എഡിറ്റര്‍ ഇടപെട്ടു, ഒന്നര മാസം അഡ്മിറ്റാക്കി ലക്ഷങ്ങള്‍ പിഴിഞ്ഞ രോഗിയ്ക്ക് 'ഇന്‍സ്റ്റന്റ് ഡിസ്ചാര്‍ജ്ജ് '

ബാംഗ്ലൂര്‍ മലയാളിയായ ജോര്‍ജ്ജു മാത്യു ഓഗസ്റ്റിലാണ് ലേക്ക്‌ഷോറില്‍ ചികിത്സ തേടിയെത്തിയത്. കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് ശേഷമുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തി ഡോക്ടര്‍ എബി ചികിത്സ ആരംഭിച്ചു. ദിവസവും 50000 രൂപയുടെ ഇന്‍ജെക്ഷനാണ് രോഗിയ്ക്ക് നല്‍കിയിരുന്നത്

എഡിറ്റര്‍ ഇടപെട്ടു, ഒന്നര മാസം അഡ്മിറ്റാക്കി ലക്ഷങ്ങള്‍ പിഴിഞ്ഞ രോഗിയ്ക്ക് ഇന്‍സ്റ്റന്റ് ഡിസ്ചാര്‍ജ്ജ്

'ടാര്‍ഗെറ്റ്' തികയ്ക്കാന്‍ രോഗിയെ അനന്തമായി ചികിത്സയിൽ കിടത്തി ലക്ഷങ്ങൾ ഊറ്റുന്ന ഡോക്ടര്‍. ഈ കൊള്ള നാരദ ന്യൂസ് ചീഫ് എഡിറ്റര്‍ മാത്യു സാമുവല്‍ പുറത്ത് കൊണ്ടു വന്നതോടെ മൂന്നാം ദിവസം രോഗിയ്ക്ക് ഡിസ്ചാര്‍ജ്ജ്. കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയിലാണ് ഈ'അത്ഭുതവഹമായ' സംഭവങ്ങള്‍ അരങ്ങേറിയത്. ഏതാണ്ട് ഒന്നര മാസത്തോളം അഡ്മിറ്റ്‌ ചെയ്തു എഴുപതു ലക്ഷം രൂപ ഊറ്റിയെടുത്ത രോഗിയെയാണ് വാര്‍ത്ത വന്നതിന്റെ മൂന്നാം ദിവസം ഡിസ്ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

ബാംഗ്ലൂര്‍ മലയാളിയായ ജോര്‍ജ്ജു മാത്യു ഓഗസ്റ്റിലാണ് ലേക്ക്‌ഷോറില്‍ ചികിത്സ തേടിയെത്തിയത്. കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് ശേഷമുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തി ഡോക്ടര്‍ എബി ചികിത്സ ആരംഭിച്ചു. ദിവസവും 50000 രൂപയുടെ ഇന്‍ജക്ഷനാണ് രോഗിയ്ക്ക് നല്‍കിയിരുന്നത്. ഇത് ഒരു മാസത്തോളം തുടര്‍ന്നു. രോഗത്തിന് പറയത്തക്ക ശമനം ഉണ്ടായില്ല. 70 ലക്ഷം രൂപ ഇതിനോടകം ചെലാവാകുകയും

കാര്യങ്ങള്‍ ശരിയായ രീതിയലല്ല എന്ന് തോന്നിയ രോഗിയുടെ മകള്‍, ബന്ധു കൂടിയായ മാത്യു സാമുവലിനോട് ഡോക്ടറെ കണ്ട് കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട് വിറ്റാണ് ഈ പണമെല്ലാം കുടുംബം കണ്ടെത്തിയിരുന്നത്. ആശുപത്രിയില്‍ നിന്ന് എന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാമെന്നതിനെ കുറിച്ചും ഒരു വ്യക്തതയും കുടുംബത്തിന് ഉണ്ടായിരുന്നില്ല.

കാര്യങ്ങള്‍ മനസ്സിലാക്കിയ മാത്യു സാമുവല്‍ തന്റെ സുഹൃത്ത് വഴി ഡോക്ടര്‍ എബിയോട് സംസാരിക്കാനുള്ള ഏര്‍പ്പാട് ചെയ്തു.

