എടോ മുലയില്‍ നോട്ടക്കാരാ.. ഇവളാണ് മാന്‍വി ഗാഗ്രോ; ഇന്ത്യന്‍ പുരുഷുവിന്റെ തുണി ഉരിഞ്ഞ വെബ്‌സൂപ്പര്‍ സ്റ്റാര്‍!

വനിതാ ദിനത്തില്‍ വെബ്ബില്‍ സൂപ്പര്‍ ഹിറ്റായ 'ഹെര്‍' എന്ന ഹ്രസ്വചിത്രത്തിലെ നായിക മാന്‍വി ഗാഗ്രോ.

എടോ മുലയില്‍ നോട്ടക്കാരാ.. ഇവളാണ് മാന്‍വി ഗാഗ്രോ; ഇന്ത്യന്‍ പുരുഷുവിന്റെ തുണി ഉരിഞ്ഞ വെബ്‌സൂപ്പര്‍ സ്റ്റാര്‍!

ചോളി കെ പീച്ഛെ ക്യാഹേ- എന്നു കേള്‍ക്കേ ലജ്ജാലുമായ അവളൊക്കെ പഴയ പാട്ടായി കഴിഞ്ഞു. ഇന്നൊരു പെണ്ണിന്റെ നെഞ്ചിലേയ്ക്ക് നോക്കി 'നിന്റെ മാറിലെ കാണാചന്ദനപ്പൊട്ടെനിക്കല്ലേ'ന്നു പാടിയാല്‍ മാന്‍വി സ്റ്റൈലാണെങ്കില്‍ പരസ്യമായി ചോദിക്കും- ഏതു മാറാണു സാര്‍... എന്റെ മുലക്കണ്ണിനെ കുറിച്ചാണോ സാര്‍ പറയുന്നത്... അതു സാറിന് കാണണോ സാര്‍. ഇക്കഴിഞ്ഞ വനിതാ ദിനത്തിന് ഇന്ത്യ നെഞ്ചേറ്റിയ ഒരു ഹ്രസ്വചിത്രം റിലീസ് ചെയ്തു. സനാ അഹമ്മദ് സംവിധാനം ചെയ്ത 'ഹെര്‍'

.

നോട്ടം സ്ത്രീയെ സംബന്ധിച്ച് എത്രമാത്രം കടന്നേറ്റമാണ് എന്നു വ്യക്തമാക്കുന്ന ഒന്ന്. ബോസാണ് ചിത്രത്തിലെ പ്രഥമ പുരുഷന്‍. മീനാക്ഷിയാണ് അയാളുടെ നോക്കിയും തൊട്ടുമുള്ള കടന്നേറ്റത്തിന് ഇരയാകുന്നത്. ബോസിന്റെ വേട്ടയാണ് 3.54 മിനിറ്റുള്ള ചിത്രത്തിന്റെ ആദ്യഭാഗം. കണ്ണുകൊണ്ടുള്ള റേപ്പിനെതിരെ മീനാക്ഷിയായി, മാന്‍വി നൈസായിട്ടാണ് പ്രതികരിക്കുന്നത്. എന്റെ മുലകളിലാണോ സാര്‍ നോക്കുന്നത്, എന്നാല്‍ ഞാനത് കാണിച്ചു തരാം എന്നു പറഞ്ഞ് ചുരിദാര്‍ അഴിക്കാന്‍ ശ്രമിക്കുകയാണ്, സമരം ചെയ്യുകയാണ്, പ്രതികരിക്കുകയാണ് മീനാക്ഷി. തോറ്റു തുന്നംപാടി ലജ്ജാലുമാകുന്ന ബോസിനോട് മീനാക്ഷി പറയുകയാണ്- നിങ്ങളൊരാള്‍ കാരണമാണ് എനിക്ക് സ്ലീവ്‌ലെസ് ഇടാനാവാത്തത് എന്ന്. നോക്കിഭോഗത്തിനെതിരെ ശക്തമായ പ്രതികരണമായി ചിത്രം മാറി കഴിഞ്ഞു.ആണ്‍നോട്ടങ്ങള്‍ക്കെതിരെയുള്ള ഈ ഹ്രസ്വ ചിത്രം, ഹെര്‍- ലെറ്റ് ദ വോയ്‌സ് ബി യുവേഴ്‌സും അതിലെ നായികയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. മേലുദ്യോഗസ്ഥന്റെ വഷളന്‍ നോട്ടത്തിനെതിരെ പ്രതികരിച്ച ജീവനക്കാരിയായി അഭിനയിച്ച മാന്‍വി ഗാഗ്രോ ബോളിവുഡിന്റെ വെബ് സ്റ്റാറാണ്.സിനിമയിലഭിനയിക്കാന്‍ വേണ്ടി മുംബൈയിലെത്തി വെബ്‌സീരിസിലൂടെ പ്രശസ്തയായ മാന്‍വി ഗാഗ്രോയുടെ ജീവിതം അഭിനേതാക്കള്‍ക്കൊരു പാഠപുസ്തകമാണ്. ഡിസ്‌നിയുടെ ദും മച്ചാവോ ദൂം എന്ന ടീവി സീരിസിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച മാന്‍വിക്ക് ലഭിച്ചത് ചെറിയ വേഷങ്ങളായിരുന്നു.

