യോഗി ആദിത്യനാഥിന്റെ തലയില്‍ മുടി വളരാത്തത് എന്തുകൊണ്ട്? എബിപി ചാനല്‍ വാര്‍ത്തയ്‌ക്കെതിരെ പരിഹാസവര്‍ഷം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തലയില്‍ മുടി വളരാത്തത് എന്ത്? കാരണം അദ്ദേഹത്തിന്റെ ബാര്‍ബറില്‍ നിന്നറിയൂ എന്നായിരുന്നു എബിപി ന്യൂസിന്റെ വാര്‍ത്ത. ഇതിനെതിരെ ട്വിറ്ററില്‍ പരിഹാസവര്‍ഷവും ട്രോളും തുടരുകയാണ്.

യോഗി ആദിത്യനാഥിന്റെ തലയില്‍ മുടി വളരാത്തത് എന്തുകൊണ്ട്? എബിപി ചാനല്‍ വാര്‍ത്തയ്‌ക്കെതിരെ പരിഹാസവര്‍ഷം

യോഗി ആദിത്യനാഥിന്റെ തലയില്‍ മുടി വളരാത്തത് എന്തെന്ന തലക്കെട്ടില്‍ ഇന്നലെ എബിപി ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് വിമര്‍ശനമുയരുന്നത്. കാരണം അദ്ദേഹത്തിന്റെ പുതിയ ബാര്‍ബറില്‍ നിന്നറിയൂ എന്നും വാര്‍ത്തയുടെ തലക്കെട്ടിലുണ്ട്. ഇന്ത്യന്‍ ജേര്‍ണലിസം അതിന്റെ ഉന്നതിയിലെത്തി എന്നതടക്കമുള്ള പരിഹാസങ്ങളാണ് വാര്‍ത്തയ്‌ക്കെതിരെ ട്വിറ്ററിലടക്കം ഉയരുന്നത്.ഇന്നലെയാണ് എബിപി ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മറ്റ് ചില മാദ്ധ്യമങ്ങളും സമാനമായ വാര്‍ത്ത പുറത്തു വിട്ടിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വാര്‍ത്ത എബിപി ന്യൂസിന്റെ വെബ്‌സൈറ്റില്‍ കാണാനില്ല. ലഖ്‌നൗവിലെ നരാഹി മാര്‍ക്കറ്റില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന രാമാനന്ദിനെയാണ് ആണ് യോഗി ആദിത്യനാഥിന്റെ മുടി മുറിക്കുന്നതിനും ഷേവ് ചെയ്യുന്നതിനും നിയോഗിച്ചതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ആദ്യമായാണ് വിവിഐപിയുടെ മുടിമുറിക്കുന്നതിനും ഷേവ് ചെയ്യുന്നതിനും അവസരം ലഭിച്ചതെന്നുമാണ് രാമാനന്ദ് പറഞ്ഞത്. അപ്രതീക്ഷിതമായാണ് ഇതിനുള്ള അവസരം രാമാനന്ദിനെ തേടി വന്നതെന്ന വിധത്തിലാണ് ഹിന്ദി, ഇംഗ്ലീഷ് ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.