വാളയാറില്‍ ദുരൂഹ സാചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട്ടില്‍ ഇന്ന് വിഎസ് എത്തും

പെണ്‍കുട്ടികളുടെ മരണത്തിനു കാരണക്കാരായ പ്രതികളെ രക്ഷിക്കാന്‍ സിപിഐഎം ഇടപെടല്‍ നടന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ അതിനെ തള്ളി സിപിഐ(എം) നേതൃത്വം രംഗത്തെത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ മരണത്തില്‍ കേസ് അന്വേഷിച്ചിരുന്ന വാളയാര്‍ എസ്‌ഐയെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

വാളയാറില്‍ ദുരൂഹ സാചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട്ടില്‍ ഇന്ന് വിഎസ് എത്തും

വാളയാറില്‍ അട്ടപ്പള്ളത്ത് ദുരൂഹ സാചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട്ടില്‍ ഇന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ എത്തും. രാവിലെ 11 മണിയോടെ വിഎസ് അട്ടപ്പള്ളത്ത് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. വിഎസിനു പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അട്ടപ്പള്ളത്തേക്ക് എത്തുന്നുണ്ട്.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടു കുട്ടികളുടെ അമ്മയുടെ ബന്ധു മധു, ഇടുക്കി രാജക്കാട് സ്വദേശി ഷിബു എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മധു രണ്ടുകുട്ടികളെയും പീഡിപ്പിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ മൂത്തമകളെ ഉപദ്രവിച്ചിരുന്നതായി നേരത്തെ കുട്ടികളുടെ അമ്മ മൊഴി നല്‍കിയിരുന്നു.

മധുവിനൊപ്പം അറസ്റ്റിലായ ഷിബു എട്ടുവര്‍ഷമായി ഈകുടംബത്തിനൊപ്പം താമസിക്കുകയാണ്. കുട്ടികളുടെ മരണത്തില്‍ കൊലപാതക സാധ്യത അന്വേഷിക്കുന്ന പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read More >>