രണ്ടാമൂഴത്തില്‍ നിന്നും ബച്ചന്‍ പിന്മാറി

പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ രണ്ടാമൂഴത്തിലാണ് താന്‍ ഉണ്ടാകില്ല എന്ന് അമിതാഭ് ബച്ചന്‍

രണ്ടാമൂഴത്തില്‍ നിന്നും ബച്ചന്‍ പിന്മാറി

രണ്ടാമൂഴത്തില്‍ തന്റെ സാന്നിധ്യമുണ്ടാകില്ല എന്ന് ബിഗ്‌ ബി.

പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ രണ്ടാമൂഴത്തിലാണ് താന്‍ ഉണ്ടാകില്ല എന്ന് അമിതാഭ് ബച്ചന്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. എംടി വാസുദേവന്‍ നായരുടെ നോവലിനെ അടിസ്ഥാനപ്പെടുത്തിഈ സിനിമയില്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ നിന്നും വമ്പന്‍ താരനിരയെയാണ് പ്രഖ്യാപിച്ചിരുന്നത്

മോഹന്‍ലാല്‍ ഭീമനായും അമിതാഭ് ബച്ചന്‍ ഭീഷ്മരായുമാണ്‌ ഈ സിനിമയില്‍ അഭിനയിക്കുകയെന്നു സംവിധായകന്‍ ശ്രീകുമാര്‍ അറിയിച്ചിരുന്നു.ഇവരെ കൂടാതെ ഐശ്വര്യറായ്, വിക്രം, നാഗാര്‍ജുന എന്നിവരടങ്ങിയ താരനിരയും രണ്ടാമൂഴത്തില്‍ ഉണ്ടാകുമെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് അമിതാഭ് ബച്ചന്റെ ഈ പിന്മാറ്റം

600 കോടി രൂപയാണ് സിനിമയുടെ മുതല്‍മുടക്കായി പ്രതീക്ഷിക്കുന്നത്.മഞ്ജു വാര്യരും അമിതാഭ് ബച്ചനും അഭിനയിച്ച കല്യാണ്‍ ജ്വല്ലറിയുടെ പരസ്യചിത്രം സംവിധാനം ചെയ്തത് ശ്രീകുമാറാണ് രണ്ടാമൂഴത്തിന്റെയും സംവിധായകന്‍.