പ്രകൃതിയോടൊപ്പം ഇണ ചേരാം...ഇനി ഇന്ത്യയിലും!

പ്രകൃതിയ്ക്കു വേണ്ടി പോണ്‍ ചിത്രങ്ങള്‍ ഒരുക്കുന്ന സംഘടനയാണ് ഫക്ക് ഫോര്‍ ഫോറസ്റ്റ്. ഒരു കൂട്ടം പ്രകൃതിസ്‌നേഹികള്‍ ആണ് അതിന്‌റെ അണിയറപ്രവര്‍ത്തകര്‍. തുറന്ന സ്ഥലത്ത് ഇണചേരുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കാനുള്ള സന്ദേശവും ലൈംഗികസ്വാതന്ത്ര്യവുമാണ്‌ ലക്ഷ്യമാക്കുന്നതെന്ന്‌ അവര്‍ പറയുന്നു. ഇന്ത്യയിലും അങ്ങിനെയൊരു പോണ്‍ വീഡിയോ ചിത്രീകരിച്ചാല്‍ എന്തായിരിക്കും പ്രതികരണം? ജൂലൈ വരെ കാത്തിരിക്കൂ... പരിസ്ഥിതി പ്രവർത്തകയായ റീന ഡി എഴുതുന്നു...

പ്രകൃതിയോടൊപ്പം ഇണ ചേരാം...ഇനി ഇന്ത്യയിലും!

ഞാനും എന്റെ കാമുകനും 2014 ല്‍ നോര്‍വേയിലെ ഓസ്ലോയില്‍ ഒരു സൈക്കിള്‍ സവാരിക്കിറങ്ങിയതായിരുന്നു. നോര്‍ദ്മര്‍ക വനത്തില്‍ എത്തിയപ്പോള്‍ അവന്‍ എന്തോകണ്ട് നിന്നു. ഒരു മരച്ചില്ലയില്‍ നഗ്നരായ കമിതാക്കള്‍ ഇണചേരുന്ന കാഴ്ചയായിരുന്നു അത്. അതും 69 പൊസിഷനില്‍. അവന്‍ തിടുക്കത്തില്‍ പോകാനൊരുങ്ങി. പക്ഷേ, അവര്‍ സ്വകാര്യത ആവശ്യമില്ലെന്ന മട്ടിലായിരുന്നു. കാരണം ഒരു സിനിമാസെറ്റ് അവര്‍ക്കു പിന്നിലുണ്ടായിരുന്നു.

ലോകത്തിലെ ആദ്യത്തെ പാരിസ്ഥിതിക 'പോണ്‍' ചിത്രമായ '

ഫക്ക് ഫോര്‍ ഫോറസ്റ്റി'ന്റെ ചിത്രീകരണമായിരുന്നു അത്. 2004 ലാണ് ഫക്ക് ഫോര്‍ ഫോറസ്റ്റ് ആരംഭിച്ചത്. പ്രകൃതിയുടെ മടിത്തട്ടില്‍ ഇണ ചേരുന്നവരുടെ ചിത്രങ്ങള്‍ എടുക്കാന്‍ അവര്‍ പണം ഈടാക്കിയിരുന്നു. അങ്ങിനെ വാങ്ങുന്ന പണം ബ്രസീല്‍, പെറു തുടങ്ങിയ രാജ്യങ്ങളിലെ മഴക്കാടുകള്‍ സംരക്ഷിക്കാനായി നല്‍കും. ആ സിനിമ പിടിക്കുന്നവര്‍ ഹിപ്പികളൊന്നും ആയിരുന്നില്ല. വാണിജ്യ രതിവിനോദത്തിനു പകരം ഹരിത രതിവിനോദം എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്ന പ്രകൃതിസംരക്ഷണപ്രവര്‍ത്തകര്‍ ആയിരുന്നു അവര്‍.

