സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി

ഭീഷണിക്കത്ത് കിട്ടിയെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു. എന്നാൽ ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി

സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് വധഭീഷണി. പി സി ജോ‍ർജിനെതിരെ കേസെടുത്ത ശേഷമായിരുന്നു വധഭീഷണി. ഭീഷണിക്കത്ത് കിട്ടിയെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു. എന്നാൽ ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഇടപെട്ടതിനു ശേഷം തനിക്ക് പോസ്റ്റലായി മനുഷ്യ വിസർജ്ജം ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും ജോസഫൈന്‍ അറിയിച്ചു. തനിക്കു മാത്രമല്ല,സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങള്‍ക്കും ഭീഷണിയുള്ളതായി ജോസഫൈന്‍ പറയുന്നു.

Read More >>