നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി; സുരഭിയുമൊത്ത അവസാന സെൽഫിയുമായി ഭർത്താവിന്റെ എഫ് ബി പോസ്റ്റ്

കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് ഭര്‍ത്താവ് വിപിന്‍ സുധാകറുമായി സുരഭി പിരിഞ്ഞതെന്നു വിപിന്‍ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇത് അവസാന സെല്‍ഫിയാണെന്നും ഞങ്ങൾ വിവാഹമോചിതരാകുന്നുവെന്നുമാണ് വിപിന്‍ സുധാകർ ഫേസ്ബുക്കിൽ കുറിച്ച്ത്.

നടി സുരഭി ലക്ഷ്മി
വിവാഹമോചിതയായി; സുരഭിയുമൊത്ത അവസാന സെൽഫിയുമായി ഭർത്താവിന്റെ എഫ് ബി പോസ്റ്റ്

നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് ഭര്‍ത്താവ് വിപിന്‍ സുധാകറുമായി സുരഭി പിരിഞ്ഞതെന്നു വിപിന്‍ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇത് അവസാന സെല്‍ഫിയാണെന്നും ഞങ്ങൾ വിവാഹമോചിതരാകുന്നുവെന്നുമാണ് വിപിന്‍ സുധാകർ ഫേസ്ബുക്കിൽ കുറിച്ചത്. ആ സെല്‍ഫിയും നൽകിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

സംഭവത്തില്‍ കമന്‍റുകള്‍ ഒന്നുമില്ലെന്നും ഇനി നല്ല സുഹൃത്തുക്കളായിരിക്കുമെന്നും വിപിന്‍റെ പോസ്റ്റില്‍ പറയുന്നു.

2016ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്.

Read More >>