മമ്മൂട്ടിച്ചിത്രത്തില്‍ വരലക്ഷ്മിയും ഉണ്ണി മുകുന്ദനും പൊലീസ് വേഷത്തില്‍

ക്രിമിനല്‍ പശ്ചാത്തലമുള്ള മുരടന്‍ കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മമ്മൂട്ടിച്ചിത്രത്തില്‍ വരലക്ഷ്മിയും ഉണ്ണി മുകുന്ദനും പൊലീസ് വേഷത്തില്‍

മമ്മൂട്ടി നായകനാകുന്ന അജയ് വാസുദേവന്‍ ചിത്രത്തില്‍ യുവതാരങ്ങളായ വരലക്ഷ്മിയും ഉണ്ണി മുകുന്ദനും പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നു. ഇവരെക്കൂടാതെ പൂനം ബജ്‌വ, മഹിമ നമ്പ്യാര്‍ എന്നിവരും അഭിനയിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ ഷൂട്ടിംഗ് തുടരുകയാണ്. ചിത്രത്തില്‍ മമ്മൂട്ടി കോളജ് ലക്ചററുടെ വേഷത്തിലാണ് വരിക.

പുലിമുരുകന് തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയെഴുത്തിയത്. ഭവാനി ദുര്‍ഗയെന്ന ഐപിഎസ് ഓഫീസറെയാണ് വരലക്ഷ്മി അവതരിപ്പിക്കുക. കോളജ് ലക്ചററുടെ കഥാപാത്രമായി പൂനം ബജ്‌വയുമെത്തുന്നു. പൊലീസും കോളേജ് വിദ്യാര്‍ത്ഥികളും തമ്മിലുള്ള ശത്രുതയാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ എഡ്വാര്‍ഡ് ലിവിംഗ്ടണ്‍ എന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ രംഗപ്രവേശത്തോടെ കഥയില്‍ വഴിത്തിരിവുകളുണ്ടാകുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള മുരടന്‍ കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന് റിപ്പോര്‍ട്ട് പറയുന്നു.