ബോളിവുഡ് കീഴടക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

റോണി സ്‌ക്രൂവ്‌ല നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. റൗഡി റാത്തോര്‍, ജോധാ അക്ബര്‍, രംഗ് ദേ ബസന്തി, ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് റോണി

ബോളിവുഡ് കീഴടക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

യുവാക്കളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ മാത്രമല്ല ഇനി ബോളിവുഡിലും സജീവമാകാന്‍ പോകുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഏറെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍.

റോണി സ്‌ക്രൂവ്‌ല നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. റൗഡി റാത്തോര്‍, ജോധാ അക്ബര്‍, രംഗ് ദേ ബസന്തി, ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് റോണി.

ഇര്‍ഫാന്‍ ഖാന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഒരു റോഡ് മൂവിയാണ്. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ചിത്രീകരണം കേരളത്തിലെന്നാണ് സൂചന. മലയാളത്തിലും തമിഴിലുമായി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോയുടെ ചിത്രീകരണത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍.

Read More >>