റിലീസിങ്ങിനു മുന്‍പേ 100 കോടി ക്ലബില്‍: റെക്കോര്‍ഡുകള്‍ തകര്‍ത്ത് യന്തിരന്‍ 2

രജനിയുടെ യന്തിരന്‍ തിയറ്ററില്‍ എത്തുന്നതിനു മുന്‍പേ റെക്കോര്‍ഡുകള്‍ വഴി മാറി തുടങ്ങി- സൂപ്പര്‍സ്റ്റാര്‍ ഡാ

റിലീസിങ്ങിനു മുന്‍പേ 100 കോടി ക്ലബില്‍: റെക്കോര്‍ഡുകള്‍ തകര്‍ത്ത് യന്തിരന്‍ 2

രജനികാന്തും ശങ്കറും കൈകോര്‍ത്താല്‍ തകരാവുന്ന റെക്കോര്‍ഡുകളെ നിലവില്‍ ഉള്ളുവെന്ന് രജനി ഫാന്‍സ് പറയുന്നത് വെറുതെയല്ല. റെക്കോര്‍ഡുകള്‍ പഴക്കഥയാക്കി രജനി- ശങ്കര്‍ ചിത്രം 2.0 അവസാന ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ 110 കോടി രൂപയ്ക്കാണ് സാറ്റ്‌ലൈറ്റ് അവകാശം വിറ്റു പോയിരിക്കുന്നത്. സീ നെറ്റ് വര്‍ക്കാണ് 110 കോടി രൂപയ്ക്ക് യന്തിരന്റെ സാറ്റ്‌ലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്.

അത്ഭുതപൂര്‍വ്വമായ വ്യവഹാരമാണ് നടന്നതെന്നായിരുന്നു നിര്‍മ്മാതാക്കളുടെ പ്രതികരണം. ദീപാവലിക്കാണ് ചിത്രം എത്തുക. ചിത്രത്തിന്റെ തമിഴ്,തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ സാറ്റലെറ്റ് അവകാശം 15 വര്‍ഷത്തേക്കാണ് സീ റ്റിവിക്ക് നല്‍കിയിരിക്കുന്നത്. ബാഹുബലി 2 വിന്റെ സാറ്റലൈറ്റ് അവകാശം സോണി എന്റര്‍ടെയിന്‍മെന്റ് 51 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് തിയറ്ററില്‍ എത്തും മുന്‍പ് ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്നത്. ഇതൊടെ ബാഹുബലി 2 വിന്റെ റെക്കോര്‍ഡാണ് യന്തിരന്‍ തകര്‍ത്തത്.

എമി ജാക്സണ്‍, സുധാംശു പാണ്ഡെ, കലാഭവന്‍ ഷാജോണ്‍, ആദില്‍ ഹുസൈന്‍, റിയാസ് ഖാന്‍ തുടങ്ങിയവരും 2.0ല്‍ താരങ്ങളാണ്. ലൈക പ്രൊഡക്ഷനാണ് ചിത്രത്തിന്റെ നിര്‍മ്മാണം .എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് റസൂല്‍പൂക്കുട്ടിയാണ്. ട്രാന്‍സ്ഫോര്‍മേഴ്സ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആക്ഷന്‍ ഡയറ്കടര്‍ കെന്നീ ബേറ്റ്സ് ആണ് യന്തിരന്‍ 2വിന്റെ ആക്ഷന്‍.