റോജയിൽ തുടങ്ങിയ 'ഇസൈ' ജീവിതം: റഹ്‌മാനും മണി രത്നവും നേർക്കുനേർ

അന്ന് 'റോജ'യിൽ തുടങ്ങിയ സംഗീതജീവിതം. ഇപ്പോൾ തമിഴും ഹിന്ദിയും കടന്ന് അങ്ങ് ഹോളിവുഡ് വരെ എത്തിനിൽക്കുന്നു. ചെന്നൈയിലും മുംബൈയിലും ലോസ് ഏഞ്ചലസിലും സംഗീതപരിപാടികൾ നടത്തുന്നു. ആ സംഗിതജീവിതത്തിന് ഇപ്പോൾ വയസ്സ് 25. ആദ്യമായി സിനിമയിൽ സംഗീതം ചെയ്യാൻ അവസരം നൽകിയ സംവിധായകൻ മണി രത്നവും ഏ ആർ റഹ്മാനും വിശേഷങ്ങൾ പങ്കിട്ടപ്പോൾ.

റോജയിൽ തുടങ്ങിയ ഇസൈ ജീവിതം: റഹ്‌മാനും മണി രത്നവും നേർക്കുനേർ

ചോദ്യം: ഇദ്ദേഹം 10 സിനിമകള്‍ ചെയ്ത് പ്രശസ്തനായ വ്യക്തി. പോരാത്തതിന് സിനിമയുടെ നിര്‍മ്മാതാവ് ബാലചന്ദര്‍. 'റോജ'യ്ക്കായി അവര്‍ താങ്കളെ സമീപിച്ചപ്പോള്‍ എന്തെങ്കിലും പ്രയാസം തോന്നിയോ?

റഹ്‌മാൻ: പരസ്യം, ജിങ്കിള്‍സ് എന്നിവയ്ക്ക് സംഗീതം ചെയ്യുകയായിരുന്നു അപ്പോള്‍. വിസിആര്‍ വന്ന സമയം. അതില്‍ ഫോറിന്‍ സിനിമകള്‍ ധാരാളം കാണുമായിരുന്നു. അപ്പോള്‍ ഞാന്‍ കണ്ടിരുന്ന തമിഴ് സിനിമകള്‍ ഇവരുടെ സിനിമകള്‍ മാത്രമായിരുന്നു. അതെ, അന്ന് മുതലേ ഞാന്‍ ഇവരുടെ ആരാധകന്‍ ആയിരുന്നു. പരസ്യചിത്രങ്ങള്‍ ചെയ്യുന്ന ശാരദ ത്രിതോക് ഒരു ദിവസം മണിയുടെ സിനിമ വന്നിട്ടുണ്ട്, ദളപതി, വരുന്നോ എന്ന് ചോദിച്ചു. മണിയോ എന്ന് ആശ്ചര്യത്തോടെ ചോദിച്ചു ഞാന്‍. അതെ, മണി രത്‌നം തന്നെ, എന്‌റെ അണ്ണന്‍ ആണ് അദ്ദേഹം എന്ന് ശാരദ. എനിക്ക് പിന്നേയും ആശ്ചര്യം. പിന്നീട് ഒരു പരിപാടിയില്‍ വച്ച് ഇദ്ദേഹത്തിനെ കണ്ടു. എനിക്ക് ഒരു ചെറിയ സ്റ്റുഡിയോ ഉണ്ട്. താങ്കള്‍ വരണം എന്ന് ഞാന്‍ പറഞ്ഞു. വരാം എന്ന് പറഞ്ഞയാള്‍ വന്നത് ആറു മാസം കഴിഞ്ഞാണ്. ചെറിയ സ്റ്റുഡിയോ എന്നാണ് പറഞ്ഞത്, അത്രയും ചെറിയ സ്റ്റുഡിയെ ആയിരിക്കുമെന്ന് ഇദ്ദേഹം കരുതിയിരിക്കില്ല.

