"ആ വലിയ ചെവികൾ തുറന്നിടൂ.. കേൾക്കൂ പ്രകൃതിയെ, മനുഷ്യനെ, സമൂഹത്തെ"

ക്യാമ്പസ് ലഹരികൾ ഇല്ലാതിരിക്കുക എന്നതാണ് ജനാധിപത്യം. അല്ലാത്ത ക്യാമ്പസുകൾക്ക് ക്രിയേറ്റീവായി ഒന്നും സൃഷ്ടിക്കാൻ സാധിക്കുകയില്ല. ലഹരിയെ മദ്യമെന്നോ മയക്കുമരുന്നെന്നോ ഒതുക്കുകയല്ല. മറിച്ച് മതവും അധികാരവുമെല്ലാം ലഹരികളാണ്. അതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടവും

ആ വലിയ ചെവികൾ തുറന്നിടൂ.. കേൾക്കൂ പ്രകൃതിയെ, മനുഷ്യനെ, സമൂഹത്തെ

യൂസി കോളേജിൻ്റെ ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് ചെല്ലുന്ന ആരുടേയും കണ്ണുകൾ നിറയും, ചിരിക്കും, ചിന്തിക്കും, വേദനയാൽ നെഞ്ച് പിടയും. പിന്നീട് പല ഉറച്ച തീരുമാനങ്ങളും എടുക്കും. കാര്യമെന്താണെന്നോ,യുസി ബിനാലെ നടക്കുകയാണിവിടെ. രണ്ട് ദിവസമായി വരയും ശിൽപ്പവും പാട്ടുമൊക്കെയായി മാറിയിരിക്കുകയാണ് കോളേജിൻ്റെ ഓരോ മുക്കും മൂലയും.

രണ്ടാമത്തെ തവണയാണ് ഇവിടെ ബിനാലെ നടക്കുന്നത് 2014-ൽ ആയിരുന്നു ആദ്യ ബിനാലെ. എന്നാൽ ഇത്തവണത്തെ ബിനാലക്ക് പ്രത്യേകതകൾ ഏറെയാണ്. ഒന്നിനും കൊള്ളില്ലെന്ന് കരുതി ഉപേക്ഷിച്ച വസ്തുക്കളിൽ നിന്നാണ് ഈ കൗതുക കാഴ്ച്ച ഉണ്ടായത്. പഴയ ഫ്ലെക്സ് ബോർഡുകളും മറ്റുമാണ് ക്യാൻവാസായി മറിയതെങ്കിൽ പഴയ നിറങ്ങൾകൊണ്ടാണ് ഈ ക്യാൻവാസിൽ ആശയങ്ങൾ വിരിഞ്ഞത്. ചുമ്മാ ചില ചിത്രങ്ങളല്ല, എല്ലാം സമകാലിക സാഹചര്യങ്ങളെ കോർത്തിണക്കുന്നവയാണ്. ഗോരക്ക് പൂരിൽ മരിച്ച കുട്ടികളും ലോങ് മാർച്ചിനെ അനുസ്മരിപ്പിക്കുന്ന കാലടികൾ കൊണ്ടുള്ള ഇൻസ്റ്റലേഷനുമെല്ലാം ശ്രദ്ധേയം. ഇനിയും കൈവന്നിട്ടില്ലാത്ത ലിംഗ സമത്വത്തേക്കുറിച്ച് സംസാരിക്കുന്ന സൃഷ്ടികൾ ക്യാമ്പസ് ലഹരി വിമുക്തമാകണമെന്ന് ഉറക്കെ വിളിച്ച് പറയുന്നു. "ക്യാമ്പസ് ലഹരികൾ ഇല്ലാതിരിക്കുക എന്നതാണ് ജനാധിപത്യം. അല്ലാത്ത ക്യാമ്പസുകൾക്ക് ക്രിയേറ്റീവായി ഒന്നും സൃഷ്ടിക്കാൻ സാധിക്കുകയില്ല. ലഹരിയെ മദ്യമെന്നോ മയക്കുമരുന്നെന്നോ ഒതുക്കുകയല്ല. മറിച്ച് മതവും അധികാരവുമെല്ലാം ലഹരികളാണ്. അതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടവും"- മാഗസിൻ എഡിറ്റർ പോൾ പറയുന്നു.


