സൗബിന് ജാമിയ സഹീർ വധു

വിവാഹനിശ്ചയം കഴിഞ്ഞതായി സൗബിന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് അറിയിച്ചത്.

സൗബിന് ജാമിയ സഹീർ വധു

സംവിധായകനും നടനുമായ സൗബിൻ ഷാഹിര്‍ വിവാഹിതനാവുന്നു. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീർ ആണ് വധു. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞതായി സൗബിന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് അറിയിച്ചത്. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ജാമിയയുടെ വിരലിൽ സൗബിൻ മോതിരം അണിയിക്കുന്നതിന്റെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അടുത്തിടെ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പെണ്ണുകെട്ടാൻ മറന്നുപോയോ ചോദ്യത്തിന് തിരക്കുകളോ, പ്രണയ നൈരാശ്യമോ ഒന്നുമല്ല അതിനു കാരണം, എല്ലാവരെയും പോലെ പ്രണയങ്ങളൊക്കെ തനിക്കും ഉണ്ടായിട്ടുണ്ട്, ഒന്നും വിവാഹത്തിലെത്തിയിട്ടില്ല, ഇപ്പോള്‍ വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കാത്തത് തന്റെ കുട്ടിക്കളി മാറിയിട്ടില്ലാത്തത് കൊണ്ടാണെന്നായിരുന്നു സൗബിൻ നൽകിയ മറുപടി.

Read More >>