ഹോക്കിങ് ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു; ഇതാ അദ്ദേഹത്തെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

എട്ടാം വയസ്സ് വരെ ഹോക്കിങ്ങിന് ശരിയായി വായിക്കാൻ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ ക്ലാസിൽ ഏറ്റവും മോശം വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.

ഹോക്കിങ് ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു; ഇതാ അദ്ദേഹത്തെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

വിശ്വവിഖ്യാത ഭൗതികശാസ്ത്രജ്ഞനും ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ക്രാന്തദർശികളിലൊരാളുമായ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ ഹോക്കിങ് 76 ആം വയസ്സിൽ അനിവാര്യമായ മരണത്തിന് കീഴ്പ്പെടുമ്പോൾ നഷ്ടം വളരെ വലുതാണ്. ഇതാ അദ്ദേഹത്തെപ്പറ്റി നിങ്ങളറിയാത്ത ചില കാര്യങ്ങൾ

*എട്ടാം വയസ്സ് വരെ ഹോക്കിങ്ങിന് ശരിയായി വായിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ക്ലാസിൽ ഏറ്റവും മോശം വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.

*ലോകപ്രശസ്ത വാനനിരീക്ഷകൻ ഗലീലിയോയുടെ 300ാം ചരമദിനത്തിൽ, 1942 ജനുവരി എട്ടിനാണ് ഹോക്കിങ് ജനിച്ചത്.

*കുട്ടികൾക്കായി 'ജോർജ്സ് കീ ടു ദി യൂണിവേഴ്‌സ്' എന്നൊരു പുസ്തകം ഹോക്കിങ് രചിച്ചിട്ടുണ്ട്.

*രോഗം കീഴ്പ്പെടുത്തും മുമ്പ് ഓക്സ്ഫോർഡ് തുഴച്ചിൽ ടീമിലെ ഒരു സുപ്രധാന അംഗമായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട ടീമംഗങ്ങൾ അദ്ദേഹത്തെ 'സാഹസികൻ' എന്നു വിളിച്ചു.

*2007 ൽ സീറോ ഗ്രാവിറ്റി കോർപ്പറേഷൻ സജ്ജീകരിച്ച സീറോ ഗ്രാവിറ്റി ഫ്‌ളൈറ്റിൽ അദ്ദേഹം യാത്ര ചെയ്തിരുന്നു.

* 'ദി ബിഗ് ബാങ് തിയറി', 'സ്റ്റാർ ട്രെക്ക് നെക്സ്റ്റ് ജെനറേഷൻ' എന്നീ ടെലിവിഷൻ സീരിയലുകളിൽ ഹോക്കിങ് അഭിനയിച്ചിട്ടുണ്ട്.

*1997 ൽ അമേരിക്കൻ സൈദ്ധാന്തിക ശാസ്ത്രജ്ഞൻ ജോൺ പ്രെസ്‌കിലിനോട് ഒരു പന്തയത്തിൽ ഹോക്കിങ് പരാജയപ്പെട്ടിരുന്നു. ബ്ലാക്ക് ഹോളിലൂടെ കടന്നു പോകുന്ന യാതൊന്നിനും രക്ഷപ്പെടാൻ സാധ്യമല്ലെന്ന് ഹോക്കിങ് വാദിച്ചുവെങ്കിലും 2004 ൽ തന്റെ വാദം തെറ്റായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.

*ഗവേഷണ വിഷയം ബ്ലാക്ക് ഹോൾ ആയതു കൊണ്ട് ഹോക്കിങ് ഒരിക്കലും നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടില്ല.

Read More >>