കേരളത്തെ വരൾച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു; 24000 കോടിയുടെ കേന്ദ്ര സഹായം

കേരളത്തെ കൂടാതെ, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവയെ ആണ് വരൾച്ചാ ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചത്.

കേരളത്തെ വരൾച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു; 24000 കോടിയുടെ കേന്ദ്ര സഹായം

ദേശീയതലത്തിൽ കേരളം ഇനി വരൾച്ചാ ബാധിത സംസ്ഥാന പട്ടികയിൽ. കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളെ കേന്ദ്രം വരൾച്ചാ ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചു.

കേരളത്തെ കൂടാതെ, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവയെ ആണ് വരൾച്ചാ ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചത്.

ഈ സംസ്ഥാനങ്ങൾക്ക് 24000 കോടിയുടെ സഹായം അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. വരൾച്ചാ ബാധിത സംസ്ഥാനങ്ങൾക്ക് തൊഴിലുറപ്പു പദ്ധതിയുടെ കീഴിയിൽ 50 തൊഴിൽ ദിനങ്ങൾ അധികം നൽകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

എല്ലാ ജില്ലകളും കടുത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിൽ കഴിഞ്ഞവർഷം ഒക്ടോബർ 31ന് സർക്കാർ കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. നിയമസഭയിൽ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് 42 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം രേഖപ്പെടുത്തിയത്.

നദികളും ജലസ്രോതസ്സുകളും വറ്റിവരളുകയും അന്തരീക്ഷ താപനില ചരിത്രത്തിലെ ഏറ്റവു ഉയർന്ന തോതിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷത്തേതിനേക്കാൾ 47 ശതമാനം വെള്ളമാണ് ജലസംഭരണികളിൽ ഈ വർഷം കുറവ് രേഖപ്പെടുത്തിയതെന്ന് ജലസേചന വകുപ്പ് വ്യക്തമാക്കിയിരുന്നു. പാലക്കാട്, തൃശൂർ വെള്ളാനിക്കര, കൊല്ലം പുനലൂർ എന്നിവിടങ്ങളിലാണ് ഇത്തവണ 40 ഡി​ഗ്രിക്കു മുകളിൽ ചൂട് രേഖപ്പെടുത്തിയത്.

ഏകദേശം 30,000 ഹെക്ടർ കൃഷിയാണ് വരൾച്ച മൂലം സംസ്ഥാനത്തുണ്ടായത്. 300 കോടിയോളം രൂപയാണ് നഷ്ടമാണ് ഇതുമൂലം സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് ഉണ്ടായതെന്നാണ് സർക്കാർ വിലയിരുത്തൽ. പല ജില്ലകളിലും ഇതുവരെയും വരൾച്ചയുടെ കെടുതികൾ അവസാനിച്ചിട്ടില്ല.


Story by