എല്ലാം രഹസ്യമായിട്ടായിരുന്നെങ്കിലും മിച്ചല്‍ മര്‍സാക് സംവിധാനം ചെയ്ത ഫക്ക് പോര്‍ ഫോറസ്റ്റ് എന്ന ഡോക്യുമെന്ററി പെട്ടെന്നുതന്നെ ശ്രദ്ധ നേടി. അതിനെ വിവാദത്തില്‍ പെടുത്തിയപ്പോള്‍ കൂടുതല്‍ സംഭാവനകള്‍ വരാനും തുടങ്ങി.

പോണ്ടിച്ചേരിയിലെ ഞങ്ങളുടെ നാലാമത്തെ ഡേറ്റിങ്ങില്‍ വച്ച് ഞാന്‍ അവിടത്തെ റസ്റ്റോറന്റുകളിലെ ഷെഫുമാരുമായി കൂലങ്കഷമായ ചര്‍ച്ചകളില്‍ ആയിരുന്നു. അപ്പോള്‍ തരുണ്‍ ഫക്ക് ഫോര്‍ ഫോറസ്റ്റിനെക്കുറിച്ച് സംസാരിച്ചു. അതുപോലെ എന്തെങ്കിലും പോണ്ടിച്ചേരിയിലും തുടങ്ങിയാലോ എന്ന് അവന്‍ ചോദിച്ചു. എനിക്ക് ചിരി പൊട്ടി. ഞാന്‍ പ്രകൃതിയ്ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ, ഫക്ക് ഫോര്‍ ഫോറസ്റ്റ് എനിക്ക് മരങ്ങളെ ആലിംഗനം ചെയ്യുന്നപോലെയോ, കു ക്ലക്സ് ക്ലാന്‍ പോലെയോ ആണുതോന്നിയിരുന്നത്. പൊതുസ്ഥലത്തു വച്ച് ഇണ ചേരുന്നതില്‍ എനിക്കു പ്രശ്നമൊന്നും ഇല്ലെന്നു മാത്രമല്ല, ഇഷ്ടവുമാണ്. കുറച്ച് നഗ്നബീച്ചുകളില്‍ പോയിട്ടുമുണ്ട്. എന്നാലും ഞാനൊരു നഗരവാസം ഇഷ്ടപ്പെടുന്ന ആളാണ്. ഇഴജന്തുക്കള്‍ പോലും പോകാത്തിടത്ത് എത്തിച്ചേരാന്‍ എനിക്കു താല്‍പര്യമില്ല. ഒരു മരക്കൊമ്പില്‍ വച്ച് 69 ചെയ്യാന്‍ കഴിയുന്നതെങ്ങിനെ?

അന്നു രാത്രി ഞാന്‍ അതിനെക്കുറിച്ച് ആലോചിച്ചു. തരുണ്‍ തന്റെ പ്രദര്‍ശനപരത പുറത്തെടുക്കാന്‍ വേണ്ടി പ്രകൃതിയെ കൂട്ടുപിടിക്കുകയാണോ? അവന്‍ ഒരു വെഗന്‍ ആണ്. എപ്പോഴും മാംസവിപണിയിലെ വിഷാംശത്തെപ്പറ്റി ആകുലപ്പെടുന്ന അവന്‍ പോണ്ടിയില്‍ വന്നതു തന്നെ ഒരു ഓര്‍ഗാനിക് കഫേ തുടങ്ങാന്‍ വേണ്ടിയാണ്. അത് അവന്‍ ഗൗരവമായിട്ടായിരിക്കും എടുത്തിട്ടുള്ളത്, ഞാന്‍ ചെയ്യുകയാണെങ്കില്‍ ചുമ്മാ രസത്തിനുവേണ്ടി മാത്രമായിരിക്കും.

