എകെജിയുടെ ചെറുമകൾക്ക് ഇന്ന് വിവാഹം; വരന്‍ വയനാട് സ്വദേശി മർസദ് സുഹൈൽ

താന്നിയുള്ളപറമ്പത്ത് മർസദ് സുഹൈൽ ആണ് വരൻ.

എകെജിയുടെ ചെറുമകൾക്ക് ഇന്ന് വിവാഹം; വരന്‍ വയനാട് സ്വദേശി മർസദ് സുഹൈൽ

എകെജിയുടെ ചെറുമകളും പി കരുണാകരൻ എംപിയുടെയും ലൈലാ കരുണാകരന്റെയും മകളുമായ ദിയ കരുണാകരൻ വിവാഹിതയാകുന്നു. വയനാട് പനമരം സ്വദേശിയായ താന്നിയുള്ളപറമ്പത്ത് മർസദ് സുഹൈൽ ആണ് വരൻ.

ഇന്റർനാഷണൽ വോളിബോൾ താരമായ മർസദ് സുഹൈൽ റയിൽവേയിൽ ടിടിഇ ആയി ജോലി ചെയ്തു വരികയാണെന്ന് നേരത്തെ പി കരുണാകരൻ എംപി വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും വിവാഹം വീട്ടുകാർ തമ്മിൽ നിശ്ചയിച്ചുറപ്പിച്ചതെന്നും നേരത്തെ പി കരുണാകരൻ വ്യക്തമാക്കിയിരുന്നു.

നേരത്തെ സമൂഹ മാധ്യമങ്ങളിൽ ഇവരുടെ വിവാഹം സംബന്ധിച്ച് അപവാദ പ്രചാരണങ്ങൾ നടന്നതിനെതിരെ പി കരുണാകരൻ എംപി രംഗത്ത് വന്നിരുന്നു.

കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ കെ ​ഗോപാലൻ നമ്പ്യാർ വിഭാ​ഗത്തിൽപ്പെടുന്നയാളായിരുന്നെങ്കിലും ജാതിരഹിത വിവാഹമായിരുന്നു അദ്ദേഹത്തിന്റേത്. തുടർന്ന് മകളുടെ കാര്യത്തിലും അദ്ദേഹം ഇതേരീതി പിന്തുടർന്നു. ബാലവിവാഹവുമായി ബന്ധപ്പെട്ട് എകെജിക്കെതിരെ വിവാദമുയർന്ന പശ്ചാത്തലത്തിൽ വ്യത്യസ്ത മതത്തിൽപ്പെട്ട യുവാവുമായുള്ള ചെറുമകളുടെ വിവാഹം ഇപ്പോൾ ചർച്ചയാവുകയാണ്.

Read More >>