ക്രൂഗര്‍ വനത്തിലെ 'പീഡോഫൈല്‍ അല്ലാത്ത സിംഹം': കുഞ്ഞുമാനിനെ നക്കി തുടച്ചു ജീവന്‍ രക്ഷിക്കുന്നതു കാണുക

വിശന്നു വലഞ്ഞ സിംഹത്തിന്റെ അടുത്തു ചെന്നുപെട്ട മാന്‍ കുഞ്ഞിനെ അമ്മയുടെ സ്‌നേഹത്തോടെ ലാളിക്കുന്ന സിംഹത്തിന്റെ ചിത്രം നവമാധ്യമങ്ങളില്‍ തംരഗമാകുന്നു. മാന്‍കുട്ടിയ്ക്കു വേണ്ടി കഴുകന്‍മാരും നദീതീരത്ത് ചുറ്റി തിരയുന്നുണ്ടായിരുന്നു.

ക്രൂഗര്‍ വനത്തിലെ പീഡോഫൈല്‍ അല്ലാത്ത സിംഹം: കുഞ്ഞുമാനിനെ നക്കി തുടച്ചു ജീവന്‍ രക്ഷിക്കുന്നതു കാണുക

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ സിംഹങ്ങളുടെ ചിത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. പേടമാനിനെ കടിച്ചു കുടയുന്ന സിംഹങ്ങള്‍ ഇവിടത്തെ പതിവു കാഴ്ചകളാണ്. പിടഞ്ഞു പിടഞ്ഞു ഇല്ലാതാകുന്ന മാന്‍കുഞ്ഞിന്റെ ചലനങ്ങള്‍ ക്യാമറയില്‍ പതിയുന്നത് വിറയലോടെ നാം കണ്ടിരുന്നിട്ടുണ്ട്. എന്നാല്‍ വിശന്നു വലഞ്ഞ സിംഹത്തിന്റെ അടുത്തു ചെന്നുപെട്ട മാന്‍കുഞ്ഞിനെ അമ്മയുടെ സ്‌നേഹത്തോടെ ലാളിക്കുന്ന സിംഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് മനം കവരുന്ന ചിത്രങ്ങളും വീഡിയോയും. ഈഡന്‍വെയ്‌ലിലെ സ്‌കൂളില്‍ ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍ ആയി ജോലി ചെയ്യുന്ന ഗ്രെയിം മിച്ചലിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആദ്യത്തെ കാഴ്ചയില്‍ പെണ്‍സിംഹം തന്റെ കുഞ്ഞിനെ ലാളിക്കുന്നതായിട്ടാണ് മിച്ചലിയ്ക്ക് തോന്നിയത്. തൊട്ടടുത്ത നിമിഷമാണ് അതൊരു ആണ്‍സിംഹമാണെന്നും മടിയില്‍ ഇരിക്കുന്നത് ഒരു മാന്‍കുട്ടിയാണെന്നും മനസ്സിലായത്. പിറന്നു വീണിട്ട് മണിക്കൂറുകള്‍ മാത്രമേ ആയിട്ടുണ്ടാകുകയുള്ളു. കടിച്ചും നഖങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിക്കാതെ മാന്തിയും കൂടെ കളിച്ചും സിംഹം മാന്‍കുട്ടിയെ രസിപ്പിച്ചു. വെള്ളം വറ്റിക്കിടക്കുന്ന നദിതീരത്ത് മാന്‍കുഞ്ഞിനെ റാഞ്ചാന്‍ തക്കം പാത്തു കഴുകന്‍മാരും പരുന്തുകളും കാത്തു നില്‍ക്കുന്നതു മനസ്സിലാക്കിയാകും സിംഹം മാന്‍കുഞ്ഞിനെ അരുമയോടെ കടിച്ചു എടുത്തു കൊണ്ടു പോയതെന്ന് മിച്ച്‌ലി പറയുന്നു.


സിംഹത്തിന്റെ പുറകില്‍ കൂടിയും കഴുകന്‍മാര്‍ കൊച്ചുമാനിനെ പിന്തുടരുന്നുണ്ടായിരുന്നു. നദിതീരത്തു വച്ചു സിംഹം മാന്‍കുട്ടിയുമായി നടന്നു അകന്നതോടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിച്ചില്ലെങ്കിലും മാന്‍ കുട്ടിയുടെ ചെറു കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്നും മിച്ച്‌ലി പറയുന്നു.മാന്‍കുട്ടിയുടെ അമ്മയ്ക്ക് എന്തു പറ്റിയെന്നു അറിഞ്ഞു കൂടാ. ഏതെങ്കിലും മൃഗങ്ങള്‍ കൊന്നു തിന്നിട്ടുണ്ടാകാം.അതുമല്ലെങ്കില്‍ തന്റെ കാണാതായ കുഞ്ഞിനു വേണ്ടി അലഞ്ഞു തിരിയുകയുമാകാം.


കഴിഞ്ഞ വര്‍ഷം ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ ഒരു കാട്ടുപോത്ത് സിംഹത്തെ കൊമ്പില്‍ തൂക്കി എറിയുന്ന വീഡിയോ നവമാധ്യമങ്ങളില്‍ തരംഗമായിരുന്നു. അഞ്ചു മീറ്ററോളം ഉയര്‍ന്നു പൊങ്ങിയതിനു ശേഷം നിലം തൊടുന്ന സിംഹത്തിന്റെ ചിത്രം നവമാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. മാത്യഭാവമുള്ള ആണ്‍സിംഹം നവമാധ്യമങ്ങളില്‍ തംരംഗമായി കഴിഞ്ഞു.

Read More >>