ഒരു ബ്രൂച്ചിന്‍റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

1.39 ക്യാരറ്റുള്ള യൂറോപ്യന്‍ വജ്രം, ത്രികോണാകൃതിയിലുള്ള കൊളംബിയയില്‍ നിന്നുള്ള 1.50 കാരറ്റുള്ള മരതകം. ദീര്‍ഘവൃത്താകൃതിയിലുള്ള 0.60 ബര്‍മീസ് മാണിക്ക്യകല്ല് എന്നിവ കൊണ്ടാണ് ബ്രൂച്ചുണ്ടാക്കിയിരിക്കുന്നത്.

ഒരു ബ്രൂച്ചിന്‍റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

സ്ത്രീകള്‍ സാരിയോ മറ്റ് വസ്ത്രങ്ങളോ ധരിച്ചു കഴിഞ്ഞാല്‍ ആഭരണരൂപത്തിലൂള്ള ബ്രൂച്ച് കുത്തുന്നത് പതിവാണ്. എന്നാല്‍ കാലങ്ങളായി താന് ഉപയോഗിച്ചിരുന്ന ഒരു ബ്രൂച്ചിന് ഇത്രയും വിലകിട്ടുമെന്ന് ഉടമ പോലും വിചാരിച്ചിരുന്നില്ല. അമേരിക്കയിലെ ബോണാംസ് ലേലം ഹൗസിലാണ് ഒളിഞ്ഞിരുന്ന നിധിയുടെ മൂല്യം കണ്ടെത്തിയത്. എട്ട് ഡോളറിന് (520 രൂപ) വാങ്ങിയ ബ്രൂച്ച് ലേലത്തില്‍ വിറ്റത് 26,250 ഡോളറിന് (17,02968 രൂപ). 20-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബ്രൂച്ചാണിത്.

മക്കള്‍ക്ക് അണിയാന്‍ വേണ്ടി മേടിച്ചതായിരുന്നു പക്ഷെ അതില്‍ ഘടിപ്പിച്ചിട്ടുള്ള കല്ലുകള്‍ ഇത്രയും വില വരുന്നതാണെന്ന് ഉടമ കരുതിയതുമില്ല. മാസങ്ങളോളം ഉപയോഗിക്കാതെ ബാഗില്‍ കിടന്നിരുന്ന ബ്രൂച്ച്, കാലങ്ങള്‍ക്ക് ശേഷം ജ്വലറിയില്‍ പോയപ്പോഴാണ് അവരെ കാണിച്ചത്. അതിലുള്ള കല്ലുകള്‍ വിലമതിക്കുന്നതാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ട് നടത്തിയ പരിശോധനയില്‍ വിലമതിക്കുന്ന രത്‌നങ്ങളാണെന്ന് മനസ്സിലായത്. 1.39 ക്യാരറ്റുള്ള യൂറോപ്യന്‍ വജ്രം, ത്രികോണാകൃതിയിലുള്ള കൊളംബിയയില്‍ നിന്നുള്ള 1.50 കാരറ്റുള്ള മരതകം. ദീര്‍ഘവൃത്താകൃതിയിലുള്ള 0.60 ബര്‍മീസ് മാണിക്ക്യകല്ല് എന്നിവ കൊണ്ടാണ് ബ്രൂച്ചുണ്ടാക്കിയിരിക്കുന്നത്.

അപ്രതീക്ഷിതമായ ഭാഗ്യമാണ് ഈ കുടുംബത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ബ്രൂച്ചില്‍ ഗുണനിലവാരം കൂടിയ കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ജ്വലറി ഉടമയായ സൂസന്‍ വെളിപ്പെടുത്തുന്നു.

Story by
Read More >>