അമിത സ്വയംഭോഗം മൂലം ലിംഗത്തിന് ഒടിവുണ്ടാവും; ഇതാ സ്വയംഭോഗത്തെ പറ്റി കൗതുകകരമായ ഒൻപത് കാര്യങ്ങൾ

വിവാഹജീവിതത്തിന് സ്വയംഭോഗം ഒരു തടസ്സമാവില്ലെന്നും പരസ്പരമുള്ള സ്വയംഭോഗം മനഃശാസ്ത്രപരമായ ഒട്ടേറെ ഗുണങ്ങളുണ്ടാക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

അമിത സ്വയംഭോഗം മൂലം ലിംഗത്തിന് ഒടിവുണ്ടാവും; ഇതാ സ്വയംഭോഗത്തെ പറ്റി കൗതുകകരമായ ഒൻപത് കാര്യങ്ങൾ
1. ഓരോ വർഷവും 1000 ലധികം ആളുകൾ സ്വയംഭോഗം ചെയ്യുന്നതിനിടെ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. രതിമൂർച്ഛ അനുഭവപ്പെടുമ്പോഴോ വ്യത്യസ്തമായ സ്വയംഭോഗ അനുഭൂതി ലഭിക്കാൻ ശ്രമിക്കുമ്പോഴോ ശ്വാസതടസ്സമുണ്ടായാണ് പലരും മരണപ്പെടുന്നത്. രതിമൂര്ച്ഛയുടെ സമയത്ത് തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം താൽക്കാലികമായി നിലയ്ക്കാറുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ചിലർ ആ സഹായത്തെ ആനന്ദത്തിന്റെ തോത് വർധിപ്പിക്കാൻ കയറു കൊണ്ടോ മറ്റോ കഴുത്തിന് കുരുക്കിടുകയോ പ്ലാസ്റ്റിക്ക് ബാഗ് കൊണ്ട് മുഖം പൊതിയുകയോ ചെയ്യാറുണ്ട്. ഇങ്ങനെ വരുമ്പോഴാണ് മരണ സാധ്യത വർധിക്കുന്നത്2. മൃഗങ്ങളും സ്വയംഭോഗം ചെയ്യാറുണ്ട്. മാൻ, കുരങ്ങ്, കടൽക്കുതിര, അണ്ണാൻ എന്നിവകളൊക്കെ സ്വയംഭോഗം ചെയ്യുന്ന മൃഗങ്ങളിൽ പെട്ടതാണ്. സയന്റിസ്റ്റുകൾക്കിടയിൽ ഇതൊരു തർക്കവിഷയമാണെങ്കിലും മൃഗങ്ങളും സ്വയം ആനന്ദം കണ്ടെത്താറുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികാവയവങ്ങൾ വസ്തുക്കളിൽ ഉരച്ചും സ്വയം വദനസുരതം നടത്തിയുമാണ് മൃഗങ്ങൾ സ്വയംഭോഗം ചെയ്യുന്നത്. മുള്ളൻ പന്നി 'സെക്സ് ടോയ്‌സ്' (ചുള്ളിക്കമ്പുകളും മറ്റും) ഉപയോഗിച്ചും കലമാൻ മരത്തിൽ ലൈംഗികാവയവം ഉരസിയും സ്വയംഭോഗം ചെയ്യാറുണ്ട്.3. കഠിനമായി സ്വയംഭോഗം ചെയ്‌താൽ ലൈംഗികാവയവം ഒടിയാൻ സാധ്യതയുണ്ട്. അതെ, ലൈംഗികാവയവത്തിൽ എല്ലുകളൊന്നുമില്ലെങ്കിലും ഓടിയാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ ഏതെങ്കിലും എല്ലുമായി കൂട്ടിയിടിക്കുന്നതോ ഉദ്ധരിച്ച ലിംഗവുമായി കിടക്കയിൽ കിടന്ന് ഉരുളുന്നതോ തീവ്രമായ സ്വയംഭോഗമോ ഒക്കെ ലൈംഗികാവയവം ഒടിയാൻ കാരണമാവാറുണ്ട്. ഒടിഞ്ഞ ലൈംഗികാവയവത്തിന് വളരെ വേഗം ചികിത്സ നൽകാൻ സാധിച്ചില്ലെങ്കിൽ പിന്നെയൊരിക്കലും ഉദ്ധാരണം സംഭവിക്കാനും സാധ്യതയില്ല.4. കോൺഫ്ലേക്ക്സിന്റെ സ്ഥാപകൻ ഡോക്ടർ ജോൺ കെല്ലോഗ്‌ സ്വയംഭോഗത്തിനെതിരെ പുസ്തകമെഴുതിയിട്ടുണ്ട്. ഇറച്ചി കഴിക്കുന്നത് ലൈംഗികചോദനകളെ അധികാരിപ്പിക്കുമെന്നും കോൺഫ്ലേക്സ് കഴിച്ചാൽ അത് നിയന്ത്രിക്കാമെന്നും അദ്ദേഹം എഴുതി.5. സ്വയംഭോഗം ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും അത് പഠിപ്പിക്കേണ്ടതാണെന്നും അവകാശപ്പെട്ട അമേരിക്കയുടെ സർജൻ ജനറൽ ജോയ്സലിൻ എൽഡേഴ്സ് സൈന്യത്തിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയുടെ എയ്ഡ്സുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലാണ് അവർ ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഇത് രാജ്യത്തുടനീളം വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതേത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നു.6. 17 ആം നൂറ്റാണ്ടിൽ അമേരിക്കയിലെ കണക്ടിക്കട്ടിൽ സ്വയംഭോഗത്തിനുള്ള ശിക്ഷ തൂക്കുകയറായിരുന്നു. ശക്തിക്ഷയം, കാഴ്ചക്കുറവ്, നാഡിസ്‌തംഭനം, ലൈംഗികാവയവങ്ങളുടെ ബലഹീനത, മൂത്രത്തിലെ രക്തം, തലവേദന ഉൾപ്പെടെ ഒരുപിടി ബുദ്ധിമുട്ടുകൾ സ്വയംഭോഗമുണ്ടാക്കുന്നണ്ടെന്നായിരുന്നു അന്നത്തെ ധാരണ. സ്വവർഗാനുരാഗികൾക്കും ശിക്ഷ ഇത് തന്നെയായിരുന്നു.7. വിവാഹിതരിൽ 70% ആളുകളും സ്വയംഭോഗം ചെയ്യാറുണ്ട്. 46% സ്ത്രീകൾക്ക് മാത്രമേ സ്വയംഭോഗം ചെയ്യുന്നത് വഴി മൂന്ന്‌ മിനിറ്റിനുള്ളിൽ രതിമൂർച്ഛ അനുഭവപ്പെടാറുള്ളൂ. വിവാഹജീവിതത്തിന് സ്വയംഭോഗം ഒരു തടസ്സമാവില്ലെന്നും പരസ്പരമുള്ള സ്വയംഭോഗം മനഃശാസ്ത്രപരമായ ഒട്ടേറെ ഗുണങ്ങളുണ്ടാക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.8. സ്ത്രീസ്വയംഭോഗം വഴി വിഷാദരോഗം കുറയ്ക്കാൻ സാധിക്കുമെന്നും പ്രതിരോധശേഷി അധികരിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. സിഡ്‌നി സർവകലാശാലയിലെ പ്രൊഫസർമാർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ടൈപ്പ് 2 പ്രമേഹവും ആർത്തവസംബന്ധമായ രോഗങ്ങളും സ്ത്രീസ്വയംഭോഗം വഴി തടയാൻ സാധിക്കുമെന്നും പഠനങ്ങളുണ്ടായിട്ടുണ്ട്.9. പുരുഷന്മാർ മാസം 21 തവണയിലധികം സ്വയംഭോഗം ചെയ്യുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. മാസം നാലോ അഞ്ചോ തവണ സ്വയംഭോഗം ചെയ്യുന്നവർക്ക് മാസം 21 തവണ സ്വയംഭോഗം ചെയ്യുന്നവരേക്കാൾ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത 33% ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്ത്രീയിലോ പുരുഷനിലോ സ്വയംഭോഗം ഏതെങ്കിലും തരത്തിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തെളിയിക്കാനും ഇത് വരെ സാധിച്ചിട്ടില്ല.

സോ, ഹാപ്പി മാസ്റ്റർബേറ്റിങ്..!

Read More >>