ഇഎംഎസ്സിനെക്കാൾ മികച്ച മന്ത്രി സി അച്യുതമേനോനാണ്; ആദ്യ മന്ത്രിസഭയുടെ ഓർമകളിൽ ഇ ചന്ദ്രശേഖരൻ നായർ

ഇഎംഎസ് സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം ഒറ്റയടിക്ക് നടപ്പിലാക്കിയത് സി അച്യുതമേനോൻ മുഖ്യമന്ത്രിയായപ്പോഴാണ്. ആദ്യ മന്ത്രിസഭാകാലത്തു തന്നെ അച്യുതമേനോന് കൃത്യമായ സ്ഥാനമുണ്ടായിരുന്നു. ദേശീയരാഷ്ട്രീയത്തിൽ ഇടപെടുകയും അന്തർദേശീയ മാധ്യമങ്ങളോട് ബന്ധം പുലർത്തുകയും ഒക്കെ ചെയ്ത ഇഎംഎസ് മികച്ച സംഘാടകൻ ആയിരുന്നു. എന്നാൽ മികച്ച ഭരണകർത്താവ് അച്യുതമേനോൻ ആണെന്നും ഇ ചന്ദ്രശേഖരൻ നായർ അഭിപ്രായപ്പെടുന്നു.

ഇഎംഎസ്സിനെക്കാൾ മികച്ച മന്ത്രി സി അച്യുതമേനോനാണ്; ആദ്യ മന്ത്രിസഭയുടെ ഓർമകളിൽ ഇ ചന്ദ്രശേഖരൻ നായർ

ഇഎംഎസ്സിനെക്കാൾ മികച്ച മന്ത്രി സി അച്യുതമേനോനാണെന്നു മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ ചന്ദ്രശേഖരൻ നായർ. ഇഎംഎസ് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം ഒറ്റയടിക്ക് നടപ്പിലാക്കിയത് സി അച്യുതമേനോൻ മുഖ്യമന്ത്രിയായപ്പോഴാണ്. ആദ്യ മന്ത്രിസഭാകാലത്തു തന്നെ അച്യുതമേനോന് കൃത്യമായ സ്ഥാനമുണ്ടായിരുന്നു. ദേശീയരാഷ്ട്രീയത്തിൽ ഇടപെടുകയും അന്തർദേശീയ മാധ്യമങ്ങളോട് ബന്ധം പുലർത്തുകയും ഒക്കെ ചെയ്ത ഇഎംഎസ് മികച്ച സംഘാടകൻ ആയിരുന്നു. എന്നാൽ മികച്ച ഭരണകർത്താവ് എന്ന നിലയിൽ മാർക്ക് നല്കാനാവുക അച്യുതമേനോന് ആണെന്നും ചന്ദ്രശേഖരൻ നായർ പറഞ്ഞു.

ആദ്യ മന്തിസഭ അധികാരമേറ്റതിൻറെ അറുപതാം വാർഷികദിനത്തിൽ ആദ്യ നിയമസഭയിലെ സാമാജികനായിരുന്ന ചന്ദ്രശേഖരൻ നായർ നാരദാ ന്യൂസിനോട് ഓർമ്മകൾ പങ്കുവെക്കുകയായിരുന്നു.


അക്കാലത്ത് സഭയിൽ ശക്തമായ ചർച്ചകൾ നടന്നിരുന്നു. യുവാക്കളായിരുന്നു ഇടതുപക്ഷത്ത് കൂടുതലായും ഉണ്ടായിരുന്നത്. മുൻമാതൃകകൾ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് എല്ലാവരും കൃത്യമായ തയ്യാറെടുപ്പോടെയാണ് സഭയിൽ പോവുകയെന്നും ചന്ദ്രശേഖരൻ നായർ ഓർത്തെടുക്കുന്നു. ഇന്ന് നിയമസഭയിൽ ചർച്ചകളെക്കാളേറെ ബഹളം മാത്രമാണ് നടക്കുന്നതെന്നും ചന്ദ്രശേഖരൻ നായർ അഭിപ്രായപ്പെടുന്നു.

നിരവധി തവണകളായി ഭക്ഷ്യ പൊതുവിതരണ മന്ത്രി, നിയമമന്ത്രി, ടൂറിസം മന്ത്രി എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഇ ചന്ദ്രശേഖരൻ നായർ കേരളത്തിൽ ജീവിച്ചിരിക്കുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ്.

Read More >>