ആകാംക്ഷയൊക്കെ നല്ലതാണ്; തേനീച്ചയോടാകുമ്പോ സൂക്ഷിക്കണം

ആകാംക്ഷയുംകൊണ്ട് തേനീച്ചകൂട്ടിന് അടുത്തേക്ക് ചെന്നാൽ ആകാംക്ഷ എന്നെന്നേക്കുമായി അവസാനിക്കും. ആകാംക്ഷയുംകൊണ്ട് തേനീച്ചക്കൂട്ടിലേക്ക് ഓടിച്ചെന്ന കുറച്ചാളുകളുടെ മുഖം കാണണോ?

ആകാംക്ഷയുണ്ടാകുന്നത് സ്വാഭാവികമാണ്. നായ്ക്കൾക്ക് പ്രത്യേകിച്ച്. എന്തുകണ്ടാലും ഓടി ചെന്ന് പിടിക്കാനും കടിക്കാനുമൊക്കെ. പക്ഷെ ആ ആകാംക്ഷയുംകൊണ്ട് തേനീച്ചകൂട്ടിന് അടുത്തേക്ക് ചെന്നാൽ ആകാംക്ഷ എന്നെന്നേക്കുമായി അവസാനിക്കും. ആകാംക്ഷയുംകൊണ്ട് തേനീച്ചക്കൂട്ടിലേക്ക് ഓടിച്ചെന്ന കുറച്ചാളുകളുടെ മുഖം കാണണോ?

തേനീച്ചക്കൂട്ടിൽ തലയിട്ട് കുത്തുകൊണ്ടു വീർത്ത ചില നായ്ക്കളുടെ മുഖങ്ങളാണ് വർത്തയോടൊപ്പമുള്ളത്...

ദേഷ്യം കൊണ്ട് മുഖം വീർത്തിരിക്കുന്നതാണെന്ന് കരുതരുത്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ചെന്ന് തലയിട്ടിട്ട് 'കൗതുകം ലേശം കൂടുതലായിരുന്നു' എന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് ഈ ചിത്രങ്ങൾ കാണുമ്പോൾ മനസ്സിലാകുകയും ചെയ്യും.

Story by
Read More >>