206 സീറ്റില്‍ നിന്നും 80ലേക്ക്, അവിടെ നിന്നും 20ലേക്ക്; നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലായി തകര്‍ന്നടിഞ്ഞ് ബി എസ് പി

എസ് പിക്കൊപ്പം ബി എസ് പിയും നിര്‍ണ്ണായക ശക്തിയാകുമെന്നുള്ള പ്രവചനങ്ങളാണ് തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ കാറ്റില്‍ പറന്നത്. പ്രചരണതതിന്റെ ആദ്യ ഘട്ടങ്ങളില്‍ ബി എസ് പിക്കുണ്ടായിരുന്ന മുന്‍തൂക്കം അവസാനഘട്ടത്തില്‍ നഷ്ടപ്പെടുന്ന കാഴ്ചയും തെരഞ്ഞെടുപ്പു കാട്ടിത്തന്നു. ബിജെപിയുടെ മുന്നേറ്റം മുന്‍കൂട്ടിദര്‍ശിച്ചതിനാലാകണം, ബി എസ് പിയുമായി കൂട്ടുകെട്ടിനു മടിക്കില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെടാനായിരുന്നു ബി എസ് പിക്കു വിധി.

206 സീറ്റില്‍ നിന്നും 80ലേക്ക്, അവിടെ നിന്നും 20ലേക്ക്;  നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലായി തകര്‍ന്നടിഞ്ഞ് ബി എസ് പി

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു ഫലം ഏറ്റവും കൂടുതല്‍ ബാധിച്ചത് മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയെയാണ്. 2007 ല്‍ 206 സീറ്റു നേടി അധികാരത്തില്‍ വന്നു രാജ്യത്തെ ഞെട്ടിച്ച ബി എസ് പി ഈ തെരഞ്ഞെടുപ്പില്‍ വെറും 20 സീറ്റിലേക്കു ചുരുങ്ങിയിരിക്കുന്നു. 2012ലെ തെരഞ്ഞെടുപ്പില്‍ ബി എസ് പിയുടെ തേരോട്ടത്തിനിടയിലും 80 സീറ്റു നേടി സുരക്ഷിതസ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞ ബി എസ് പിയാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്.

എസ് പിക്കൊപ്പം ബി എസ് പിയും നിര്‍ണ്ണായക ശക്തിയാകുമെന്നുള്ള പ്രവചനങ്ങളാണ് തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ കാറ്റില്‍ പറന്നത്. പ്രചരണതതിന്റെ ആദ്യ ഘട്ടങ്ങളില്‍ ബി എസ് പിക്കുണ്ടായിരുന്ന മുന്‍തൂക്കം അവസാനഘട്ടത്തില്‍ നഷ്ടപ്പെടുന്ന കാഴ്ചയും തെരഞ്ഞെടുപ്പു കാട്ടിത്തന്നു. ബിജെപിയുടെ മുന്നേറ്റം മുന്‍കൂട്ടിദര്‍ശിച്ചതിനാലാകണം, ബി എസ് പിയുമായി കൂട്ടുകെട്ടിനു മടിക്കില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെടാനായിരുന്നു ബി എസ് പിക്കു വിധി.

ബിജെപിയുടെ മുന്നേറ്റവും അപ്രതീക്ഷിതമായിരുന്നു. ബി എസ് പി- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം സീറ്റുകള്‍ പിടിക്കുമെന്നാണ് ബിജെപി കരുതിയിരുന്നതെങ്കിലും അതിലും വലിയ മുന്നേറ്റം നടത്താന്‍ അവര്‍ക്കായി. രാജ്യത്ത് ബി എസ് പിക്കു ഏറ്റവും ശക്തമായ സ്വാധീനമുള്ള സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. ഇവിടെ നേരിട്ട കനത്ത പരാജയം പാര്‍ട്ടിയുടെ നിലനില്‍പ്പു തന്നെ ഭീഷണിയാകുമെന്നുള്ള വാദങ്ങളാണ് രാഷ്‌ട്രീയ നിരീക്ഷകള്‍ ഇയര്‍ത്തുന്നത്.

Read More >>