'ഡോക്ടര്‍, ആ രോഗി സ്വന്തം വീട് വിറ്റിട്ടാണ് ബില്ലുകള്‍ തരുന്നത്. അയാള്‍ക്ക് യാതൊരു റിസള്‍ട്ടും കിട്ടിയില്ല. എല്ലാ ദിവസവും ആന്റി ബയോട്ടിക്ക് എന്ന് പറഞ്ഞു 50000 രൂപ നിരക്കില്‍ ഇപ്പോൾ തന്നെ 70 ലക്ഷത്തിന് മുകളില്‍ പോയി. ഈ ഡോക്ടറെ കൊണ്ടും ഈ ആശുപത്രിയില്‍ കാര്യം നടക്കില്ല എങ്കില്‍ അവരെ വേറെ എവിടെയെങ്കിലും റഫര്‍ ചെയ്തൂ കൂടെ?'.

വെപ്രാളത്തോടെയായിരുന്നു ഡോക്ടറുടെ പ്രതികരണം. രോഗിയുടെ മുറിയിലേക്ക് പോയ ഡോക്ടര്‍ മെഡിക്കല്‍ എത്തിക്‌സ് പോലും മറന്ന് രോഗിയെ വിരട്ടുന്ന രീതിയിലാണ് പെരുമാറിയത്. ഇതുപോലെയുള്ള ബന്ധുക്കളെ ആശുപത്രിയില്‍ കൊണ്ടുവരരുതെന്ന ആജ്ഞാപിക്കുകയും ചെയ്തു.

തുടർന്ന്, ചികിത്സയിൽ കഴിയുന്ന ഇവരെ ഭീഷണിപ്പെടുത്തി, ചികിത്സയിൽ പരാതി ഇല്ലെന്നുള്ള രോഗിയുടെ ബന്ധുക്കളുടെ വീഡിയോ ആശുപത്രി അധികൃതർ പ്രചരിപ്പിച്ചു. നാരദ എഡിറ്റർ മാത്യു സാമുവൽ കാര്യങ്ങൾ വളച്ചൊടിച്ചു എന്ന തരത്തിലായിരുന്നു ആശുപത്രിയുടെ നിലപാട്.

കാര്യങ്ങൾ എങ്ങനെയായാലും പക്ഷെ മൂന്നാം ദിവസം ജോർജ്ജ് മാത്യുവിന് ഡിസ്ചാർജ് ലഭിച്ചു. അക്കാലമത്രയും ലഭിക്കാതിരുന്ന രോഗശമനത്തോടെയാണ് ജോര്‍ജ്ജ് ആശുപത്രി വിട്ടത്. ചികിത്സയില്‍ തുടര്‍ന്നപ്പോള്‍ തങ്ങളെ ഭീഷണിപ്പെടുത്തി എടുത്ത വീഡിയോ ജോര്‍ജ്ജിന്‍റെ കുടുംബം ആവശ്യപ്പെട്ടെങ്കിലും, നല്‍കാന്‍ ലേക്ക്ഷോര്‍ അധികൃതര്‍ തയ്യാറായില്ല.

വാര്‍ത്ത വായിക്കാം: രോഗിയെ കൊന്നിട്ടും പണം സമ്പാദിക്കണം': ഒരു ഡോക്ടറിൽ നിന്നും ഉണ്ടായ അനുഭവ സാക്ഷ്യം!

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ ചികിത്സയില്‍ കഴിയുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് സമാന അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട് എന്ന് മാത്യു സാമുവല്‍ സംഭവങ്ങളോട് പ്രതികരിക്കുന്നു. രോഗികളുടെ ജീവന്‍ വച്ചാണ് ഇവരുടെ ഭീഷണി. മരുന്ന് മാഫിയ കേരളത്തിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ കീഴടക്കി എന്നുള്ളതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍. ഇക്കാര്യങ്ങളില്‍ കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രിയും സര്‍ക്കാരും ഇടപെടണം എന്നും മാത്യു സാമുവല്‍ പറഞ്ഞു.

Read More >>