ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി; മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം വാജിബിന്

മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190ല്‍ പരം ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളുമുണ്ടായിരുന്നു.

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി; മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം വാജിബിന്

എട്ട് രാപ്പകലുകളെ ദൃശ്യസമ്പന്നമാക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങുകളോടെയാണ് മേളയ്ക്ക് തിരശ്ശീല വീണത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം വാജിബിന് ലഭിച്ചു.

മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി. ചിത്രം 'ഏദന്‍'. ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് 'മലില ദ ഫെയര്‍വെല്‍ ഫ്ളവര്‍' എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന അര്‍ഹയായി. ജോണി ഹെന്റിക്സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം 'കാന്‍ഡലേറിയ' ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. ഒാഡിയൻസ് പോളിൽ ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക് എന്ന ചിത്രമാണ് പ്രേക്ഷകർ തെരഞ്ഞെടുത്തത്.

മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ 'ന്യൂട്ടന്‍' എന്ന ഇന്ത്യന്‍ ചിത്രം നേടി (സംവിധായകന്‍ അമിത് മസൂര്‍ക്കര്‍). സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷിയു'മാണ് നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായ മലയാള ചിത്രം.

മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190ല്‍ പരം ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളുമുണ്ടായിരുന്നു. 14 മത്സരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. ഫ്രഞ്ച് സംവിധായകനായ റോള്‍പെക്കിന്റെ 'ദി യങ് കാള്‍മാര്‍ക്സും' റഷ്യന്‍ ചിത്രമായ 'ലവ്ലെസും' ഇറാനിയന്‍ ചിത്രം 'കുപാലും' ലോകസിനിമാ വിഭാഗത്തില്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എകെ ബാലന്‍ അധ്യക്ഷത വഹിച്ചു.

മറ്റു അവാര്‍ഡുകള്‍

ഫിപ്രസി പുരസ്‌കാരം: ന്യൂട്ടന്‍

ഫിപ്രസി പുരസ്‌കാരം (മലയാളം): ഏദന്‍ (സംവിധാനം സഞ്ജു സുരേന്ദ്രന്‍)

നെറ്റ്പാക് അവാര്‍ഡ്: ന്യൂട്ടന്‍

നെറ്റ്പാക് അവാര്‍ഡ് (മലയാളം): തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സംവിധാനം: ദിലീഷ് പോത്തന്‍)

പ്രത്യേക ജൂറി പുരസ്‌കാരം: കാന്‍ഡലേറിയ (സംവിധാനം ജോണി ഹെന്‍ട്രിക്‌സ്)

നവാഗത സംവിധായകനുള്ള രജതചകോരം: സഞ്ജു സുരേന്ദ്രന്‍ (ചിത്രം: ഏദന്‍)

മികച്ച സംവിധായകയ്ക്കുള്ള രജതചകോരം: അനുജ


Read More >>