ഇതാണ് ഞാന്‍ കെട്ടാന്‍ പോകുന്ന ചെറുക്കന്‍; ഒരു ന്യൂജെന്‍ കല്യാണക്ഷണ വീഡിയോ കാണാം...

ക്രിസ്റ്റീനയെയും അവളുടെ പ്രിയപ്പെട്ടവരെയും ചുറ്റിപ്പറ്റിയാണ് കഥ. മണവാട്ടി, അവരുടെ ബന്ധുക്കള്‍, അച്ഛനും അമ്മയും, പഴയ ഹൈസ്‌കൂള്‍ സുഹൃത്തുക്കള്‍, ചിത്രകാരന്മാര്‍, ജ്വല്ലറി ജീവനക്കാര്‍, വേഷവിധാന ഡിസൈനര്‍, ഫോട്ടോഗ്രാഫര്‍, പെയിന്റിംഗ് ജോലിക്കാര്‍, പുരോഹിതന്‍, ഡിജെ, തുടങ്ങിയവര്‍ എല്ലാം 2 മിനിറ്റിലുള്ള സേവ് ദ ഡേറ്റ് കല്യാണ ക്ഷണത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇതാണ് ഞാന്‍ കെട്ടാന്‍ പോകുന്ന ചെറുക്കന്‍;  ഒരു ന്യൂജെന്‍ കല്യാണക്ഷണ
വീഡിയോ കാണാം...

ഓരോരുത്തരുടെയും ജീവിതത്തിലെ സ്വപ്‌നതുല്യമായ ദിവസമാണ് വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും സംഗമിക്കുന്ന ദിവസം. വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയാല്‍ തന്നെ ആളുകളെ നേരിട്ടു കണ്ട് ക്ഷണിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളും. എന്നാല്‍ കാലം മാറിയതോടെ കല്യാണക്ഷണത്തിലും മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട് . കല്യാണ വീഡിയൊയിലും ഫ്‌ളെക്‌സുകളിലും മാത്രമല്ല, വിവാഹ ക്ഷണക്കത്തുകളിലും ന്യൂജെന്‍ തരംഗം പ്രതിഫലിക്കുന്നുണ്ട്.

വധുവരന്മാരുടെ കാരിക്കേച്ചര്‍ ഉൾപ്പെടുത്തിയ കാര്‍ഡുകള്‍, വെബ്‌സൈറ്റ് മാതൃകയിലുളള കാര്‍ഡുകള്‍, സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മാതൃകയിലുളള കാര്‍ഡുകള്‍ തുടങ്ങിയവയാണ് ന്യൂജെന്‍ കാര്‍ഡുകളിലെ താരങ്ങള്‍. എന്നാല്‍ ഒരു പുത്തന്‍ ആശയവുമായി എത്തുകയാണ് എവര്‍ ആഫ്റ്റര്‍ ഫിലിം ഫിലിമേഴ്‌സ്. കല്യാണ ക്ഷണക്കത്തിലൂടെയല്ല വീഡിയോയിലൂടെ കല്യാണം ക്ഷണിച്ചിരിക്കുന്നത്.


കാക്കനാട് രാജഗിരിയില്‍ പ്രവര്‍ത്തിക്കുന്ന എവര്‍ ആഫ്റ്റര്‍ ഫിലിം ഫിലിമേഴ്‌സാണ് വീഡിയോയിലൂടെ ന്യുജെന്‍ കല്യാണക്ഷണം അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റീനയെയും അവളുടെ പ്രിയപ്പെട്ടവരെയും ചുറ്റിപ്പറ്റിയാണ് കഥ. മണവാട്ടി, അവരുടെ ബന്ധുക്കള്‍, അച്ഛനും അമ്മയും, പഴയ ഹൈസ്‌കൂള്‍ സുഹൃത്തുക്കള്‍, ചിത്രകാരന്മാര്‍, ജ്വല്ലറി ജീവനക്കാര്‍, വേഷവിധാന ഡിസൈനര്‍, ഫോട്ടോഗ്രാഫര്‍, പെയിന്റിംഗ് ജോലിക്കാര്‍, പുരോഹിതന്‍, ഡിജെ, തുടങ്ങിയവര്‍ എല്ലാം 2 മിനിറ്റിലുള്ള സേവ് ദ ഡേറ്റ് കല്യാണ ക്ഷണത്തില്‍ വന്നു പോകുന്നുണ്ട്.

കൊച്ചി മരട് സ്വദേശിയാണ് ക്രിസ്റ്റീനയും കുടുംബവും. വരന്‍ ദിലു കൊച്ചി സ്വദേശിയാണ്. കുടുംബത്തിന്റെ നല്ല പിന്തുണയാണ് ഞങ്ങള്‍ക്ക് ഇതിലേക്കുള്ള പ്രചോദനമുണ്ടായത്. വീഡിയോ സംവിധാനം ചെയ്ത വിനീത് തന്നെയാണ് ഇങ്ങനെയൊരു ആശയം കൊണ്ടുവന്നതും.ഒരാഴ്ച സമയമെടുത്താണ് ഇത് ചിത്രീകരിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

വിനീത് സഹദേവന്റെ സംവിധാനത്തില്‍ കാമറ ചലിപ്പിച്ചിരിക്കുന്നത് അരുണ്‍ കൃഷ്ണയാണ്. ആനിമേഷന്‍ ആദര്‍ശ്. രണ്ട് വര്‍ഷം മുമ്പാണ് എംബിഎ വിദ്യാര്‍ത്ഥികളായിരുന്ന വിനീതും അരുണ്‍ കൃഷ്ണയും ഫോട്ടോഗ്രാഫി രംഗത്തേക്ക് എത്തിയത്. ഓഗസ്റ്റ് 24 നാണ് വിവാഹം. ആദ്യം വീഡിയോ റീലിസ് ചെയ്തത് സ്ഥാപനത്തിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ്. ഇതോടെ ക്രിസ്റ്റീനയുടെ സേവ് ദ ഡേറ്റ കല്യാണ ക്ഷണക്കത്ത് യൂടുബില്‍ വൈറൽ ആയിരിക്കുകയാണ്.

Read More >>