ലൈവിലെത്തുന്ന താരങ്ങളെ ട്രോളി ആശാ അരവിന്ദ്

ആര്‍ക്കും ദേഷ്യമൊന്നും തോന്നരുതെന്ന് പറഞ്ഞുകൊണ്ടാണ് ആശ വീഡിയോ ആരംഭിക്കുന്നത്. ജനുവരി 10 നു പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 19,000 ലൈക്കുകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

ലൈവിലെത്തുന്ന താരങ്ങളെ ട്രോളി ആശാ അരവിന്ദ്

സിനിമാ വിശേഷങ്ങളും സ്വകാര്യകാര്യങ്ങളും ആരാധകരുമായി പങ്കുവയ്ക്കാന്‍ താരങ്ങള്‍ തെരഞ്ഞെടുക്കുന്ന വഴിയാണ് സോഷ്യല്‍ മീഡിയ. ഫേസ്ബുക്ക് ലൈവ് വീഡിയോ സംവിധാനം വന്നതോടെ ആരാധകരുമായി നേരിട്ടു സംസാരിക്കാനും അടുപ്പം സൃഷ്ടിക്കാനും താരങ്ങൾ ലൈവിൽ വരുന്നത് ശീലമാക്കി. ആരാധകരുടെ പ്രതികരണങ്ങള്‍ ചൂടപ്പം പോലെ കിട്ടാനുള്ള മാര്‍ഗെയിം കൂടിയാണല്ലോ ലൈവ്.

എന്നാല്‍ ചില താരങ്ങള്‍ കാര്യങ്ങള്‍ ഒന്നുമില്ലെങ്കിലും വെറുതെ ലൈവില്‍ വരാറുണ്ട്. ഇത്തരക്കാരെ ട്രോളുകയാണ് നടി ആശാ അരവിന്ദ്. ആര്‍ക്കും ദേഷ്യമൊന്നും തോന്നരുതെന്ന് പറഞ്ഞുകൊണ്ടാണ് ആശ വീഡിയോ ആരംഭിക്കുന്നത്. ജനുവരി 10 നു പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 19,000 ലൈക്കുകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. താരത്തെ പ്രശംസിച്ചു ഒട്ടേറെ കമന്റുകളും പോസ്റ്റിനു താഴെ വന്നു.

വീഡിയോ കാണാം


Read More >>