Image result for Maanvi Gagroo

പിന്നീട് അഭിഷേക് ബച്ചനൊപ്പം ഐഡിയയുടെ പരസ്യം. 2011 ല്‍ നോ വണ്‍ കില്‍ഡ് ജെസിക്ക, പികെ (2014) എന്നിവയിലൊക്കെ മാന്‍വിയുടെ പ്രതിഭയെ ചെറിയ വേഷങ്ങളിലൊതുക്കി. എന്നാല്‍ 2015 ല്‍ മാന്‍വിയുടെ ജീവിതം മാറി മറിഞ്ഞു. അരുണാഭ് കുമാര്‍ സംവിധാനം ചെയ്ത ടിവിഎഫ് പിച്ചേഴ്‌സ് എന്ന വെബ്‌സീരിസില്‍ മാന്‍വിക്ക് വേഷം ലഭിക്കുന്നു. നാലു ചെറുപ്പക്കാര്‍ ജീവിതം ലക്ഷ്യം തേടുന്ന യാത്രയുടെ കഥ പറയുന്ന സീരീസിലെ ഏക സ്ത്രീ കഥാപാത്രമാണ് മാന്‍വിയെ കാത്തിരുന്നത്. പിച്ചേഴ്‌സിലെ കഥാപാത്രം മാന്‍വിയെ വെബ്‌സൂപ്പര്‍സ്റ്റാറാക്കി.ചെറുപ്പത്തിലെ നൃത്തത്തോടും അഭിനയത്തോടും താല്‍പ്പര്യമുണ്ടായിരുന്ന മാന്‍വി പന്ത്രണ്ടാം വയസു മുതല്‍ കഥക് പഠിച്ചിരുന്നു. നൃത്തമാണ് തന്നെ അഭിനയത്തിലേക്ക് തിരിച്ചുവിട്ടതെന്ന് മാന്‍വി പറയും. നൃത്തവും അല്‍പ്പം അഭിനയവുമായി നടന്നിരുന്ന സമയത്താണ് ഡിസ്‌നി ദൂം മച്ചാവോ ദൂമിന് വേണ്ടി കാസ്റ്റിംഗ് കോള്‍ വിളിക്കുന്നത്. ഇന്ത്യയെമ്പാടുമുള്ള സ്‌കൂളുകളിലാണ് ഡിസ്‌നി ഓഡീഷന്‍ സംഘടിപ്പിച്ചത്. മാന്‍വിയുടെ നൃത്ത പാരമ്പര്യത്തില്‍ ഓഡീഷന്‍ ഓക്കെയായി.ടിവി സീരീസ് ഹിറ്റായാതോടെ ധാരാളം ഓഫറുകള്‍ മാന്‍വിയെ തേടിയെത്തി. എല്ലാവര്‍ക്കും വേണ്ടത് ദൂം മച്ചാവോ ദൂമിലെ ടൈപ്പ് കഥാപാത്രം. അവസരങ്ങളെല്ലാം വേണ്ടെന്ന് വച്ച് മാവന്‍വി ദല്‍ഹിക്ക് തിരിച്ചു പോയി സൈക്കോളജിയില്‍ ബിരുദത്തിന് ചേര്‍ന്നു.

പഠനത്തിന് ശേഷം 2011 ല്‍ മുംബൈയില്‍ തിരിച്ചെത്തി നാടകങ്ങളില്‍ സജീവമായി. അവിടെ നിന്നാണ് ബീം ഇന്ത്യന്‍ എന്ന യുട്യൂബ് ചാനലിന്റെ വീഡിയോയില്‍ മുംബൈ പെണ്‍കുട്ടിയായി പ്രത്യക്ഷപ്പെടുന്നത്. 25 ലക്ഷം പേര്‍ കണ്ട വീഡിയോ ഹിറ്റായതോടെ മാന്‍വിയുടെ തലവര മാറി. വെബില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാന്‍വി തീരുമാനമെടുത്തു.
നാടക സര്‍ക്കിളുകളില്‍ നിന്നാണ് ദി വെറല്‍ ഫീവറിലെ നടനും കാസ്റ്റിങ് ഡയറക്ടറമായ നിധി ഭിഷ്ടിനെ പരിചയപ്പെടുന്നത്. നിധിയാണ് സംവിധായകന്‍ അരുണാഭ് കുമാറിന് മാന്‍വിയെ പരിചയപ്പെടുത്തിയത്. മൂന്നു സഹോദരങ്ങള്‍ നടത്തുന്ന രസകകരമായ യാത്ര പ്രമേയമായ ട്രിപ്പിളിംഗില്‍ മാന്‍വി പ്രധാന വേഷത്തിലെത്തി. രണ്ടു സഹോദരങ്ങളുടെ പെങ്ങളായി മാന്‍വി തകര്‍ത്തഭിനയിച്ചു.


Image result for Maanvi Gagroo

കഥാപത്രങ്ങളെ മനസിലാക്കാന്‍ തന്റെ സൈക്കോളജി പഠനവും മാന്‍വി ഉപയോഗിക്കാറുണ്ട്. വനിത ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഹ്രസ്വചിത്രം ചര്‍ച്ചയായതിന്റെ സന്തോഷത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ലേഡി വെബ്‌സ്റ്റാര്‍.

Read More >>