മണി രത്‌നം: അതെ, ചെറിയ വാതില്‍, ഞങ്ങള്‍ അഡജസ്റ്റ് ചെയ്യുമായിരുന്നു. എസ് പി ബിയുടെ കാര്യമായിരുന്നു കഷ്ടം. കുറച്ച് കഷ്ടപ്പെട്ടു. വശം തിരിഞ്ഞാണ് അകത്ത് കടന്നത്. അങ്ങിനെ വന്നാണ് 'കാതല്‍ റോജാവേ' പാടിയത്. ചോദ്യം: ആ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ റഹ്മാനെ ആദ്യമായി കണ്ട നിമിഷം എങ്ങിനെയായിരുന്നു മണി രത്‌നം: സര്‍പ്രൈസിംഗ് ആയിരുന്നു. എന്ത് പ്രതീക്ഷിച്ചാണ് വന്നതെന്ന് എനിക്കറിയില്ല. എന്നാല്‍, വന്ന് കേട്ടതും ആകെമൊത്തം അതിശയിപ്പിച്ചു കളഞ്ഞു ഇദ്ദേഹം. ഞാന്‍ അതു വരെ ഇന്ത്യയില്‍ കേട്ടിട്ടില്ലാത്ത് ഈണം. അങ്ങിനെയൊരു ഫിനിഷിംഗ്.

പശ്ചാത്തലസംഗീതത്തിനു തമിഴ് സിനിമയില്‍ ഒരു തനി മട്ടുണ്ടായിരുന്നു. ഇദ്ദേഹം വന്നതില്‍പ്പിന്നെ അത് കുറച്ച് മാറി. ഇന്നത്തെപ്പോലെ സിംഫണി ഓര്‍ക്കസ്ട്ര അന്നില്ലായിരുന്നു.

റഹ്‌മാൻ: ആദ്യം ആര്‍ട്ട് എന്നാല്‍ എന്താണെന്ന് എനിക്കിയില്ലായിരുന്നു. ഒരു ചിത്രം കണ്ടാല്‍ അതില്‍ ചിത്രകാരന്‍ എന്താണ് പറയാന്‍ ശ്രമിച്ചതെന്ന് മനസ്സിലാവില്ലായിരുന്നു. അപ്പോള്‍ ഇദ്ദേഹം അതിനെപ്പറ്റിയെല്ലാം പറയാറുണ്ടായിരുന്നു. പിന്നെ കുറേ നാടുകള്‍, സംഗീതങ്ങള്‍ ഭാഷകള്‍ എല്ലാം പരിചയപ്പെട്ടപ്പോള്‍, അനുഭവം മൂലം മനസ്സിലാക്കാന്‍ തുടങ്ങി. ഒരു സംഗീതജ്ഞനായി ആലോചിക്കുന്നത് വേറേയാണ്. അവൻ, ഈ മെലഡ്കിയ്ക്ക് ഈ കാർഡ് വായിച്ചാൽ നന്നായിരിക്കും. ഏത് രാഗം ഉപയോഗിക്കാം? എന്നൊക്കെ ആലോചിക്കും. ഒരു കമ്പോസറായി ആലോചിക്കുന്നത് വേറെ. ഈ വാക്കിനെ എങ്ങിനെ റ്റ്യൂൺ ചെയ്യാം എന്ന് അവൻ ആലോചിക്കും. അതുപോലെ ഒരു സംവിധായകനായി ആലോചിക്കുന്നതും വേറേയാണ്.

ചോദ്യം: എന്നാൽ, ആദ്യകാലത്ത് ഇയാളുടെ സംഗീതം ചെയ്യുന്നത് കമ്പ്യൂട്ടർ ആണെന്ന് ചിലർ പറയുന്നത് കേട്ടിരുന്നു. ആ സമയങ്ങളിൽ താങ്കളുടെ മനോനില എങ്ങിനെയായിരുന്നു?

റഹ്‌മാൻ: ഇപ്പോഴും അങ്ങിനെയല്ലേ പറയുന്നത്?

