മുസ്ലിം ജനസംഖ്യയെ പരിഹസിച്ച് പാക്കിസ്ഥാൻ വിളി; ടൈംസ് നൗ കേരളത്തോട് മാപ്പുപറഞ്ഞു

കേരളത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ചതിനെത്തുടർന്ന് മലയാളികൾ സമൂഹമാധ്യമങ്ങളിൽ 'ടൈംസ് കൗ' ഹാഷ്ടാ​ഗുമായി എത്തിയിരുന്നു. ചാനൽ മാപ്പുപറയണമെന്ന ആവശ്യവുമായായിരുന്നു മലയാളികളുടെ പ്രതിഷേധം.

മുസ്ലിം ജനസംഖ്യയെ പരിഹസിച്ച് പാക്കിസ്ഥാൻ വിളി; ടൈംസ് നൗ കേരളത്തോട് മാപ്പുപറഞ്ഞു

കേരളത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ചതിൽ മാപ്പിരന്ന് ടൈംസ് നൗ ചാനൽ. അമിത്ഷായുടെ കേരളാ സന്ദർശനത്തോടു ബന്ധപ്പെട്ട് നടത്തിയ പാക്കിസ്ഥാൻ പരാമർശത്തിൽ ഖേദിക്കുന്നതായി ചാനൽ വ്യക്തമാക്കി. പാക്കിസ്ഥാന് സമാനമായ, സംസ്ഥാനത്തുനടക്കുന്ന ബീഫ് സമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ നേരിടാൻ അമിത് ഷാ എന്നായിരുന്നു ടൈംസ് നൗ ചാനലിന്റെ പരാമർശം.

പ്ലേസ്റ്റോറിലെത്തി ടൈംസ് നൗ ചാനലിന്റെ റേറ്റിംങ് കുറയ്ക്കാൻ ആഹ്വാനം ചെയ്തുള്ള പ്രചരണമാണ് ഇപ്പോൾ ഫേസ്ബുക്കിൽ നടക്കുന്നത്.

കേരളത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ചതിനെത്തുടർന്ന് മലയാളികൾ സമൂഹമാധ്യമങ്ങളിൽ 'ടൈംസ് കൗ' ഹാഷ്ടാ​ഗുമായി എത്തിയിരുന്നു. ചാനൽ മാപ്പുപറയണമെന്ന ആവശ്യവുമായായിരുന്നു മലയാളികളുടെ പ്രതിഷേധം.

രാഷ്ട്രീയ ചർച്ചകളുമായി അമിത് ഷാ കേരളത്തിലേക്ക് എത്തിയതിനെ അലവലാതി ഷാജി എന്ന ഹാഷ്ടാഗുമായാണ് ട്വിറ്ററിൽ മലയാളികൾ ആഘോഷിച്ചത്. ഇതിനു പിന്നാലെയാണ് ടൈംസ് കൗ ട്രെൻഡിങ് ആകുന്നത്. നേരത്തെ സൊമാലിയ പരാമർശത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന 'പോ മോനെ മോദി' കാമ്പെയിൻ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story by