സുരഭി മികച്ച നടി; തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ; മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം; ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മിന്നാമിനുങ്ങിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.മഹേഷിന്റെ പ്രതികാരം രചിച്ച ശ്യാം പുഷ്ക്കരനാണ് മികച്ച തിരക്കഥാകൃത്ത്. മോഹൻലാലിന് പ്രത്യേക പരാമർശം ലഭിച്ചു.

സുരഭി മികച്ച നടി; തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ; മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം; ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ചിത്രം മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള സിനിമ. തിരക്കഥയ്ക്കുള്ള പുരസ്കാരം ശ്യാം പുഷ്ക്കരനാണ്. ജനതാ ഗ്യാരേജ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, വിസ്മയം എന്നീ സിനിമകളിലെ അഭിനയത്തിന് മോഹൻലാലിന് പ്രത്യേക പരാമർശം ലഭിച്ചു. പുലിമുരുകനിലെ സംഘട്ടന സംവിധാനമൊരുക്കിയ പീറ്റർ ഹെയ്നും പുരസ്കാരമുണ്ട്.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് ജൂറി പരാമർശം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോഹൻലാലിനാണ് പുരസ്കാരം ലഭിച്ചത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വിനായകന് ലഭിച്ചിരുന്നു.

മികച്ച നടനുള്ള പുരസ്കാരം അക്ഷയ്കുമാറിനാണ്(റുസ്തം). മറാത്തി ചിത്രമായ വെന്റിലേറ്ററിന്റെ സംവിധായകൻ രാജേഷ് മപുസ്കയ്ക്കാണ് സംവിധായകനുള്ള പുരസ്കാരം. മറാത്തി ചിത്രമായ കാസവ് ആണ് മികച്ച സിനിമ. ദംഗലിലെ അഭിനയത്തിന് സൈറ വാസിമിന് സഹ

ടിയ്ക്കുള്ള അവാർഡ് ലഭിച്ചു. സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമയ്ക്കുള്ള അവാർഡ് ഹിന്ദി ചിത്രമായ പിങ്കിനാണ്. കുഞ്ഞുദൈവം എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് ആദിഷ് പ്രവീൺ ബലതാരമായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഗാനരചിയിതാവ്- വൈരമുത്തു, ശബ്ദലേഖനം-ജയദേവൻ ചക്കട( കാടു പൂക്കുന്ന നേരം), ഡോക്യുമെന്ററി- ചെമ്പൈ-മൈ ഡിസ്കവറി ഓഫ് ലെജൻഡ്സ്(സൗമ്യ സദാനന്ദൻ). ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉത്തർപ്രദേശിനെ തെരഞ്ഞെടുത്തു. ജാർഖണ്ഡിനു പ്രത്യേക പരാമർശമുണ്ട്.

സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍ നിന്ന് പത്ത് ചിത്രങ്ങളാണ് 64മത് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനുള്ള അന്തിമപട്ടികയിലുണ്ടായിരുന്നത്. മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍, കമ്മട്ടിപ്പാടം, ഗപ്പി, കാടു പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് അന്തിമപട്ടികയിലുണ്ടായിരുന്ന മലയാള സിനിമകള്‍.

സംവിധായകന്‍ ആര്‍. എസ് വിമല്‍ ഉല്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ബംഗാളി ചിത്രമായ മോണ്‍ചോര, ജോക്കര്‍, ഇരൈവി, ആണ്ടവന്‍ കട്ടാളെ, ധ്രുവങ്ങള്‍ പതിനാറ്, ശവരക്കത്തി, പിങ്ക്, ദംഗല്‍, നീരജ, എയര്‍ലിഫ്റ്റ്, തുടങ്ങിയ 86 ചിത്രങ്ങളും അന്തിമപട്ടികയിലുണ്ടായിരുന്നു.