ചില്ലു തിന്നുന്ന മനുഷ്യരുണ്ട്! ലെന അവരിലൊരാളോ... അതോ വെറും മാജിക്കോ ?

ഗ്ലാസ്സ് തിന്നുന്നതു മാജിക്കുകാര്‍ മാത്രമല്ല. ചിലര്‍ക്കു ഗ്ലാസ്സ് തിന്നുക എന്ന ശീലം പോലുമുണ്ട്.

ചില്ലു തിന്നുന്ന മനുഷ്യരുണ്ട്! ലെന അവരിലൊരാളോ... അതോ വെറും മാജിക്കോ   ?

സിനിമാതാരം ലെന ഗ്ലാസ്സ് കടിച്ചു ചവയ്ക്കുന്ന ഇന്‍സ്റ്റാഗ്രാം വീഡിയോ വൈറലായിരിക്കുകയാണ്. കണ്ടാല്‍ പേടിയാകും ഗ്ലാസ്സ് കഷ്ണം നിസ്സാരമായി കടിച്ചു ചവച്ചരയ്ക്കുന്നതു കണ്ടാല്‍. പല മജീഷ്യന്മാരും ഇത്തരത്തിലുള്ള വിദ്യകള്‍ കാണിച്ചു കാണികളെ ഞെട്ടിക്കാറുമുണ്ട്.ഗ്ലാസ്സ് തിന്നുന്നതു മാജിക്കുകാര്‍ മാത്രമല്ല. ചിലര്‍ക്കു ഗ്ലാസ്സ് തിന്നുക എന്ന ശീലം പോലുമുണ്ട്. അമേരിക്കയിലെ ഒഹായോ സ്വദേശിയായ ജോഷ് തന്‌റെ ഗ്ലാസ്സ് തിന്നുന്ന സ്വഭാവം കൊണ്ടു പ്രശസ്തനാണ്. പ്രശസ്തിയ്‌ക്കോ മാജിക്കുകാരനാകാനോ വേണ്ടിയല്ല ജോഷ് ഗ്ലാസ്സ് തിന്നുന്നത്. അയാള്‍ ഗ്ലാസ്സ് തിന്നുന്ന ശീലത്തിന് അടിമയാണ്. ആഴ്ചയില്‍ അഞ്ചു തവണ ഗ്ലാസ്സ് തിന്നുമെന്നു ജോഷ്. 250 ബള്‍ബുകളും, 100 ഗ്ലാസ്സുകളും ഇതുവരെ ജോഷ് അകത്താക്കിയിട്ടുണ്ടെന്നു പറയുന്നു.


ഗ്ലാസ്സ് തിന്നുന്ന ശീലത്തിന് അടിമപ്പെടുന്നതു വേറെ, അതൊരു മാജിക് ഐറ്റം ആയി കാണിക്കുന്നതു വേറെ. സൂക്ഷിച്ചാണെങ്കില്‍ ഗ്ലാസ്സ് തിന്നുന്നതു പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണു ഗ്ലാസ്സ് തീറ്റസൂത്രം കാണിക്കുന്നവര്‍ പറയുന്നത്. ബള്‍ബ് പോലെയുള്ള കനം കുറഞ്ഞ ഗ്ലാസ്സുകളാണ് അവര്‍ ഉപയോഗിക്കുക. നന്നായി ചവച്ചരയ്ക്കുകയാണെങ്കില്‍ അപകടമൊന്നും പറ്റില്ലെന്നും അവര്‍ പറയുന്നു.

മറ്റൊരു സൂത്രമാണു കാന്‍ഡി ഗ്ലാസ്സ് അല്ലെങ്കില്‍ ഷുഗര്‍ ഗ്ലാസ്സ് എന്നറിയപ്പെടുന്ന കൃത്രിമഗ്ലാസ്സ്. പഞ്ചസാര ചൂടാക്കി ദ്രവരൂപത്തിലാക്കി പരന്ന പാത്രത്തിൽ ഒഴിച്ചു തണുപ്പിച്ചെടുക്കുന്നതാണു സംഭവം. അതു കുപ്പി, ഗ്ലാസ്സ് എന്നിങ്ങനെ പല രൂപത്തില്‍ ഉണ്ടാക്കുന്നു. സിനിമകളിലെ സംഘട്ടനരംഗങ്ങളില്‍ കാന്‍ഡി ഗ്ലാസ്സ് ഉപയോഗിക്കാറുണ്ട്. തീര്‍ച്ചയായും മാജിക്കുകാരും അതുപയോഗിക്കും.


ലെന കടിച്ചു ചവയ്ക്കുന്നതു ശരിക്കും ഗ്ലാസ്സാണെങ്കില്‍ ജോഷിന്‌റെ പോലെ ശീലത്തിന് അടിമയായിരിക്കണം. അല്ലെങ്കില്‍ കാന്‍ഡി ഗ്ലാസ്സ് ആയിരിക്കും. അതുമല്ലെങ്കില്‍ വലിയ റിസ്‌ക് എടുത്തു ഒരു ഞെട്ടിക്കുന്ന പ്രദര്‍ശനം നടത്തിയതായിരിക്കും.


Story by