ഐശ്വര്യറായിയുടെ പിതാവിന്റെ മരണത്തില്‍ ബിഗ്‌ ബിയുടെ വികാരാധീനമായ വരികള്‍!

അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചന്റെ ഭാര്യാപിതാവായ കൃഷ്ണരാജ് റായിയുടെ നിര്യാണത്തിലായിരുന്നു ബിഗ്‌ ബി വികാരാധീനമായ വാക്കുകള്‍ കുറിച്ചത്.

ഐശ്വര്യറായിയുടെ പിതാവിന്റെ മരണത്തില്‍ ബിഗ്‌ ബിയുടെ വികാരാധീനമായ വരികള്‍!

മരുമകള്‍ ഐശ്വര്യറായിയുടെ പിതാവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിഗ്‌ ബിയുടെ ഹൃദയസ്പര്‍ശിയായ ട്വീറ്റ്.

മരണത്തിനു ഒരു അവസാനമുണ്ട്, പക്ഷെ വാക്കുകള്‍ക്ക് അത് വിവരിക്കാന്‍ കഴിയില്ല

എന്നായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്.അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചന്റെ ഭാര്യാപിതാവായ കൃഷ്ണരാജ് റായിയുടെ നിര്യാണത്തിലായിരുന്നു ബിഗ്‌ ബി വികാരാധീനമായ വാക്കുകള്‍ കുറിച്ചത്.

"ഒരിക്കല്‍ വരുമെന്ന് ഉറപ്പുള്ള ആ വിളിക്കായി നിങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്നു. ആ വിളിയുണ്ടാകുമ്പോള്‍ മറ്റെല്ലാ വിളികളും അവസാനിക്കുന്നു. നഷ്ടപ്പെട്ട വ്യക്തിയെ ഓര്‍ത്ത്‌ മനസ്സില്‍ വിവിധങ്ങളായ വികാരങ്ങള്‍ അലയടിക്കുകയാണ്. നഷ്ടം അനുഭവിക്കുന്നവരിലായിരിക്കും അത് പ്രതിഫലിക്കുക. വേദനിക്കുന്നവരുടെയും നഷ്ടപ്പെട്ടവരുടെയും ഇടയില്‍ വേദനയോടെ അകപ്പെട്ടു പോയിരിക്കുന്നു."

ബിഗ്‌ ബി തന്റെ ബ്ലോഗില്‍ എഴുതി.

"കടന്നു പോയവരാണ് ഏറ്റവും സന്തോഷമുള്ളവര്‍, കാരണം അവര്‍ എപ്പോഴേ സ്വര്‍ഗ്ഗം പ്രാപിച്ചിരിക്കുന്നു, അവര്‍ സമാധാനത്തിന്റെയും നിര്‍വൃതിയുടെയും ലോകത്തെത്തിയിരിക്കുന്നു."

മുന്‍ ലോകസുന്ദരിയും ചലച്ചിത്രതാരവുമായ ഐശ്വര്യ റായിയുടെ പിതാവ് കൃഷ്ണരാജ് റായ് ശനിയാഴ്ച വൈകുന്നേരം മുംബൈ ലീലാവതി ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. സൈന്യത്തില്‍ ബയോളജിസ്റ്റായിരുന്നു ഇദ്ദേഹം.

ഭാര്യ വൃന്ദാ റായ്, മകന്‍ ആദിത്യ റായ്.

ചലച്ചിത്രമേഖലയില്‍ നിന്നും താരങ്ങളും സംവിധായകാരും ഉള്‍പ്പെടെ പലരും സംസ്കാരചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.