രണ്ടില ചിഹ്നത്തിനായി കൈക്കൂലി; അണ്ണാ ഡിഎംകെ നേതാവ് ദിനകരൻ അറസ്റ്റിൽ

നാലു ദിവസങ്ങളിലായി ദിനകരനെ പോലീസ് ചോദ്യംചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രണ്ടില ചിഹ്നത്തിനായി കൈക്കൂലി; അണ്ണാ ഡിഎംകെ നേതാവ് ദിനകരൻ അറസ്റ്റിൽ

രണ്ടില ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ എഐഎഡിഎംകെ നേതാവ് ടി ടി വി ദിനകരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. നാലു ദിവസങ്ങളിലായി ദിനകരനെ പോലീസ് ചോദ്യംചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ദിനകരനെതിരെ തെളിവുകള്‍ ലഭിച്ചതായും ദിനകരന്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇടനിലക്കാരന്‍ മുഖേന തെരഞ്ഞെടുപ്പ് കമ്മീഷനു കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് കേസ്.

അണ്ണാ ഡിഎംകെയുടെ ചിഹ്നമായിരുന്ന രണ്ടില ശശികല-പനീര്‍ ശെല്‍വം തര്‍ക്കത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചത്. ജയലളിതയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ആര്‍കെ നഗറിലെ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ദിനകരന്‍.


Read More >>