''പിണറായിയുടെ പേരും ഓഡിയോയില്‍'' ചേലക്കര പള്ളി വിഷയത്തില്‍ ബാവയുടെ ഇടപെടല്‍ പുറത്തെത്തിക്കാന്‍ എംഒ ജോണിന്റെ സന്ദേശം പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ശ്രമിച്ചത് പുറത്തെത്തിക്കാന്‍ ആവശ്യപ്പെടുന്നത് വൈദിക ട്രസ്റ്റി എംഒ ജോണ്‍ ആണെന്നത് ഏറെ ഗുരുതരമാണ്

പിണറായിയുടെ പേരും ഓഡിയോയില്‍ ചേലക്കര പള്ളി വിഷയത്തില്‍ ബാവയുടെ ഇടപെടല്‍ പുറത്തെത്തിക്കാന്‍ എംഒ ജോണിന്റെ സന്ദേശം പുറത്ത്

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗിക അടിമയാക്കിയ വൈദികരെ അറസ്റ്റു ചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ അടുത്ത ഓഡിയോ പുറത്ത്. യുവതിയുടെ ഭര്‍ത്താവിന്റെ ഓഡിയോ സന്ദേശം പുറത്തായതിനെ തുടര്‍ന്നാണ് ക്രൂരമായ പീഡനം നിയമത്തിനു മുന്നിലെത്തിയത്. സഭയിലെ വൈദിക ട്രസ്റ്റി എംഒ ജോണ്‍ പരമാധ്യക്ഷനായ മാര്‍ തോമസ് പൗലോസ് ദ്വിതീയന്‍ ബാവയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്ന ഓഡിയോ പുറത്തെത്തിയിരിക്കുന്നത്. ബാവയ്ക്ക് എതിരെ എങ്ങനെ ലേഖനം എഴുതണം എന്ന നിര്‍ദ്ദേശം നല്‍കുന്ന ഓഡിയോ സന്ദേശമാണിത്. ''ചേലക്കര പള്ളിയിലെ സംഭവമുണ്ടായപ്പോള്‍ കുന്നംകുളത്തെ അസിസ്റ്റന്റ് ബിഷപ്പ് പുലിക്കോട്ടില്‍ അവിടേയ്ക്ക് പോകണ്ടെന്നു ബാവ പറഞ്ഞത് പുറത്തെത്തിക്കാനാണ് എംഒ ജോണ്‍ നിര്‍ദ്ദേശം നല്‍കുന്നത്. അസിസ്റ്റന്റ് ബിഷപ്പ് കുന്നംകുളത്തു പോയി പ്രശ്‌നം ചര്‍ച്ചചെയ്യട്ടെ എന്നു ചോദിച്ചു. ബാക്കിയുള്ളവരോടും അവിടെ ആരും ചെല്ലരുത് ഒരു ബഹളവും ഉണ്ടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. അവിടെ ചെന്നു സംസാരിക്കുമ്പോള്‍ പള്ളിക്ക് പ്രശ്‌നമുണ്ടായെന്നും പിണറായി സഹായിച്ചില്ലെന്നും വരുമെന്നതിനാലാണ് ബാവ വിലക്കിയത്. അതോടെ സര്‍ക്കാരിനെതിരെ എന്തെങ്കിലും പ്രസ്താവനകളോ, ആലോചനകളോ ഉണ്ടാകും. അതൊഴിവാക്കാനാണ് ബാവ ശ്രമിച്ചത്- ഓഡിയോയില്‍ പുറത്തെത്തിക്കേണ്ടത് ഇതെന്നു വ്യക്തമാക്കുന്നു.

ചേലക്കരയില്‍ പ്രശ്‌നമുണ്ടായപ്പോള്‍ ബാവ വര്‍ക്കിങ് കമ്മറ്റി കൂടുകയോ ആലോചനാ സമിതി വിളിക്കുകയോ ചെയ്തില്ല. വൈദിക ട്രസ്റ്റിയും ഭദ്രാസന സെക്രട്ടറിയും അസോസിയേഷന്‍ സെക്രട്ടറിയും പോകണമെന്ന് ബാവ ആവശ്യപ്പെട്ടില്ല. എല്‍ജോയോടും റോണിയോടുമാണ് അവിടെ പോകാന്‍ ബാവ ആവശ്യപ്പെട്ടത്. ഈ സംഗതി വെളിച്ചത്തു കൊണ്ടുവരണം എന്നാണ് എംഒ ജോണിന്റെ ആവശ്യം.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലടക്കം ബാവ എല്‍ഡിഎഫിന് അനുകൂലമായ നിലപാട് എടുത്തിരുന്നു. എംഒ ജോണടക്കം ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരാണ്. സഭയില്‍ ബാവയ്‌ക്കെതിരെ നടക്കുന്ന പടയൊരുക്കത്തിന്റെ തെളിവായാണ് ഗൂഢാലോചനയുടെ ശബ്ദരേഖ പുറത്തെത്തിയിരിക്കുന്നത്.

പീഡന കേസില്‍ പ്രതികളായ വൈദികരെ പുറത്താക്കണമെന്ന ബാവയുടെ തീരുമാനത്തിന് എതിരെ ശക്തമായ ഗൂഢാലോചനയാണ് സഭയില്‍ നടക്കുന്നത്.


Read More >>