മണി രത്നം: റോജ സിനിമയ്ക്ക് ഇദ്ദേഹം സംഗീതം ചെയ്യുമ്പോൾ പാട്ടുകളുടെ സിറ്റുവേഷന് മാത്രമല്ല ഈണം നൽകിയത്. മുഴുവൻ സിനിമയുടേയും ഓവർ ഓൾ തീം മനസ്സിൽ വച്ചാണ് റ്റ്യൂൺ ചെയ്തത്. അതിൽ നിന്നും എനിക്ക് വേണ്ടത് മാത്രം ഞാനെടുത്തു. അതെല്ലാം എവിടെയൊക്കെ ഫിക്സ് ചെയ്യണമെന്ന് തീരുമാനിച്ചു. അതാണ് ഞാൻ കണ്ട പ്രധാന മാറ്റം. പാട്ടുകൾ മാത്രമല്ല, പശ്ചാത്തലസംഗീതവും അങ്ങിനെ തന്നെ.

ചോദ്യം: ഈ യാത്രയിൽ ഏറ്റവും സമയം ചിലവഴിച്ച പാട്ട് ഏതായിരുന്നു?

റഹ്‌മാൻ: ഓരോ സിനിമയിലും ഓരോന്നാണ്. കടൽ സിനിമയിൽ അധികം പ്രയത്നം. ബിഥോവന്റെ വരികൾ തമിഴിൽ ചെയ്യാം എന്ന് ആലോചിച്ചു. അപ്പോൾ സാധിക്കാതെ പിന്നീട് കാറ്റു വെളിയിടൈയിൽ ഉപയോഗിച്ചു. രണ്ട് ഹീറോ, ഒരു ഹീറോയിൻ, മ്യൂസിക് ഐഡിയ എന്നായിരുന്നു തിരുടാ തിരുടാ വന്നത്. അതിലെ വീരപാണ്ടിക്കോട്ടയിലെ അധികം സമയമെടുത്താണ് ചെയ്തത്. ചിലപ്പോൾ ഒരു പാട്ട് രൂപപ്പെടാൻ നാലഞ്ച് മാസങ്ങൾ ആകും. എന്നാൽ എനിക്ക് ചിലപ്പോഴൊക്കെ ഈണം വേഗത്തിൽ കിട്ടാറുമുണ്ട്.

മണി രത്നം: ചിത്രീകരണവും അങ്ങിനെയാണ്. ഏതെങ്കിലും ഒരു സീൻ അങ്ങിനെ കുടുങ്ങും. നീങ്ങി നീങ്ങി അവസാനം കിട്ടും.

റഹ്‌മാൻ: എന്നാൽ, ഇത്രയും മതി എന്ന് തീരുമാനിച്ചാൽ നമ്മൾ തീർന്നു. ശരിയായി എന്ന് മനഃസാക്ഷി പറയുന്നത് വരെ ജോലി തുടരണം. അത്രയേയുള്ളൂ.

ചോദ്യം: സ്ക്രിപ്റ്റ് റെഡി. ഉടനെ തന്നെ സംഗിതവിദ്വാനെ സംവിധായകനായി കാണാം എന്ന് കേൾക്കുന്നുണ്ടല്ലോ?

റഹ്‌മാൻ: ഒരു മാസ്റ്ററെ ഇവിടെ നിർത്തിക്കൊണ്ട് ആ ചോദ്യം ചോദിക്കുകയാണോ. സംവിധാനം എന്നാൽ രണ്ട് വർഷം കൂടുമ്പോൾ ഒരു സിനിമ ചെയ്യാൻ കഴിയും. എന്നാൽ കഥകൾ എത്ര വേണമെങ്കിലും ആലോചിക്കാമല്ലോ! ഫ്ലൈറ്റിൽ ലോസ് ഏഞ്ചലസിലേയ്ക്ക് പോകുമ്പോൾ 14 മണിക്കൂർ ആകും. അതിൽ ആറേഴ് മണിക്കൂർ ഉറക്കം. ബാക്കി സമയം എന്ത് ചെയ്യും? ആകാശത്തിൽ പറക്കുമ്പോൾ നിറയെ ഐഡിയകൾ വരും. അവയെല്ലാം ട്രാക്ക് ചെയ്തിരിക്കും. അങ്ങിനെയുള്ള ഐഡിയകളിൽ ഏത് സംഗീതത്തിനായി ഉപയോഗിക്കാം എന്ന് ആലോചിക്കും. അങ്ങിനെ വന്ന ഐഡിയകളെ '99 സോങ്സ്' എന്ന പേരിൽ സിനിമയാക്കുകയാണ്.

കടപ്പാട്: വികടൻ

Story by