സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍; പെപ്പെ തിരികെയെത്തുന്ന ട്രെയിലര്‍ കാണാം

പൊലീസ് സ്റ്റേഷന്‍ സീനുകളാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. കോട്ടയം നഗരത്തില്‍ ഒരു രാത്രിയിലെ സംഭവങ്ങളെയാണ് ഈ ചിത്രത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍; പെപ്പെ തിരികെയെത്തുന്ന ട്രെയിലര്‍ കാണാം

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ യുവനടനാണ് ആന്റണി വര്‍ഗ്ഗീസ്. പെപ്പെയെന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചാണ് പ്രേക്ഷകര്‍ ആന്റണിയെ അംഗീകരിച്ചത്. ടിനു പാപ്പച്ചന്‍ എന്ന നവാഗത സംവിധായകന്റെ ചിത്രമായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗ്ഗീസ് നായകനായി എത്തുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.

വിനായകന്‍, ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പൊലീസ് സ്റ്റേഷന്‍ സീനുകളാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. കോട്ടയം നഗരത്തില്‍ ഒരു രാത്രിയിലെ സംഭവങ്ങളെയാണ് ഈ ചിത്രത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ഫിനാന്‍സ് കമ്പനി മാനേജരാണ് ആന്റണിയുടെ കഥാപാത്രം. പേര് പോലെ ചിത്രവും വ്യത്യസ്തത പുലര്‍ത്തുമെന്നാണ് ആരാധക പ്രതീക്ഷ.

Read More >>