'മിസ്റ്റർ പെർഫെക്ട്, നിങ്ങളെ ഞാൻ വിടില്ല'; തമിഴിലെ പ്രമുഖനെതിരെ ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണം

നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തുകൊള്ളു, പക്ഷേ നിങ്ങളെ ഞാൻ വിടില്ല"- ശ്രീ റെഡ്ഡി പറയുന്നു.

മിസ്റ്റർ പെർഫെക്ട്, നിങ്ങളെ ഞാൻ വിടില്ല; തമിഴിലെ പ്രമുഖനെതിരെ ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണം

ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയെ ആകമാനം പിടിച്ചു കുലുക്കിയ മീ ടൂ ആരോപണങ്ങളുടെ തുടർച്ചയായി വീണ്ടും ശ്രീ റെഡ്ഡി രംഗത്ത്. നടൻ്റെ പേരു പറയാതെയാണ് ഇത്തവണ ശ്രീറെഡ്ഡിയുടെ ആരോപണം. നടികർ സംഘത്തിലും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിലും അംഗത്വമുള്ളയാളെന്ന സൂചനകളാണ് പോസ്റ്റിലൂടെ അവർ പറയുന്നത്.

നടികർ സംഘത്തിലെ ഒരു വലിയ സെലിബ്രിറ്റി ആണ് ഇദ്ദേഹം. നായികമാരെയും ജൂനിയർ ആർട്ടിസ്റ്റുകളെയും ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ട്. മാധ്യമങ്ങളുടെ മുമ്പിൽ അതി ബുദ്ധിമാനായി പെരുമാറും, പക്ഷേ മിസ്റ്റർ പെർഫക്ട്, നിങ്ങളെ ഞാൻ വിടില്ലെന്ന് ശ്രീ റെഡ്ഡി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

"പണം കൊടുത്ത് ശേഷം നിങ്ങൾക്ക് വഴങ്ങണമെന്ന് പലരേയും നിങ്ങൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തമിഴ് സിനിമ ഭരിക്കുന്നത് നിങ്ങളാണെന്നാണോ വിചാരിക്കുന്നത്? നിങ്ങൾക്കെതിരെ എന്റെ പക്കൽ ശക്തമായ തെളിവുണ്ട്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തുകൊള്ളു, പക്ഷേ നിങ്ങളെ ഞാൻ വിടില്ല"- ശ്രീ റെഡ്ഡി പറയുന്നു.

നിങ്ങൾ പെട്ടെന്ന് തന്നെ വിവാഹതനാകണം, അല്ലെങ്കിൽ ആ പെൺകുട്ടി നിങ്ങളെ വിട്ടുപോകും. നിങ്ങളുടെ ചതികളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ആളുകളെ ബ്ലാക്ക് മെയിൽ ചെയ്യാനും നിങ്ങൾ മടിക്കില്ല. കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു എന്ന മുന്നറിയിപ്പും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീറെഡ്ഡി നൽകുന്നുണ്ട്.


Story by
Read More >>