കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും വിഎം സുധീരന്‍ രാജിവച്ചു

ഇന്നു തന്നെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കുമെന്നും സുധീരന്‍ അറിയിച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും വിഎം സുധീരന്‍ രാജിവച്ചു

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും വിഎം സുധീരന്‍ രാജിവച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്നു തന്നെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കുമെന്നും സുധീരന്‍ അറിയിച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. രാജിക്കത്ത് എഐസിസിക്ക് ഉടന്‍ അയച്ചു കൊടുക്കുമെന്നും സുധീരന്‍ അറിയിച്ചു.

ഇതുവരെ എല്ലാ പിന്തുണയും നല്‍കി ഒപ്പംനിന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് നന്ദിയുണ്ടെന്ന് സുധീരന്‍ പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിച്ച സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും മറ്റു നേതാക്കളോടും നന്ദിയുണ്ട്. പാര്‍ട്ടിയെ അതിന്റെ സുവര്‍ണകാലത്തേക്കു നയിക്കാനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്നു ശ്രമിച്ചിട്ടുള്ളത്. അതില്‍ ഒരു പരിധിവരെ വിജയിക്കാനായെന്നാണ് വിശ്വാസം- സുധീരന്‍ പറഞ്ഞു.

അടുത്തിടെ കോഴിക്കോട്ട് ഒരു പരിപാടിയില്‍ പങ്കെടുക്കവെ വേദിയില്‍ തെന്നിവീണ് അദ്ദേഹത്തിനു പരിക്കേറ്റിരുന്നു.

Read More >>