ഉത്തർപ്രദേശിൽ താമര വിരിയും; നൂറിലേറെ സീറ്റുകളിൽ ലീഡുമായി ബിജെപി മുന്നേറ്റം; എസ് പിയും ബി എസ് പിയും ബഹുദൂരം പിന്നിൽ

എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടി ബിജെപി യുപി ഒറ്റയ്ക്ക് ഭരിക്കുമെന്ന സൂചനയാണ് ഫല സൂചനകൾ നൽകുന്നത്. സമാജ് വാദി പാർട്ടിയും ബിഎസ് പിയും ഏറെ പിന്നിലാണ്

ഉത്തർപ്രദേശിൽ താമര വിരിയും; നൂറിലേറെ സീറ്റുകളിൽ ലീഡുമായി ബിജെപി മുന്നേറ്റം; എസ് പിയും ബി എസ് പിയും ബഹുദൂരം പിന്നിൽ

ഒന്നര പതിറ്റാണ്ടിന് ശേഷം ഉത്തർ പ്രദേശ് ബിജെപിയുടെ കയ്യിലേയ്ക്ക്. വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും നൂറിലേറേ സീറ്റുകളിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്. എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടി ബിജെപി യുപി ഒറ്റയ്ക്ക് ഭരിക്കുമെന്ന സൂചനയാണ് ഫല സൂചനകൾ നൽകുന്നത്. സമാജ് വാദി പാർട്ടിയും ബിഎസ് പിയും ഏറെ പിന്നിലാണ്.

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അകാലി-ബിജെപി സഖ്യവും തമ്മിലുള്ള ത്രികോണ പോരാട്ടത്തിന് വേദിയാകുന്ന പഞ്ചാബില്‍ ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിയ്‌ക്കൊപ്പമാണ്. പഞ്ചബില്‍ സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എഎപി ക്യാംപ്. ഉത്തരാഖഢില്‍ ബിജെപിയ്ക്കാണ് ആദ്യഘട്ടത്തില്‍ ബിജെപിയാണ് മുന്നില്‍.

ഇറോം ശര്‍മ്മിളയുടെ സാന്നിധ്യം കൊണ്ട് മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായിരുന്നു. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഒക്രോ ഇബോബി സിങ്ങിനെതിരെ മത്സരിക്കുന്ന ഇറോം ശര്‍മ്മിള പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.മണിപ്പൂരില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

Read More >>