മലപ്പുറം കളക്ട്രേറ്റ് സ്‌ഫോടനം: ബേസ് മൂവ്‌മെന്റ് തലവന്‍ അടക്കം രണ്ടു പേര്‍ പിടിയില്‍; കൊല്ലം, ചിറ്റൂര്‍ സ്‌ഫോടനങ്ങളുമായി ഇവര്‍ക്ക് ബന്ധം

ബേസ്മൂവ്‌മെന്റ് തലവന്‍ എന്‍ അബൂബക്കര്‍,സഹായി എ അബ്ദുറഹ്മാന്‍ എന്നിവരാണ് പിടിയിലായത്. മധുരയില്‍ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

മലപ്പുറം കളക്ട്രേറ്റ് സ്‌ഫോടനം: ബേസ് മൂവ്‌മെന്റ് തലവന്‍ അടക്കം രണ്ടു പേര്‍ പിടിയില്‍; കൊല്ലം, ചിറ്റൂര്‍ സ്‌ഫോടനങ്ങളുമായി ഇവര്‍ക്ക് ബന്ധം

മലപ്പുറം കളക്ട്രേറ്റില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ബേസ്മൂവ്‌മെന്റ് തലവന്‍ എന്‍ അബൂബക്കര്‍, സഹായി എ അബ്ദുറഹ്മാന്‍ എന്നിവരാണ് പിടിയിലായത്. മധുരരയില്‍ നിന്നാണ് കേരളാ പൊലീസ് ഇരുവരേയും പിടികൂടിയത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലം, ചിറ്റൂര്‍ സ്‌ഫോടനങ്ങളിലും ഇപ്പോല്‍ അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ബേസ് മൂവ്‌മെന്റാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

മധുര കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് പറഞ്ഞു. മുമ്പ് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് തലവന്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

2016 നവംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. കളക്ട്രേറ്റ് വളപ്പില്‍ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരിലാണ് സ്‌ഫോടനം നടന്നത്. പ്രതികള്‍ക്കെതിരെ കൊല്ലം കളക്ട്രേറ്റിലും ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണ്ണാടകയിലെ മൈസൂരു എന്നിവിടങ്ങളിലും സ്‌ഫോടനം നടത്തിയതിനു കേസുണ്ട്.

Read More >>