ക്യാമ്പസിലെ കുട്ടികളുടെ കലാ സൃഷ്ടികൾ മാത്രമേ ബിനാലയിൽ പ്രദർശിപ്പിച്ചിട്ടുള്ളൂ. 15 പേരുടെ 63 ചിത്രങ്ങളും 50 ലേറെ പേർ ചേർന്നുണ്ടാക്കിയ 9 ഇൻസ്റ്റലേഷനുകളുമാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്. ആളുകൾക്ക് ലൈവായി വരക്കാനുള്ള സൗകര്യവും ബിനാലയിൽ ഒരുക്കിയിട്ടുണ്ട്. ക്രിക്കറ്റ് കോർട്ട് കേന്ദ്രമാക്കിയാണ് സൃഷ്ടികൾ ക്രമീകരിച്ചിട്ടുള്ളത് എങ്കിലും ക്യാമ്പസ് മുഴുവനും ബിനാലക്കായി ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് ഇരിക്കാനാനുള്ള ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. ടയറുപയോഗിച്ചാണ് ഇരിപ്പിടങ്ങൾ നിർമിച്ചിരിക്കുന്നത്. ബുദ്ധ ഹട്ടാണ് അതിൽ ആകർഷകം. "വലിയ ചെവികളുള്ള ബുദ്ധൻ്റെ ചിത്രം സ്ഥാപിച്ചതാണ് ബുദ്ധ ഹട്ട്. കുറച്ച് സംസാരിക്കൂ.. മനുഷ്യനേയും പ്രകൃതിയേയും കേൾക്കൂ എന്ന ആശയത്തെ മുന്നിർത്തിയാണ് ബുദ്ധഹട്ട് നിർമ്മിച്ചിരിക്കുന്നത്"- പോൾ പറഞ്ഞുകാഴ്ച്ചകൾക്കൊപ്പം തന്നെ കേൾവിയുടേയും പറച്ചിലിൻ്റേയും വലിയ സാധ്യതകളാണ് യുസി ബിനാലെ. മൂന്നോളം വേദികൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഊരാളിയെ റോൾ മോഡലാക്കിയാണ് പെർഫോമൻസ്. കാര്യങ്ങൾ പറയുന്നു പാടുന്നു എന്ന രീതി തന്നെ. വരക്കുന്നവർക്കും കാണുന്നവർക്കും നല്ലൊരു മൂഡ് ക്രിയേറ്റ് ചെയ്യാനായി പാടുന്നവരുമുണ്ട്.


"കൊച്ചി മുസ്രിസ് ബിനാലയിൽ നിന്ന് ഊർജ്ജം ഉൾകൊണ്ട് കൊണ്ടാണ് ഇങ്ങനെയൊരു ബിനാലെ നടത്താൻ തീരുമാനിച്ചത് എന്നത് കൊണ്ടും ബിനാലക്ക് മുന്നോടിയാണ് എന്നതുകൊണ്ടും 'കേളികൊട്ട്' എന്ന് പേര് കൊടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ആ പേരിൽ ഞങ്ങളുടെ ബിനാലെ ഒതുങ്ങുന്നില്ല. അതുകൊണ്ടാണ് യുസി ബിനാലെ എന്ന പേര് തന്നെ മതിയെന്ന് കരുതിയത്. ഞങ്ങളുടെ കോളേജിൻ്റെ പ്രൗഡി മുഴുവനും അതിലുണ്ടല്ലോ"- പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു. വരുന്ന വർഷങ്ങളിൽ ഇതിലും ഗംഭീരമായി ബിനാലെ നടത്തണമെന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം. കൂടുതൽ വിപുലമായി മറ്റ് കോളേജിലെ കുട്ടികളെ കൂടെ ക്ഷണിച്ച് ഒരു 'സ്റ്റുഡൻ്റ് ബിനാലെ'

Read More >>