ഫോർട്ട് കൊച്ചിയിലെ അർജന്റീന

ആദ്യമായി അവിടെയെത്തുന്നവർ അല്പം കൗതുകത്തോടെയാവും നോക്കി കാണുന്നത്

ഫോർട്ട് കൊച്ചിയിലെ അർജന്റീന

ലക്കി സ്റ്റാർ ഒരു ഹോട്ടലാണ്. ഇന്ത്യനും ചൈനീസുമായി 40 ഓളം വിഭവങ്ങളുള്ള ചെറിയൊരു ഹോട്ടൽ. ആദ്യമായി അവിടെയെത്തുന്നവർ അല്പം കൗതുകത്തോടെയാവും ഹോട്ടലിനെ ആദ്യമായി അവിടെയെത്തുന്നവർ അല്പം കൗതുകത്തോടെയാവും ഹോട്ടലിനെ നോക്കി കാണുന്നത്നോക്കി കാണുന്നത്. ചുമരുകളിലും ബോർഡുകളിലും അർജന്റീന കൊടികളും മറഡോണയുടെയും,മെസ്സിയുടെയും മറ്റ് അർജന്റീനൻ താരങ്ങളുടെയും ചിത്രങ്ങൾ കാണാം.

അർജന്റീനൻ യൂണിഫോമിൽ ഭക്ഷണം പാചകം ചെയ്യുന്നവരെയും വിളമ്പുന്നവരെയും അവിടെ കാണാം. ഫോർട്ട് കൊച്ചിയിലെ ഈ ഹോട്ടലില്‍ ഒരു അര്ജന്റീന ഫുട്‌ബോൾ മത്സരം കാണുന്ന ഫീൽ ചിലർക്കെങ്കിലും ലഭിക്കുമെന്നു ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാനാവില്ല. കാരണം അര്ജന്റീന ആരാധകരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്.

അർജന്റീനയുടെ ആരധകരായ മജീദും,മനോജൂം,അസ്കറുമാണ് ഇപ്പോൾ ഇത് നടത്തുന്നത്. "50 വര്ഷം മുൻപ് തന്റെ സുഹൃത്തിന്റെ പിതാവാണ് ഇത് തുടങ്ങിയതെന്നും 13 വർഷമായി ഞങ്ങളിത് നടത്തുന്നെവെന്നും "ഉടമകളിലൊരാളായ മജീദ് പറയുന്നു. ഇവിടെ വരുന്നവരെയെല്ലാം ഇങ്ങോട്ട് ആകർഷിക്കുന്നത് ഇവിടത്തെ വിഭവങ്ങളും രുചിയുമാണ് എന്ന് ഇതിൻറെ നടത്തിപ്പുകാരായ ഇവർ വിശ്വസിക്കുന്നു. അതേസമയം ഫോർട്ട് കൊച്ചിയിലെത്തുന്ന അർജന്റീനയുടെ ആരാധകർ ഒരു തവണയെങ്കിലും ഈ ഹോട്ടലിൽ

കയറാതെ പോവില്ല ഉറപ്പിക്കാം.

Read More >>