ജിംഷാറിന്റെ ചെറുകഥ സിനിമയാകുന്നു: സിദ്ധിഖ് നായകന്‍

അനന്തശയനം (1972), കൊട്ടാരം വില്‍ക്കാനുണ്ട്(1975), നമ്മുടെ നാട് (1990) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ. സുകുവാണ് സംവിധായകന്‍.

ജിംഷാറിന്റെ ചെറുകഥ സിനിമയാകുന്നു: സിദ്ധിഖ് നായകന്‍

എഴുത്തുകാരന്‍ പി ജിംഷാറിന്റെ പടച്ചോന്റെ ചിത്ര പ്രദര്‍ശനം എന്ന കഥാസമാഹരത്തിലെ ചെറുകഥ ചലച്ചിത്രമാകുന്നു. അനന്തശയനം (1972), കൊട്ടാരം വില്‍ക്കാനുണ്ട്(1975), നമ്മുടെ നാട് (1990) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ. സുകുവാണ് സംവിധായകന്‍. തൊട്ടാവാടി എന്ന ചെറുകഥയാണ് അച്ഛന്‍ തന്ന ഭാര്യ എന്ന പേരില്‍ സിനിമയാകുന്നത്. ജഗന്നാഥ് വി റാം ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആലയ ഫിലിംസാണ്. മലയാള സിനിമാസംഗീതത്തിലെ രണ്ട് അപൂര്‍വ്വ പ്രതിഭകളുടെ മക്കള്‍ ഈ ചിത്രത്തില്‍ പങ്കാളികളാകുന്നുണ്ട്. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് രാജീവ് ഒ.എന്‍.വി.യാണ്.

Image Title


സ്വന്തം ശരീരം ആരും സ്പര്‍ശിക്കാത്തതിനാല്‍ മരിച്ചോ ജീവിച്ചോ എന്ന് സംശയിക്കുന്ന മനോനിലയിലൂടെ കടന്നുപോകുന്ന വൃദ്ധനായ കുഞ്ഞനായരാണ് തൊട്ടാവാടിയിലെ കേന്ദ്രകഥാപാത്രമെന്ന് ജിഷാര്‍ പറഞ്ഞു. വാര്‍ദ്ധക്യം അച്ഛനിലും മകനിലും സൃഷ്ടിക്കുന്ന വൈകാരികമായ വ്യതിയാനങ്ങളാണ്, അച്ഛന്‍ തന്ന ഭാര്യയിലെ പ്രമേയം. ചെറുകഥയില്‍ നിന്നും സിനിമയിലേക്കെത്തുമ്പോള്‍ കുഞന്‍നായര്‍ അഡ്വക്കേറ്റ് മഹാദേവന്‍ തമ്പിയാകുന്നു. ചെറുകഥയുടെ ആത്മാംശത്തെ മാത്രമാണ്, സിനിമ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നത്. കെ.ജി.ജോര്‍ജ്ജ്, രാമു കാര്യാട്ട്, എം.വിന്‍സെന്റ് തുടങ്ങിയവരുടെ സമകാലികനാണ് കെ. സുകു മലയാളത്തിലെ ഏറ്റവും സീനിയറായ സംവിധായകനാണ്.

'തൊട്ടാവാടി, Highly Sensitive Plant' എന്ന പേരില്‍ ഞാനെഴുതിയ തിരക്കഥയെ അച്ഛന്‍ തന്ന ഭാര്യ എന്ന പേരില്‍ കെ.സുകു.സംവിധാനം ചെയ്യുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. 'നമ്മുടെ നാട്' എന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച പൊളിറ്റിക്കല്‍ സറ്റയറിന്റെ ഡയറക്ടറില്‍ നിന്നും, മികച്ചൊരു രാഷ്ട്രീയ കുടുംബചിത്രം പ്രതീക്ഷിക്കാമെന്നും ജിംഷാര്‍ പറഞ്ഞു.


Read More >>