കന്യക മറിയത്തിന് പിന്നാലെ കണ്ണീരുമായി യേശു; പുതിയ തട്ടിപ്പുമായി കപ്പൂച്ചിന്‍ സഭ

വ്യാഴാഴ്ച ഉച്ചയോട് കൂടി കരയാൻ ആരംഭിച്ച യേശു വൈകുന്നേരം ഏഴര വരെ കരഞ്ഞുവെന്നാണ് ഇവരുടെ അവകാശവാദം.

കന്യക മറിയത്തിന് പിന്നാലെ കണ്ണീരുമായി യേശു; പുതിയ തട്ടിപ്പുമായി കപ്പൂച്ചിന്‍ സഭ

ദൈവങ്ങള്‍ക്ക് ഇപ്പോള്‍ സങ്കടകാലമാണ്. ഓരോ ദിവസവും ഓരോ സഭകളില്‍ നിന്നുമെന്നോണം ആണ് കണ്ണീർ കഥകൾ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം കന്യക മറിയം പ്രത്യക്ഷപ്പെട്ടുവെന്ന അവകാശ വാദവുമായി വന്ന വികാരിയെ സോഷ്യൽ മീഡിയ പൊളിച്ചടക്കിയിരുന്നു. ഇത് സംബന്ധിച്ച് നാരദ ന്യൂസ് വാർത്ത ഇവിടെ വായിക്കാം.

ഇത്തവണ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത് കപ്പൂച്ചിൻ സഭയിൽ നിന്നുമാണ്. പുത്തൂർവയൽ പിയോഭവൻ ധ്യാനകേന്ദ്രത്തിൽ ആണ് യേശു കരഞ്ഞു എന്നുള്ള പ്രചാരണവുമായി രംഗത്ത് വന്നിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോട് കൂടി കരയാൻ ആരംഭിച്ച യേശു വൈകുന്നേരം ഏഴര വരെ കരഞ്ഞുവെന്നാണ് ഇവരുടെ അവകാശവാദം. യേശു കരയുന്നു എന്ന രീതിയില്‍ ഒരു വീഡിയോയും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.


ഇത് സംബന്ധിച്ച് കപ്പൂച്ചിൻ സഭയിലെ ബ്രദർ സോജൻ നാരദന്യൂസിനോട് പറഞ്ഞത് ഇപ്രകാരമാണ്. ''നേരത്തെയും സമാന രീതിയിലുള്ള അത്ഭുതങ്ങൾ ഇവിടെ പ്രാർത്ഥനക്കിടയിൽ നടക്കാറുണ്ട്. ഇവിടുത്തെ ഒരു കുടുംബത്തിലെ അമ്മയ്ക്കും മക്കൾക്കും പ്രാർത്ഥനക്കിടയിൽ യേശുവിന്റെ തിരുമുറിവുകളിൽ എന്ന പോലെ കയ്യിൽ നിന്നും വയറ്റിൽ നിന്നും കാൽ പാദങ്ങളിൽ നിന്നും ചോര ഒഴുകിയിട്ടുണ്ട്‌. അത് പോലെ മറ്റൊരു യുവതിയുടെ കയ്യിൽ നിന്നും പ്രാർത്ഥന സമയത്ത് രക്തം ഒഴുകിയിട്ടുണ്ട്''.

സെല്‍ഫിക്കാലത്തെ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍

കണ്ണീരും രക്തവുമായി ദൈവങ്ങളെ വിറ്റു കാശാക്കുകയാണ് ക്രിസ്ത്യൻ സഭകൾ. അതേ സമയം അന്ധവിശ്വാസ നിര്‍മാര്‍ജ്ജനനിയമം എത്രയും വേഗം പ്രാബല്യത്തിൽ വരുത്തണമെന്നാണ് യുക്തിവാദികൾ തുടങ്ങിയ പുരോഗമന സംഘടനകളുടെ ആവശ്യം.


Read More >>