ഞങ്ങളുടെ അടുത്ത ഡേറ്റില്‍ ഞാന്‍ പ്രകൃതിയില്‍ ഇണചേരാന്‍ സമ്മതിച്ചു. എന്താകുമെന്നറിയാന്‍. അത് വന്‍ പരാജയമായിരുന്നു. ഞങ്ങള്‍ തിരഞ്ഞെടുത്തത് ഏകാന്തമായ ഒരു കുളമായിരുന്നു. വെള്ളം മനോഹരമായിരുന്നെങ്കിലും അതിലിറങ്ങിയപ്പോള്‍ ചെറിയ മീനുകള്‍ കാലില്‍ കൊത്തി, എനിക്ക് പേടിയായി. അത് മറ്റെവിടെയെങ്കിലും കയറിപ്പറ്റുമോയെന്നും ഭയന്നു. ഞാന്‍ കരയിലേയ്ക്ക് ചാടി, തരുണ്‍ ആ സമയത്ത് കുളത്തില്‍ എന്നെക്കാത്ത് നീന്തിക്കൊണ്ടേയിരുന്നു.

അടുത്ത വര്‍ഷം ഞങ്ങള്‍ പുറംപ്രദേശങ്ങളില്‍ ഇണചേരുന്നത് പരീക്ഷിക്കാന്‍ തുടങ്ങി. എനിക്ക് അത് ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. വനപ്രദേശത്ത് ഇണ ചേരുന്നത് ഒന്നാന്തരം അനുഭവങ്ങള്‍ തന്നു. ഒരിക്കല്‍ ഒരു മരത്തിന്റെ ചുവട്ടില്‍ വച്ച് രതിമൂര്‍ഛയോടടുത്തപ്പോള്‍ ഒരു അണ്ണാന്‍ എന്റെ കഴുത്തിലൂടെ ചാടി. ഒരിക്കല്‍ ചൊറിയണത്തില്‍ ഉരഞ്ഞ് ഭയങ്കര ചൊറിച്ചില്‍ ആയിപ്പോയി.

എന്റെ പങ്കാളി ഉല്‍സാഹിയായിരുന്നതിനാൽ എല്ലാം രസകരമാക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ഇലവങ്ങ മരത്തിന്റെയടുത്ത് ഇണ ചേരുമ്പോള്‍ അവന്‍ കത്തി കൊണ്ട് അതിന്റെ തോല്‍ ഉരിഞ്ഞെടുത്തു. മുകളില്‍ കറുവാപ്പട്ടയുടേയും താഴെ യൂക്കാലിപ്സിന്റേയും വിക്സിന്റേയും ഗന്ധമുണ്ടായിരുന്ന അത് എനിക്ക് ആഹ്ലാദം തന്നു. മറ്റൊരിക്കല്‍ അവന്‍ ജാതിക്ക മുറിച്ച് അതിന്റെ ചുവപ്പ് എന്റെ ദേഹത്ത് പുരട്ടി. എന്റെ രഹസ്യഭാഗങ്ങളില്‍ കടക്കാന്‍ മീനുകള്‍ക്ക് താല്‍പര്യമില്ലെന്ന് മനസ്സിലായത് പോണ്ടിയിലെ ഔസ്റ്റരി തടാകത്തില്‍ വച്ചായിരുന്നു.

ചിലര്‍ ഞങ്ങള്‍ ചെയ്യുന്നത് കണ്ട് അന്ധാളിച്ചു. രണ്ടുതവണ വെള്ളക്കാരായ ടൂറിസ്റ്റുകളുടെ കുട്ടികള്‍ ഞങ്ങളെ കണ്ട് ചിരിച്ചുകൊണ്ടോടി. അവര്‍ ഞങ്ങളെ ശല്യപ്പെടുത്തിയില്ല. നാട്ടുകാരാകട്ടെ, ഞങ്ങള്‍ക്കു നേരേ ഒച്ചയിടാനും ഫോട്ടോ എടുക്കാനും ശ്രമിച്ചു. എപ്പോഴൊക്കെ അതു സംഭവിച്ചോ, അപ്പോഴെല്ലാം ഞങ്ങള്‍ ചെയ്യുന്നത് തുടരുകയേയുള്ളു. അപ്പോള്‍ അളുകള്‍ താല്പര്യം നഷ്ടപ്പെട്ട് തിരിച്ചുപോകുമായിരുന്നു. പോണ്ടിയിലെപ്പോലെ സ്ഥലങ്ങളില്‍ ഞാന്‍ സ്വതന്ത്രയായിരുന്നെങ്കിലും മുംബൈയിലെ തിരക്കില്‍ ഞാനിത് ചെയ്യില്ല.

കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഞങ്ങളുടെ ഫക്ക് ഫോര്‍ ഫോറസ്റ്റ് തുടങ്ങാന്‍ തീരുമാനിച്ചു. ഞങ്ങളുടെ പുറംപ്രദേശത്തെ ഇണചേരല്‍ ആളുകളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്നും അല്പം വരുമാനം ഉണ്ടാക്കിയാലെന്താ എന്ന ചിന്ത.

അതെ, ഞങ്ങള്‍ അത് തുടങ്ങാന്‍ പോകുന്നു. ഞങ്ങളുടെ ആദ്യത്തെ വീഡിയോയില്‍, ജൂലൈയില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്, ഒരു തെങ്ങിന്മുകളില്‍ കയറി ഇണ ചേരാനാണ് ആലോചിക്കുന്നത്. അത് അത്ര എളുപ്പമല്ല. സാധാരണ മരത്തില്‍ കയറാന്‍ പോലും എനിക്കു സാധിക്കില്ല. മസിലുകള്‍ തയ്യാറെടുക്കാനായുള്ള പരിശീലനത്തിലാണിപ്പോള്‍. സമയം കിട്ടുമ്പോള്‍ ഞങ്ങള്‍ ട്രെക്കിംഗിനു പോകും. മരം കയറ്റം പഠിക്കുന്നുമുണ്ട്. ആദ്യത്തെ എപ്പിസോഡ് ഷൂട്ട് ചെയ്തു തരാമെന്ന് ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സുഹൃത്ത് സമ്മതിച്ചിട്ടുണ്ട്. അതു കഴിഞ്ഞ് കൂടുതല്‍ ഉല്‍സാഹികളെ തപ്പണം.

ഇതിനെല്ലാം അളുകള്‍ പണം മുടക്കുമോ? അതു വഴിയേ അറിയാം. ഇപ്പോഴത്തെ പ്രശ്നം ഞങ്ങളെ ആരും തിരിച്ചറിയരുത് എന്നതാണ്. നിയമക്കുരുക്കില്‍ പെടാതിരിക്കാനും ആന്റി റോമിയോ പടയുടെ കൈയില്‍ അകപ്പെടാതിരിക്കാനും ഞങ്ങള്‍ അജ്ഞാതരായിരിക്കേണ്ടതു പ്രധാനമാണ്. ഞങ്ങള്‍ മുഖം മറയ്ക്കുകയും ഇന്റര്‍നെറ്റ് ഡോമൈന്‍ രഹസ്യമാക്കി വയ്ക്കുകയും ചെയ്യും. ഇത് നടക്കുകയാണെങ്കില്‍, ഞങ്ങള്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെയുള്ള ഹൈവേയ്ക്കെതിരേ ഒരു ഫക്ക് ഫെസ്റ്റ് ചിത്രീകരിക്കും.

അപ്പോള്‍ ജൂലൈ, നിങ്ങള്‍ മനുഷ്യരുടെ താന്തോന്നിത്തത്തിനെക്കുറിച്ചു ബഹളം വയ്‍ക്കുമായിരിക്കും. സദാചാരത്തിന്റെ കുരു പൊട്ടുമായിരിക്കും. സൂക്ഷിച്ചു നോക്കുകയൊന്നും വേണ്ട, മരത്തിന്റെ മുകളില്‍ ഞാനും തരുണുമായിരിക്കും...

ഇണചേര്‍ന്നു കൊണ്ട്...