ഫേസ്ബുക്കിലൂടെ ഊമക്കത്തയയ്ക്കാന്‍ സറാഹ ആപ്ലിക്കേഷന്‍

സറാഹ ആപ്ലിക്കേഷൻ ഫേസ്‌ബുക്കിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. പരസ്പരം അറിയാതെ സന്ദേശങ്ങൾ അയക്കാൻ സാധിക്കുമെന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത.

ഫേസ്ബുക്കിലൂടെ ഊമക്കത്തയയ്ക്കാന്‍ സറാഹ ആപ്ലിക്കേഷന്‍

ഈ ആപ്ലിക്കേഷനില്‍ എന്തും പറയാം പ്രണയമോ പരാതിയോ ഇഷ്ടമോ അനിഷ്ടമോ എന്തും. ആരോടെങ്കിലും രണ്ട് ചീത്ത പറയണമെങ്കില്‍ അതും പറയാം. പറഞ്ഞു വരുന്നത് സറാഹാ ഡോട്ട് കോം ആപ്ലിക്കേഷനെക്കുറിച്ചാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം ഈ ആപ്പാണ്. ഏറ്റവും രഹസ്യമായി മെസ്സേജ് അയയ്ക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. പണ്ടൊക്കെ 'ഊമക്കത്ത് അയക്കുക' എന്നൊരു പതിവില്ലേ? ഇതും ഒരുതരം ഊമക്കത്തയയ്ക്കല്‍ ആണെന്ന് പറയാം. മറ്റുള്ളവരില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കാനും അവര്‍ക്ക് അയയ്ക്കാനും സാധിക്കും. എന്നാല്‍ അയയ്ക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും പരസ്പരം അറിയില്ല എന്നതാണ് ഏറെ രസകരം. ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഇത് ആദ്യം പ്രചരിച്ചത്. ഇന്ത്യയില്‍ വളരെപെട്ടെന്നാണ് ഈ ആപ്പ് വ്യാപിച്ചത്.

ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ലളിതമാണ്. നെറ്റില്‍ സറാഹ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. പിന്നീട് ലോഗിന്‍ ചെയ്തതിന് ശേഷം മെസേജ് അയയ്ക്കാവുന്നതാണ്. പരസ്പരം ഐഡന്റിറ്റി വെളിപ്പെടുത്തേണ്ട എന്നത് തന്നെയാണ് ഈ ആപ്പിനെ ജനകീയമാക്കുന്നത്. ലോഗിന്‍ ചെയ്തവര്‍ക്ക് മാത്രമേ മറ്റുള്ളവര്‍ക്ക്് മെസേജ് അയയ്ക്കാന്‍ സാധിക്കൂ. എന്തായാലും ഇഷ്ടമുള്ളവരോടും ഇല്ലാത്തവരോടും പറയാനുള്ളത് സറാഹയിലൂടെ പറഞ്ഞു കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Read More >>