മണിയുടേത് പ്രത്യയ ശാസ്ത്രം നഷ്ടപ്പെട്ടവന്റെ പുച്ഛവും അഹന്തയുമെന്ന് ആഷിഖ് അബു

പ്രസംഗിക്കുമ്പോഴും അല്ലാത്തപ്പോഴും താങ്കൾ പുലർത്തുന്ന പുച്ഛവും അഹന്തയും പ്രത്യേയശാസ്ത്രം നഷ്ട്ടപെട്ടവന്റേതാണ് മണിയാശാനെ, തിരുത്തുക എന്നായിരുന്നു ആശിഖിന്റെ കമന്റ്

മണിയുടേത് പ്രത്യയ ശാസ്ത്രം നഷ്ടപ്പെട്ടവന്റെ പുച്ഛവും അഹന്തയുമെന്ന് ആഷിഖ് അബു

പെമ്പിളൈ ഒരുമൈക്കെതിരെ അസഭ്യ പരാമർശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ സംവിധായകൻ ആശിഖ് അബു. പ്രസംഗിക്കുമ്പോഴും അല്ലാത്തപ്പോഴും താങ്കൾ പുലർത്തുന്ന പുച്ഛവും അഹന്തയും പ്രത്യേയശാസ്ത്രം നഷ്ട്ടപെട്ടവന്റേതാണ് മണിയാശാനെ, തിരുത്തുക എന്നായിരുന്നു ആശിഖിന്റെ കമന്റ്. ഫേസ്ബുക്കിലൂടെയാണ് ആശിഖ് മണിക്കെതിരെ രം​ഗത്തുവന്നത്.

നേരത്തെ നടി മഞ്ജു വാര്യറും മണിക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവനയിലെ ദുര്‍ഗന്ധം നാടിനെ മുഴുവൻ നാണം കെടുത്തുന്നതാണെന്നായിരുന്നു മഞ്ജുവിന്റെ അഭിപ്രായം.

സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോള്‍ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും മഞ്ജു നിശിത വിമർശനം നടത്തിയിരുന്നു.