കടുവയെ കണ്ട് ഭയന്ന് 12 കുരങ്ങുകള്‍ ഹൃദയാഘാതം വന്ന് ചത്തതായി റിപ്പോര്‍ട്ട്

കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയത്.

കടുവയെ കണ്ട് ഭയന്ന് 12 കുരങ്ങുകള്‍ ഹൃദയാഘാതം വന്ന് ചത്തതായി റിപ്പോര്‍ട്ട്

കടുവയെ കണ്ട് ഭയന്നതിനെത്തുടര്‍ന്ന് ഒരേ സമയം 12 കുരങ്ങുകള്‍ ഹൃദയാഘാതം വന്ന് ചത്തതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഒരു വനത്തില്‍ കഴിഞ്ഞ ദിവസമാണ് ഈ അപൂര്‍വ സംഭവം നടന്നതെന്ന് Mirror.co.uk റിപ്പോര്‍ട്ട് ചെയ്യുന്നു. കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയത്.


കുരങ്ങുകള്‍ ചത്തത് ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചതായി പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. സഞ്ജീവ് കുമാര്‍ പറഞ്ഞു. അപൂര്‍വമായി മാത്രം കുരങ്ങുകള്‍ വസിക്കുന്ന പ്രദേശത്ത് കൂടി പോകുന്ന കടുവയുടെ അലര്‍ച്ച കേട്ട് ഭയന്ന് ഹൃദയാഘാതം വന്നതാകാനിടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

Read More >>