ന് വീഡിയോ വൈറലാലായി.

എന്താ അത്ഭുതം തോന്നുന്നുണ്ടോ? എന്നാൽ പറഞ്ഞ് വന്നത് കൊലപാതകത്തിന്റെ കാര്യമല്ല കെട്ടോ, വാഴക്കുലയുടെ കാര്യമാണ്. ഇനി കൊല ചെയ്ത ആളെയും കൊല ചെയ്ത രീതിയും പരിചയപ്പെടാം. കോട്ടയം ജില്ലയിലെ പേരൂർ സ്വദേശിയായ സന്തോഷാണ് കക്ഷി. ചിത്രകലാകാരനും മിനിയേച്ചർ ആർട്ടിസ്റ്റുമാണ്. കലകൊണ്ട് വ്യത്യസ്ഥനായ സന്തോഷിനെ ഇതിനകം തന്നെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

കോട്ടയം കെജിസി ഫൈനാർട്സ് കോളേജിൽ നിന്ന് ചിത്രരചനാ പഠനം പൂർത്തിയാക്കിയ സന്തോഷ് വളരെ കാലം വരയിൽ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. ജലഛായം, പെൻസിൽ ഡ്രോയിങ്ങ്, എണ്ണഛായം, ഇനാമൽ തുടങ്ങി എല്ലാ മാധ്യമങ്ങളിലും ചിത്രങ്ങൾ വരക്കാനായി ഉപയോഗിക്കാറുണ്ട്. പിന്നീടാണ് മിനിയേച്ചർ വർക്കുകൾ ചെയ്യാൻ തുടങ്ങിയത്.കെഎസ്ആർടിസി ബസ്, പുലിമുരുകനിലെ മയിൽ വാഹനം,ലോറി, ഹൗസ് ബോട്ട് തുടങ്ങിയവയെല്ലാം സന്തോഷിന്റെ മിനിയേച്ചർ വർക്കുകളിൽ പെടുന്നു. എല്ലാം ഒറിജിനലിനെ വെല്ലുന്ന കുഞ്ഞൻ രൂപങ്ങൾ. മൾട്ടിവുഡിനും തടിയ്ക്കും പുറമേ വീട്ടിലും കടയിലും അവശേഷിക്കുന്ന സാധനങ്ങളെല്ലാം തന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. രണ്ട് മാസങ്ങൾ കൊണ്ടാണ് ഓരോ വർക്കും പൂർത്തിയാക്കുക. വരയേക്കാൾ എല്ലാവരും ഏറ്റെടുക്കുന്നത് മിനിയേച്ചർ വർക്കുകളെയാണ്.മിനിയേച്ചർ വർക്കുകൾ ചെയ്യുക മാത്രമല്ല അവ ചെയ്ത രീതി വീഡിയോ എടുത്ത് ഫേസ്ബുക്കിൽ ഇടുക കൂടി ചെയ്യാറുണ്ട് സന്തോഷ്. വാഹനങ്ങളാണ് എങ്കിൽ അവ ഓടിച്ചു കൂടി കാണിക്കും. വീഡിയോയും ഫോട്ടോയും എടുക്കുന്ന ആങ്കിളാണ് വർക്കുകളെ വലുതായി കാണിക്കുന്നത്. അപ്പോൾ ഒന്നര ഇഞ്ച് മെറ്റൽ വലിയ പാറകെട്ടുകളായും ചന്തനത്തിരിയുടെ പുക വൻ കോടയായുമെല്ലാം മാറും. "ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവർക്കും അത് ആസ്വദിക്കാൻ സാധിക്കുന്നുണ്ട് എന്നത് തന്നെയാണ് കാരണം"- സന്തോഷ് പറയുന്നു. ഇപ്പോൾ സ്റ്റാചു ഓഫ് ലിബേർട്ടിയുടെ പത്തടി നീളമുള്ള മിനിയേച്ചർ വർക്കിലാണ് സന്തോഷ് .

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെയ്തു തീർത്ത വാഴക്കുലയാണ് ഇപ്പോൾ താരം. മൾട്ടി വുഡിലും തടിയിലും തീർത്ത കുലയിൽ 120 കായകളാണ് ആകെയുള്ളത്. ഇനാമൽ പെയിന്റ് കൊണ്ടാണ് നിറം നൽകിയിരിക്കുന്നത്. രണ്ടുമാസം കൊണ്ടാണ് കൊല തയ്യാറായത്. സന്തോഷും കൂട്ടുകാരും ചേർന്ന് കൊലയുടെ ഒരടിപൊളി വീഡിയോയും എടുത്തിട്ടുണ്ട്. വീഡിയോ ഇപ്പോൾ വൈറലാണ്. സാധാരണ മൊബൈൽ ഫോണിൽ എടുത്ത് അതിൽ തന്നെ എഡിറ്റു ചെയ്തതാണ് വീഡിയോ.ഏറ്റുമാനൂരിൽ താമസമാക്കിയിരിക്കുന്ന സന്തോഷിന്റെ അച്ഛനും ഒരു കലാകാരനായിരുന്നു. അച്ഛനിൽ നിന്നാണ് വരക്കാനുള്ള ഊർജ്ജം സന്തോഷിന് കിട്ടുന്നത്. എറ്റുമാനൂരിൽ സ്വന്തമായി സ്റ്റിക്കർ കട്ടിംഗ് കട നടത്തുകയാണ് സന്തോഷ്. മുൻപ് ഓൾ കേരള ശങ്കേഴ്സ് കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കേരളത്തിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസിലെ അംഗമാണ് സന്തോഷ്. എക്സൊട്ടിക് ഡ്രീംസ് ഏപ്രിൽ മാസം നടത്താനിരിക്കുന്ന പ്രദർശനത്തിൽ സന്തോഷിന്റെ വർക്കുകളും ഉണ്ടാകും. സന്തോഷിന്റെ മിനിയേച്ചർ ആർട്ടിന് ആവശ്യക്കാരും ഏറെ

Read More >>