പിറന്നാള്‍ സമ്മാനമായി സണ്ണി ലിയോണ്‍ അമേരിക്കയില്‍ പടുകൂറ്റന്‍ ബംഗ്ലാവ് സ്വന്തമാക്കി

സണ്ണിയുടെ പുതിയ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഹോളിവുഡിലെ പ്രമുഖ താരങ്ങളുടെ വസതികള്‍

പിറന്നാള്‍ സമ്മാനമായി സണ്ണി ലിയോണ്‍ അമേരിക്കയില്‍ പടുകൂറ്റന്‍ ബംഗ്ലാവ് സ്വന്തമാക്കി

അല്‍പം ആഡംബരമായിട്ടു തന്നെയാണ് ബോളിവുഡ് നടിയും മോഡലുമായ സണ്ണി ലിയോണ്‍ 36ാം പിറന്നാളാഘോഷിച്ചത്. അമേരിക്കയിലെ ലോസാഞ്ചലസില്‍ പടുകൂറ്റന്‍ ബംഗ്ലാവാണ് സണ്ണി വാങ്ങിയത്. ബെവെര്‍ലി മലനിരകളില്‍ നിന്ന് അര മണിക്കൂര്‍ കാറോടിച്ചു പോകാന്‍ മാത്രം ദൂരത്തിലാണ് സണ്ണി വാങ്ങിയ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താണ് ഹോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം താമസിക്കുന്നത്. അഞ്ച് ബെഡ്‌റൂമുകള്‍, ഒരു നീന്തല്‍ക്കുളം, ഹോം തിയറ്റര്‍, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങള്‍ വീട്ടിലുണ്ട്.'

'ഈ വീട് വാങ്ങാന്‍ ഞാനും സണ്ണിയും കുറേ നാളുകളായി ആഗ്രഹിക്കുന്നതാണ്. ഞങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും ഇണങ്ങുന്നതാണ് ഈ വീട്'' സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ പറഞ്ഞു. മൂന്ന് അടി ഉയരമുള്ള വെങ്കല പ്രതിമയും നാലടി ഉയരമുള്ള നേപ്പാളില്‍ നിന്നുള്ള രണ്ട് സ്തൂപങ്ങളും വീടിന്റെ മുറ്റത്തുണ്ട്.

Read More >>